<
  1. Health & Herbs

തേന്‍ കൂടുതൽ കഴിച്ചാലുണ്ടാകുന്ന പാർശ്വഫലങ്ങൾ

തേനിനെ പൊതുവില്‍ ഒരു ഔഷധമായിട്ടാണ് നമ്മള്‍ കണക്കാക്കി വരുന്നത്. പല ആരോഗ്യഗുണങ്ങളും തേനിനുണ്ട്. എന്നാല്‍ അധികമായി തേന്‍ കഴിച്ചാല്‍ നേര്‍വിപരീതമെന്ന പോലെ ചില പാര്‍ശ്വഫലങ്ങളും തേനിനുണ്ട്.

Meera Sandeep
തേന്‍  അധികമായി കഴിച്ചാല്‍ നേര്‍വിപരീതമെന്ന പോലെ ചില പാര്‍ശ്വഫലങ്ങളും തേനിനുണ്ട്.
തേന്‍ അധികമായി കഴിച്ചാല്‍ നേര്‍വിപരീതമെന്ന പോലെ ചില പാര്‍ശ്വഫലങ്ങളും തേനിനുണ്ട്.

തേനിനെ പൊതുവില്‍ ഒരു ഔഷധമായിട്ടാണ് നമ്മള്‍ കണക്കാക്കി വരുന്നത്. പല ആരോഗ്യഗുണങ്ങളും തേനിനുണ്ട്. എന്നാല്‍ അധികമായി തേന്‍ കഴിച്ചാല്‍ നേര്‍വിപരീതമെന്ന പോലെ ചില പാര്‍ശ്വഫലങ്ങളും തേനിനുണ്ട്. 

അത്തരത്തില്‍ സംഭവിക്കാവുന്ന ചില 'സൈഡ് എഫക്ടുകള്‍' നോക്കാം:

പഞ്ചസാരയ്ക്ക് പകരം പലരും ഉപയോഗിക്കുന്ന ഒന്നാണ് തേന്‍. എന്നാല്‍ തേനും അധികമായാല്‍ പ്രശ്‌നം തന്നെ. തേനില്‍ Carbohydrates  അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കാന്‍ ഇത് കാരണമാകും.

ഒരുപാട് തേന്‍ കഴിക്കുന്ന പതിവുണ്ടെങ്കില്‍ ശ്രദ്ധിക്കുക. ഇതില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റും ഷുഗറും ചേര്‍ന്ന് വണ്ണം വര്‍ധിപ്പിക്കാനിടയുണ്ട്.

തേനിലടങ്ങിയിരിക്കുന്ന Anti Oxidants രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കാറുണ്ട്.  തേന്‍ അധികമായാല്‍ പ്രഷര്‍ തീരെ കുറഞ്ഞ് 'ഹൈപ്പോടെന്‍ഷന്‍' എന്ന അവസ്ഥയിലേക്ക് വരാം.

തേന്‍ അമിതമായി കഴിച്ചാല്‍ വായയുടെ ആരോഗ്യം ബാധിക്കപ്പെടും. തേനിൽ അടങ്ങിയിരിക്കുന്ന sugar തന്നെയാണ് ഇതിനും കാരണമാകുന്നത്. ഒട്ടിപ്പിടിക്കുന്ന രീതിയിലുള്ളതായതിനാല്‍ പല്ലുകളെയും ഇത് മോശമായി ബാധിക്കാം.

ചിലര്‍ക്ക് തേനിനോട് അലര്‍ജിയുണ്ടാകാറുണ്ട്. അത്തരക്കാര്‍ക്ക് തേന്‍ കഴിച്ചാല്‍ വയറുവേദനയുണ്ടാകാം.

English Summary: Side effects of consuming more honey

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds