പല വഴികളിലൂടേയും മുഖസൗന്ദര്യം വർദ്ധിക്കാൻ ശ്രമിക്കുന്നവരുണ്ട്. പലതരം ക്രീമുകൾ മുഖത്ത് പുരട്ടുമ്പോൾ പാർശ്വഫലങ്ങൾ സൃഷ്ടിക്കാറുണ്ട്. മുഖസൗന്ദര്യം എന്ന് പറയുമ്പോൾ അതിൽ പ്രധാനമായും ചർമ്മസൗന്ദര്യമാണ് വരുന്നത്. പ്രകൃതിദത്തമായ രീതിയിൽ മുഖസൗന്ദര്യം നിലനിർത്താനുള്ള ചില ടിപ്പുകളാണ് പങ്കുവയ്ക്കുന്നത്. ഈ രീതികൾ സൗന്ദര്യത്തിനു മാത്രമല്ല ശാരീരിക ആരോഗ്യത്തിനും ഗുണം നൽകുന്നവയാണ്. ശരീരികാരോഗ്യവും ചര്‍മ്മാരോഗ്യവും പരസ്പരം ബന്ധപ്പെട്ടതുകൊണ്ടാണിത്.
- ആവശ്യാനുസരണം വെള്ളം കുടിക്കുക വഴി മുഖത്ത് ഈര്‍പ്പം നിലനിർത്താനും ചര്‍മ്മം തിളക്കമുള്ളതാകാനും ചുളിവുകള്‍ നീങ്ങാനും സഹായിക്കുന്നു. ഇല്ലെങ്കില്‍ ചര്‍മ്മം വരണ്ടുപോകാനിടയാകും. ഓരോ 25 കിലോയ്ക്ക് ഓരോ ലിറ്റര്‍ വെള്ളം എന്നതാണ് കണക്ക്. ഇത് ശീലമാക്കുക.
- പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ആന്റിഓക്‌സിഡന്റുകളും വൈറ്റമിനുകളുമെല്ലാം ചര്‍മ്മാരോഗ്യത്തിന് ഏറെ പ്രധാനമാണ്. പച്ചക്കറികളും പഴങ്ങളും നട്‌സ്, സീഡ്‌സ് എന്നിവയും കഴിയ്ക്കുക. മീന്‍ കറി വച്ച് കഴിയ്ക്കാം. ഇല്ലെങ്കില്‍ മീന്‍ ഗുളിക കഴിയ്ക്കാം.
ബന്ധപ്പെട്ട വാർത്തകൾ: പഴങ്ങളും പച്ചക്കറികളും സ്ഥിരമായി കഴിക്കുന്നവരാണോ നിങ്ങൾ?
- പുകവലി ഒഴിവാക്കണം.
- മധുരം ഒഴിവാക്കുക. പഞ്ചസാര മാത്രമല്ല, മധുരം ചേര്‍ത്ത പലഹാരങ്ങളും.
- സ്‌ട്രെസ് ഒഴിവാക്കുക. സ്‌ട്രെസ് കുറച്ചാല്‍ തന്നെ ചര്‍മ്മത്തിന് ഗുണങ്ങളുണ്ടാകും. ഇതിനുള്ള വഴികള്‍ കണ്ടെത്തുക. ചിരിയ്ക്കുക, സന്തോഷിയ്ക്കുക.
- നല്ല ഉറക്കം ശീലമാക്കുക. ഉറക്കം ചര്‍മ്മാരോഗ്യത്തിനും അത്യാവശ്യമാണ്.
- നിർബന്ധമാണെങ്കിൽ നാച്ചുറൽ ഫേസ്പായ്ക്കുകള്‍ ഉപയോഗിക്കാം. ഇതിന് തൈര്, മഞ്ഞള്‍, കറ്റാര്‍വാഴ എന്നിവയെല്ലാം നല്ലതാണ്. എന്നാല്‍ എന്തുതരം ക്രീം തേയ്ക്കുന്നതിന് മുന്‍പും പാച്ച് ടെസ്റ്റ് ചെയ്യുക. അതായത് ഇത്തരം വസ്തുക്കള്‍ കൈയില്‍ അല്‍പം തേച്ചു നോക്കുക. അലര്‍ജിയില്ലെങ്കില്‍ മാത്രം മുഖത്ത് തേയ്ക്കാം. മുഖത്ത് ഇത് ആദ്യമായി തേയ്ക്കുമ്പോഴും പാച്ച് ടെസ്റ്റിന് ശേഷവും മുഖത്തും ഒരു ഭാഗത്ത് അല്‍പം മാത്രം തേച്ച് അലര്‍ജിയില്ലെന്ന് ഉറപ്പു വരുത്തുക.
- ഉറങ്ങുന്നതിന് മുൻപ് മേയ്ക്കപ്പിട്ട് നീക്കം ചെയ്യണം. കഴിവതും സുഗന്ധം കുറഞ്ഞ ക്രീമുകള്‍ മാത്രം ഉപയോഗിയ്ക്കുക. സുഗന്ധം വരുത്താന്‍ വേണ്ടി ക്രീമുകളും ലോഷനുകളിലും കെമിക്കലുകള്‍ ചേര്‍ക്കുന്നു. സണ്‍സ്‌ക്രീന്‍ ശീലമാക്കുക.
Share your comments