<
  1. Health & Herbs

കർക്കിടക കഞ്ഞി ഏഴ് ദിവസമാണോ കുടിക്കേണ്ടത്?

ഇന്നത്തെ കാലഘട്ടത്തിൽ രോഗപ്രതിരോധശേഷി ഉയർത്തുവാൻ പല തരത്തിലുള്ള ഭക്ഷണവിഭവങ്ങൾ പാകം ചെയ്യുന്നവരാണ് നാം മലയാളികൾ. അത്തരത്തിൽ നമ്മുടെ രോഗപ്രതിരോധശേഷി ഉയർത്തുവാനും, ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്തുവാനും പഴയ തലമുറ അനുവർത്തിച്ചു പോന്ന ഒരു ചിട്ടയാണ് കർക്കിടക ചികിത്സ.

Priyanka Menon
കർക്കിടക കഞ്ഞി
കർക്കിടക കഞ്ഞി

ഇന്നത്തെ കാലഘട്ടത്തിൽ രോഗപ്രതിരോധശേഷി ഉയർത്തുവാൻ പല തരത്തിലുള്ള ഭക്ഷണവിഭവങ്ങൾ പാകം ചെയ്യുന്നവരാണ് നാം മലയാളികൾ. അത്തരത്തിൽ നമ്മുടെ രോഗപ്രതിരോധശേഷി ഉയർത്തുവാനും, ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്തുവാനും പഴയ തലമുറ അനുവർത്തിച്ചു പോന്ന ഒരു ചിട്ടയാണ് കർക്കിടക ചികിത്സ. കർക്കിടകം എത്തുമ്പോൾ എപ്പോഴും മനസ്സിലേക്ക് ഓടി വരുന്നത് രാമായണ ത്തിൻറെ അലയൊലികളും, കർക്കിടക കഞ്ഞിയുടെ മണവും ആണ്.

ഞവര അരിയും സുഗന്ധവ്യഞ്ജനങ്ങളും ചേർത്തുണ്ടാക്കുന്ന കർക്കിടക കഞ്ഞി ചൂടുള്ള കാലാവസ്ഥയിൽ നിന്നും തണുപ്പുള്ള കാലാവസ്ഥയ്ക്ക് മാറുവാൻ ശരീരത്തെ സജ്ജമാക്കുന്ന ഔഷധം കൂടിയാണ്.

എങ്ങനെ കർക്കിടക കഞ്ഞി തയ്യാറാക്കാം?

ഞവരയരി- 100 ഗ്രാം
ചുവന്നുള്ളി-5 അല്ലി
അരക്കപ്പ് തേങ്ങാപ്പാൽ
അരക്കപ്പ് ഉഴിഞ്ഞയും കടലാടിയും
ചുക്ക് കുരുമുളക് തിപ്പലി കുറുന്തോട്ടി ജീരകം അതിമധുരം ഓമം തുടങ്ങിയവ പൊടിച്ചത് 5 ഗ്രാം വീതം

നൂറു ഗ്രാം ഞവര അരി കഴുകി ഒരു ലിറ്റർ വെള്ളത്തിൽ അടുപ്പിൽ വയ്ക്കുക. അതിനുശേഷം മുകളിൽ പറഞ്ഞ മരുന്നുകൾ കിഴികെട്ടി അരിയിൽ ഇട്ട് വേവിക്കണം. ഒന്നു തിളയ്ക്കുമ്പോൾ അതിൽ ചുവന്നുള്ളിയും 25ഗ്രാം ഉലുവയും ചേർത്ത് വേവിക്കുക. അതിനു ശേഷം തേങ്ങാപ്പാലും ഒഴുകുകയും കടലാടിയും നന്നായി അരച്ച് ചേർത്ത് ഇളക്കി മൂടി വയ്ക്കുക. ചെറുചൂടോടെ ഉപ്പ് ആവശ്യത്തിനു ചേർത്ത് ഭക്ഷണമായി രാത്രിയിൽ ഉപയോഗിക്കാം. കഞ്ഞി ഉപയോഗിക്കുന്നതിനു മുൻപ് കിഴി നന്നായി പിഴിഞ്ഞെടുത്ത് മാറ്റിവയ്ക്കണം.

ഔഷധ കഞ്ഞി കുടിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?

ഔഷധകഞ്ഞി കുടിക്കുന്ന ദിവസങ്ങളിൽ നിർബന്ധമായും പഥ്യം പാലിക്കണം. ഏഴു ദിവസം അത്താഴം ആയാണ് ഔഷധക്കഞ്ഞി ശീലം ആക്കേണ്ടത്. ഏഴു ദിവസം കഞ്ഞി കുടിച്ചതിനു ശേഷം തുടർന്നുവരുന്ന ഏഴുദിവസവും പഥ്യം ശീലമാക്കണം.

ഈ ദിവസങ്ങളിൽ മദ്യപാനം, സിഗരറ്റ് വലി, ഇറച്ചി മീൻ മുട്ട തുടങ്ങിയവ ഒഴിവാക്കണമെന്നാണ് ആചാര്യന്മാർ പറയുന്നത്.

English Summary: Should I drink Karkitaka porridge for seven days?

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds