1. Organic Farming

ഞവര - ഈ പാരമ്പര്യ ഔഷധ നെല്ലിനം തെങ്ങിന്‍തോപ്പുകളില്‍ ഇടവിളയായും കൃഷി ചെയ്യാം

ഈ പാരമ്പര്യ ഔഷധ നെല്ലിനം തെങ്ങിന്‍തോപ്പുകളില്‍ ഇടവിളയായും കൃഷി ചെയ്യാം . സൂര്യപ്രകാശം, തണല്‍, പോഷകമൂലകങ്ങള്‍ , ജലം എന്നിവയ്ക്കായി ഇത് തെങ്ങുമായി ഒരു വിധത്തിലും മത്സരിക്കുകയില്ല എന്നതിനാല്‍ തെങ്ങിന്‍ത്തോപ്പിന് ഏറ്റവും അനുയോജ്യമായ ഇടവിളകളിലൊന്നാണ് ഞവര. അരനൂറ്റാണ്ട് മുൻപ് വരെ കേരളത്തില്‍ വളരെ വ്യാപകമായിരുന്നു ഞവരയുടെ കൃഷി. ഇപ്പോള്‍ ഇതിന്റെ കൃഷി പരിമിതമാണ്.

Arun T

ഞവരക്കൃഷി ലാഭകരമാക്കാം (Njavara farming can be profitable)

ഈ പാരമ്പര്യ ഔഷധ നെല്ലിനം തെങ്ങിന്‍തോപ്പുകളില്‍ ഇടവിളയായും കൃഷി ചെയ്യാം . സൂര്യപ്രകാശം, തണല്‍, പോഷകമൂലകങ്ങള്‍ , ജലം എന്നിവയ്ക്കായി ഇത് തെങ്ങുമായി ഒരു വിധത്തിലും മത്സരിക്കുകയില്ല എന്നതിനാല്‍ തെങ്ങിന്‍ത്തോപ്പിന് ഏറ്റവും അനുയോജ്യമായ ഇടവിളകളിലൊന്നാണ് ഞവര. അരനൂറ്റാണ്ട് മുൻപ് വരെ കേരളത്തില്‍ വളരെ വ്യാപകമായിരുന്നു ഞവരയുടെ കൃഷി. ഇപ്പോള്‍ ഇതിന്റെ കൃഷി പരിമിതമാണ്.

എന്നാല്‍ 2007ല്‍ ബൗദ്ധിക സ്വത്തവകാശ നിയമപ്രകാരമുള്ള ഭൗമശാസ്ത്ര സൂചികാ രജിസ്‌ട്രേഷന്‍ ഞവരയ്ക്ക് ലഭിച്ചതോടെ അടുത്തകാലത്ത് ഇതിന്റെ കൃഷിയില്‍ വലിയ ഉണര്‍വ്വുണ്ടായിട്ടുണ്ട്. സ്വദേശത്തും വിദേശത്തും ഇപ്പോള്‍ ഞവരയുടെ (Njavara) ഡിമാന്റ് കൂടി വരുന്നുണ്ട്. സാധാരണ അരിയേക്കാള്‍ പോഷകമൂല്യവും ഔഷധഗുണവും ഇപ്പോള്‍ ഞവര അരിയ്ക്ക് കൂടുതലാണ്. സാധാരണ ചുവന്ന അരിയേക്കാള്‍ 17 ശതമാനം കൂടുതലാണ് ഞവരയിലെ മാംസ്യത്തിന്റെ അളവ്.

അമിനോ അമ്ലങ്ങള്‍ കൂടുതലാണ്. നാരുകളുടെ അളവ് 30 ശതമാനത്തോളം കൂടുതലാണ്. ഞവര അരിയിലെ അന്നജത്തിന്റെ അളവ് 73 ശതമാനമാണ്.

പുറന്തൊണ്ടിന്റെ നിറമനുസരിച്ച് ഞവര രണ്ട് തരമുണ്ട്. കറുപ്പും സ്വര്‍ണ്ണനിറവും വടക്കന്‍ കേരളത്തിലാണ് കറുത്ത ഞവര കൂടുതലായി കൃഷി ചെയ്യുന്നത്. ഇതിനാണ് ഔഷധഗുണം കൂടുതല്‍ സ്വര്‍ണ്ണവര്‍ണ്ണമുള്ള ഞവര വെള്ള ഞവര എന്നറിയപ്പെടുന്നു. തെക്കന്‍ കേരളത്തില്‍ കൂടുതല്‍ കൃഷി ചെയ്യുന്നത് വെള്ള ഞവരയാണ് . കറുത്ത ഞവര മണ്ണില്‍ നിന്ന് മാംഗനീസ് വലിച്ചെടുത്ത് ധാന്യങ്ങളില്‍ സംഭരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

വെള്ളഞവരയ്ക്ക് ഉല്പാദനശേഷി കൂടുതലാണ് എന്നാല്‍ വരള്‍ച്ചയെ പ്രതിരോധിക്കാനുള്ള ശേഷിയില്ല. ഔഷധമൂല്യം കൂടുതലുള്ള കറുത്ത ഞവര ഒരു പരിധി വരെ വരള്‍ച്ചയെ പ്രതിരോധിക്കും താരതമ്യേന കീട- രോഗ പ്രതിരോധശേഷിയും കൂടുതലാണ്. കറുത്ത ഞവരയു ധാന്യത്തില്‍ ഒരു ഗ്രാമില്‍ 5.33 മില്ലിഗ്രാം അമീനോ അമ്ലങ്ങള്‍ അടങ്ങിയിരിക്കുമ്പോള്‍ വെളുത്ത ഞവരയില്‍ 2.55 മില്ലിഗ്രാം അമിനോ അമ്ലങ്ങള്‍ മാത്രമേ ഉള്ളൂ.

ഞവരയുടെ ഔഷധഗുണങ്ങൾ (Medicinal properties of Njavara)

വാതം, പിത്തം കഫം എന്നിവയെ ശമിപ്പിക്കുന്ന ത്രിദോഷ ഹാര എന്നീ വിഭാഗത്തിലാണ് ആയുര്‍വ്വേദം ഞവരയെ പെടുത്തിയിരിക്കുന്നത്. ആയുര്‍വ്വേദ പഞ്ചകര്‍മ്മ ചികിത്സാ സമ്പ്രദായത്തില്‍ വാതം, പക്ഷാഘാതം എന്നിവയെ ശമിപ്പിക്കാനുള്ള ഞവരക്കിഴിക്കും ഞവരതേപ്പിനുും ഇതുപയോഗിക്കുന്നു. ആരോഗ്യദായകമായ ഞവരക്കഞ്ഞി കുടിക്കുന്നത് കര്‍ക്കിടക നമാസത്തില്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. ഞവര അരിയും പാലും ചേര്‍ത്ത് തയ്യാറാക്കുന്ന പാല്‍ക്കഞ്ഞി ദിവസവും സേവിക്കുന്നത് ആരോഗ്യം പുഷ്ടിപ്പെടുത്തും. ഞവര അരിയും തവിടും ശരീരത്തിലെ നീര് വറ്റിക്കും. നവര പ്രമേഹ രോഗികള്‍ക്കും കഴിക്കാവുന്നതാണ്. ഞവരയുടെ തവിടില്‍ നിന്നെടുക്കുന്ന ഷഷ്ടികാ തൈലം എന്ന തവിടെണ്ണ നാഢീരോഗങ്ങള്‍ , ശരീരവേദന എന്നിവയെ ശമിപ്പിക്കും. നേത്രരോഗങ്ങള്‍ തടയാനും ഇത് ഉപയോഗിക്കുന്നു. നവര അരിയും ഉണങ്ങിയ എത്തക്കാപ്പൊടിയും ചേര്‍ത്ത് തയ്യാറാക്കുന്ന ഞവരക്കുരുക്ക് കുട്ടികള്‍ക്ക് ഉത്തമമായ ആഹാരമാണ്. ഔഷധക്കഞ്ഞിയിലെയും ഒരു പ്രധാന ചേരുവയാണ് ഞവര അരി.

മുത്തിള്‍, കടലാടി, നിലപ്പന, ഉലുവ തുടങ്ങിയവ ഞവരയോടൊപ്പം ചേര്‍ത്താണ് ഔഷധക്കഞ്ഞി തയ്യാരാക്കുന്നത്. പേശികളെ ബലപ്പെടുത്താനും രക്തചംക്രമണം കൂട്ടാനും മാനസിക പിരിമുറുക്കം കുറയ്ക്കാനും നിഡീരോഗങ്ങള്‍ ശമിപ്പിക്കാനും ദഹനം കൂട്ടാനുമൊക്കെ ഞവര ഉത്തമ ഔഷധമാണ് ഞവരയ്ക്ക് ആയുര്‍വേദ ടൂറിസത്തിലും പ്രധാന സ്ഥാനമുണ്ട്. കരക്കണ്ടങ്ങളിലാണ് ഞവരയ്ക്ക് വിളവ് കൂടുതല്‍. വെള്ളം കെട്ടിനില്‍ക്കാത്ത ഏത് സ്ഥലത്തും ഞവര കൃഷി ചെയ്യാം. പാടങ്ങളില്‍ തനിവിളയായി കൃഷി ചെയ്യുമ്പോള്‍ ഹെക്ടറിന് 2000 കിലോഗ്രാം തെങ്ങിന്‍ത്തോപ്പുകളില്‍ ഇടവിളയായി കൃഷി ചെയ്യുമ്പോള്‍ ഹെക്ടറിന് 800 കിലോഗ്രാം അടുത്തും വിളവ് ലഭിക്കും.

ഞവര തെങ്ങിൻതോപ്പുകളിൽ (Importance of Njavara farming in coconut fields) 

വിളവ് കൂടുതല്‍ ലഭിക്കുന്നത് പാടത്തെ കൃഷിയിലാണെങ്കിലും ഞവരയ്ക്ക് കൂടുതല്‍ ഔഷധമൂല്യം ലഭിക്കുന്നത് തെങ്ങിന്‍ത്തോപ്പുകളില്‍ (Coconut farm) ഇടവിളയായി കൃഷി ചെയ്യുമ്പോഴാണെന്ന് കാര്‍ഷിക സര്‍വ്വകലാശാലയില്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. 50-70 ശതമാനം തണലുള്ള തെങ്ങിന്‍ത്തോപ്പുകളില്‍ കൃഷി ചെയ്യുമ്പോള്‍ ഹെക്ടറിന് 685 കിലോഗ്രാാമും 20-40 ശതമാനം തണലുള്ള തെങ്ങിന്‍ത്തോപ്പുകളില്‍ കൃഷി ചെയ്യുമ്പോള്‍ ഹെക്ടറിന് 780 കിലോഗ്രാാം വിളവും ലഭിച്ചു. ഞവരയുടെ ഔഷധഗുണവും വിളവും കൃഷി ചെയ്യുന്ന പ്രദേശത്തിന്റെ കാലാവസ്ഥ, കൃഷി രീതികള്‍ എന്നിവ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

ഏപ്രില്‍മാസത്തില്‍ മഴലഭിക്കുന്നതോടെ നിലമൊരുക്കി മെയ്മാസത്തില്‍ വിതച്ചാല്‍ കര്‍ക്കിടകത്തില്‍ ഉപയോഗിക്കാം. എന്നാല്‍ ധനുമാ.ത്തില്‍ നടുന്ന ഞവരയ്ക്കാണ് ഔഷധഗുണം കൂടുതലെന്ന് ആയുര്‍വ്വേദ ഗ്രന്ഥങ്ങള്‍ പറയുന്നു. ഔഷധ ആവശ്യത്തിന് വേണ്ടി കൃഷി ചെയ്യുന്നതിനാല്‍ രാസവസ്തുക്കള്‍ ഒഴിവാക്കി പൂര്‍ണ്ണമായും ജൈവരീതിയിലുള്ള കൃഷിയാണ് ഞവരയ്ക്ക് അഭികാമ്യം. തെങ്ങിന്‍തോപ്പില്‍ ഇടവിളയായി കൃഷി ചെയ്യുമ്പോള്‍ നേരിട്ട് വിത്ത് വിതയ്ക്കുന്നതാണ് നല്ലത്.

ഒരു ഹെക്ടര്‍ വിതയ്ക്കാന്‍ (Amount of seeds /hectare)

ഒരു ഹെക്ടറിൽ വിതക്കാൻ 80-100 കിലോഗ്രാം വിത്ത് വേണ്ടി വരും കൃഷിസ്ഥലം നന്നായി ഉഴുതുമറിച്ച് കളകള്‍ നീക്കണം. കാലിവളം അല്ലെങ്കില്‍ കമ്പോസ്റ്റ് സെന്റിന് 20 കിലോഗ്രാം എന്ന നിരക്കില്‍ ചേര്‍ത്ത് കൊടുക്കണം. വിതയ്ക്കുന്നതിന് ഒരു മാസം മുമ്പ് പയര്‍ വിതച്ച് പച്ചില വളമായി ഉഴുത് ചേര്‍ക്കുന്നത് നല്ലതാണ് . സ്യൂഡോ മൊണാസ് ഫ്‌ലൂറസെന്‍സ് വിത്തില്‍ പുരട്ടിയതിന് ശേഷം വിതയ്ക്കുന്നത് രോഗബാധകുറയ്ക്കും. ഒരു കിലോഗ്രാം ഞവര വിത്തിന് 10 ഗ്രാം എന്നനിരക്കില്‍ സ്യൂഡോമൊണാസ് വിത്തുമായി കലര്‍ത്തണം.

ഇത് 12 മണിക്കൂര്‍ വെച്ചതിന് ശേഷം വിതയ്ക്കാന്‍. വിതച്ച് രണ്ടാഴ്ച്ച കഴിയുമ്പോള്‍ കളകള്‍ നീക്കണം. ഇതിന് ശേഷം ചെറിയ കൈത്തൂമ്പ കൊണ്ട് മണ്ണിളക്കി കൊടുക്കണം. ഇതിന് പിന്നാലെ ഒരു സെന്റിന് ഒരു കിലോഗ്രാം വെണ്ണീറും രണ്ട് കിലോഗ്രാം വേപ്പിന്‍ പിണ്ണാക്കും ചേര്‍ത്ത് കൊടുക്കാം.
കീടരോഗ നിയന്ത്രണത്തിന് കഴിയുന്നതും ജൈവമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. ബാക്ടീരിയല്‍ ഇലകരിച്ചില്‍ കണ്ടാല്‍ പച്ചച്ചാണകം വെള്ളത്തില്‍ കലക്കി തളിക്കുന്നത് രോഗം പടരുന്നത് തടയും. തണ്ട് തുരപ്പന്‍, ഇലചുരുട്ടി എന്നിവയുടെ ആക്രമണം തടയാന്‍ ട്രൈക്കോകാര്‍ഡുകള്‍ ഉപയോഗിക്കാം വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം തളിച്ച് ചാഴിയുടെ ആക്രമണം തടയാം. അറുപത് ദിവസം കൊണ്ട് വിളവെടുക്കുമെന്നതിനാല്‍ ഞവരയ്ക്ക് ഷഷ്ടിക എന്നും പേരുണ്ട്. എന്നാല്‍ കാലാവസ്ഥയ്ക്കനുസരിച്ച് 70 മുതല്‍ 120 ദിവസം വരെ മൂപ്പില്‍ വ്യത്യാസമുണ്ടായിരിക്കും. കാലാവസ്ഥയനുസരിച്ച് വിളവെടുപ്പിന്റെ ദൈര്‍ഘ്യവും വ്യത്യസ്തമായിരിക്കും. മഴ കൂടുന്നതനുസരിച്ച് ചിലപ്പോള്‍ മൂപ്പും കൂടും. കതിരിട്ട് 25-30 ദിവസത്തിനുള്ളില്‍ വിളവെടുക്കാം.

മൂപ്പെത്തിയാലുടന്‍ മണികള്‍ കൊഴിയാന്‍ സാധ്യതയുള്ളത് കൊണ്ട് ശ്രദ്ധയോടെ വേണം കൊയ്‌തെടുക്കാന്‍. അങ്കുരണ ശേഷി പെട്ടെന്ന് നഷ്ടപ്പെടുമെന്നതിനാല്‍ വിത്തിനായി ദീര്‍ഘകാലം സൂക്ഷിച്ച് വെക്കാനാവില്ല. അരിയാക്കി മാറ്റുമ്പോള്‍ നെല്ലിന്റെ 70 ശതമാനം ഭാരത്തോളം അരിയായി കിട്ടും. കൊയ്‌തെടുത്ത് ഉടന്‍ തന്നെ മെതിക്കുന്നതാണ് നല്ലത്. വിളവ് കുറവാണെങ്കിലും ഡിമാന്റ് കൂടുതലായതിനാല്‍ ഞവരക്കൃഷിയില്‍ നിന്നും ലാഭം കിട്ടും.

ഞവര അരി, അരിപ്പൊടി, അവല്‍ എന്നിങ്ങനെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കിയും ലാഭമുണ്ടാക്കാം. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും പോഷക മേന്മ പ്രദാനം ചെയ്യുന്നതിലും നവരയുടെ പ്രാധാന്യം കണക്കിലെടുത്ത് നവര ഒരു പോഷക അരിയായും വിറ്റഴിക്കാം. ഞവര അരിപ്പൊടി കുട്ടികള്‍ക്ക് നല്ല ഭക്ഷണമാണ്. ഡിമാന്റ് കൂടുതലുള്ള കര്‍ക്കിടക മാസത്തില്‍ വിളവെടുക്കാവുന്നത് പോലെ കൃഷി ക്രമീകരിച്ചാല്‍ കൂടുതല്‍ ലാഭം കിട്ടും.

കിലോയ്ക്ക് 250 രൂപയാണ് വിപണി വില. പൊതുവിപണിയില്‍ ലഭ്യമല്ലാത്ത ഈ നെല്ലിനം പൂര്‍ണമായും ആയുര്‍വേദമരുന്നായാണ് ഉപയോഗിക്കുന്നത്. എന്നാൽ
ബിനു വളരെ കുറഞ്ഞ വിലക്കാണ് ആവശ്യക്കാർക്ക് കൊടുക്കുന്നത്.

വിത്തിന് ബന്ധപ്പെടാം കോടഞ്ചേരിയിലെ
യുവ നെൽ കർഷകനായ
ബിനു പയ്യമ്പള്ളി .
9447450213

English Summary: njavara can be cultivated in between coconut trees

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds