തൊണ്ടവേദന, ചുമ എന്നിവ കൊണ്ട് ബുദ്ധിമുട്ടുകയാണോ? ഈ സമയത്ത് തൊണ്ടയ്ക്ക് ഈർപ്പം നൽകുന്ന ഭക്ഷണങ്ങൾ കഴിക്കാൻ ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു. ഈ സീസണിലെ എല്ലാ രണ്ടാമത്തെ വ്യക്തിയ്ക്കും, തൊണ്ടയിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ട് എന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. H3N2 ഇൻഫ്ലുവൻസ വൈറസ് പോലെയുള്ള സീസണൽ ഇൻഫ്ലുവൻസ റിപ്പോർട്ട് ചെയ്തതോടെ, കോവിഡ് -19, അഡെനോവൈറസ് കേസുകളും രാജ്യത്തു വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം, ഭൂരിഭാഗം ആളുകൾക്കും തൊണ്ടവേദന, നീണ്ടുനിൽക്കുന്ന ചുമ, പനി എന്നിവ ബാധിച്ചതായി വിദഗ്ദ്ധർ പറയുന്നു.
തൊണ്ടവേദന അല്ലെങ്കിൽ ചുമ എന്നിവയിൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കാനായി, ശരീരത്തെ നന്നായി വിശ്രമിക്കാൻ അനുവദിക്കുകയും, അതോടൊപ്പം ശരീരത്തിന് ജലാംശം നൽകുന്ന ഭക്ഷണങ്ങൾ കഴിക്കാൻ നിർദ്ദേശിക്കുന്നു. ചുമയോ മറ്റ് ചില ലക്ഷണങ്ങളോ തൊണ്ടവേദനയുമായി തുടരുകയാണെങ്കിൽ, അത് മരുന്ന് ഉപയോഗിച്ച് ചികിത്സിക്കണം. എന്നിരുന്നാലും, ചൊറിച്ചിൽ അനുഭവപ്പെടുന്ന തൊണ്ടവേദനയിൽ, വേദന ഒഴിവാക്കാൻ ചില കാര്യങ്ങൾ നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്. ഇതിനു വേണ്ടി മതിയായ വിശ്രമം എടുക്കുക എന്നതാണ് ആദ്യത്തെ ചികിത്സ. നിങ്ങളുടെ ജോലിയിൽ നിന്ന് ഒരു ഇടവേള എടുക്കുന്നത് നല്ലതാണ്.
തൊണ്ടയിലെ ഈർപ്പം നിലനിർത്താൻ ധാരാളം ചൂടുള്ള വെള്ളം കുടിക്കുക. 'ചൂടുള്ള വെള്ളം, ചൂടുള്ള സൂപ്പ്, ചായ, കാപ്പി എന്നിവ കഴിക്കാം പക്ഷേ, അധികമാകരുത്. അത് അസിഡിറ്റിയിലേക്ക് നയിക്കും. ഇതുകൂടാതെ, ആരോഗ്യം വേഗം വീണ്ടെടുക്കനായി, നിറയെ പഴങ്ങളും, വേവിച്ച പച്ചക്കറികളും പോലുള്ള മൃദുവായ ഭക്ഷണങ്ങൾ കഴിക്കണം. തൊണ്ട ചൊറിച്ചിലിലെ ഒരു പ്രധാന ചികിത്സയാണ് ഗാർഗ്ലിംഗ്. ഉപ്പ് ചേർത്ത ചെറുചൂടുള്ള വെള്ളത്തിൽ തൊണ്ടയിൽ ഗാർഗ്ലിംഗ് ചെയ്യുന്നത്, തൊണ്ടയിലെ നീരും ശ്വാസകോശത്തിലെ കഫം പുറത്തു വരാൻ സഹായിക്കും. അല്ലാത്തപക്ഷം, ചില ഓവർ-ദി-കൌണ്ടർ ഗാർഗിൾ മരുന്നുകളും വിപണിയിൽ ലഭ്യമാണ്, അത് ഉപയോഗിക്കാം.
തൊണ്ട വേദന ലഘൂകരിക്കാനുള്ള മറ്റൊരു നല്ല മാർഗമാണ് ആവി കൊള്ളുക എന്നത്. തൊണ്ട വേദന ഉള്ള സമയത്ത് പുകവലിയും മദ്യവും പൂർണമായും ഒഴിവാക്കുക, അതോടൊപ്പം കയ്പേറിയതും പുളിച്ചതുമായ ഭക്ഷണം കഴിക്കുന്നത് പൂർണമായും നിർത്തുന്നത് നല്ലതാണ്. ജോലിയിൽ നിന്നും മറ്റും ചെറിയ ഒരു ഇടവേള എടുക്കുക. ചുമ വർദ്ധിക്കുകയോ അല്ലെങ്കിൽ തൊണ്ട വേദന കൂടുകയോ ചെയ്യുന്ന സാഹചര്യത്തിൽ, അല്ലെങ്കിൽ എന്തെങ്കിലും അസാധാരണമായ ലക്ഷണങ്ങൾ തുടരുകയോ ചെയ്താൽ ഒരു ENT സ്പെഷ്യലിസ്റ്റിനെയോ ഫിസിഷ്യനെയോ സമീപിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: വളരെ കുറച്ച് ഭക്ഷണം മാത്രമാണോ ദിവസം കഴിക്കുന്നത്? ഈ ആരോഗ്യപ്രശ്‌നങ്ങൾ വരാനുള്ള സാധ്യതയുണ്ട്...
Share your comments