1. Health & Herbs

തുടച്ചയായ ചുമയ്ക്കുള്ള കാരണങ്ങൾ എന്തൊക്കെ?

പല രോഗങ്ങളുടെയും ലക്ഷണമായി ചുമ കരാറുണ്ട്. തുടർച്ചയായി ചുമ നെഞ്ചുവേദന, തൊണ്ടയിൽ പ്രശ്‌നം, തുടങ്ങി നമ്മുടെ ശരീരത്തിന് പല അസ്വസ്ഥതകളും ഉണ്ടാക്കുന്നു. ചുമയ്ക്ക് പിന്നിലുള്ള കാരണത്തെ ഓർത്തും നമ്മൾ കൂടുതൽ ആശങ്കാകുലരാക്കുന്നു. പല ആളുകളും ഇതുപോലെ തുടർച്ചയായ ചുമ കൊണ്ട് ബുദ്ധിമുട്ടുന്നവരുണ്ട്. പരിഹാരത്തിനായി മരുന്നുകളും വീട്ടുവൈദ്യങ്ങളുമൊക്കെ ചെയ്‌തു നോക്കുന്നവരുണ്ട്.

Meera Sandeep
Various causes of cough
Various causes of cough

പല രോഗങ്ങളുടെയും ലക്ഷണമായി ചുമ വരാറുണ്ട്. തുടർച്ചയായി ചുമ  നെഞ്ചുവേദന, തൊണ്ടയിൽ പ്രശ്‌നം, തുടങ്ങി നമ്മുടെ ശരീരത്തിന് പല അസ്വസ്ഥതകളും ഉണ്ടാക്കുന്നു.   ചുമയ്ക്ക് പിന്നിലുള്ള  കാരണത്തെ ഓർത്തും നമ്മൾ കൂടുതൽ ആശങ്കാകുലരാക്കുന്നു.  പല ആളുകളും ഇതുപോലെ തുടർച്ചയായ ചുമ കൊണ്ട് ബുദ്ധിമുട്ടുന്നവരുണ്ട്.   പരിഹാരത്തിനായി മരുന്നുകളും വീട്ടുവൈദ്യങ്ങളുമൊക്കെ ചെയ്‌തു നോക്കുന്നവരുണ്ട്.  ചിലരാണെങ്കിൽ ഇത് വെറും ചുമയായി കരുതി അവഗണിക്കുകയാണ് ചെയ്യുന്നത്.   തുടർച്ചയായ ചുമയുടെ പിന്നിലുള്ള കാരണം കണ്ടുപിടിച്ച് ശരിയായ ചികിത്സ തേടേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്‌ധർ പറയുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ചുമ മാറാൻ തുളസിയിട്ട കഷായം; തയ്യാറാണക്കേണ്ട വിധം

തുടർച്ചയായ ചുമ പല പകർച്ചവ്യാധികളുടേയും ലക്ഷണമാകാം.  കോവിഡ് -19 ൻറെ പഴയ വേരിയന്റോ, പുതിയ വേരിയന്റോ അതോ മ്യൂട്ടേറ്റഡ് പഴയ വേരിയന്റോ അല്ലെന്ന് ഉറപ്പ് വരുത്തണം. സാധാരണയായി ഏതു കോവിഡ്  ആണെങ്കിലും മൂക്ക്, തൊണ്ട ഭാഗങ്ങൾ, റെസ്‌പിറേറ്ററി ട്രാക്‌ട് ശ്വാസകോശങ്ങൾ എന്നിവയെയാണ് ബാധിക്കുന്നത്.

മൂക്കടപ്പ്, തൊണ്ടയിൽ കരകരപ്പ്, ചെറിയ ചുമ, മൂക്കൊലിക്കുക അതിനൊപ്പം കഫം എന്നിവ ശ്വാസകോശ പാരെൻചൈമയുടെ ലക്ഷണങ്ങളാണ്.

ബന്ധപ്പെട്ട വാർത്തകൾ: വിട്ടുമാറാത്ത ചുമയും, നെഞ്ചിലെ കഫക്കെട്ടും ഒരാഴ്ചയ്ക്കുള്ളിൽ മാറ്റുന്ന ഒറ്റമൂലികൾ

മഴയ്‌ക്കൊപ്പമുള്ള കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം കൊണ്ടും അണുബാധകൾ ഉണ്ടാകാം.  ഇത് കോവിഡ്-19 അല്ലാത്ത വൈറൽ അണുബാധകളാണ്. നമ്മിൽ ഭൂരിഭാഗവും ഇതിനകം രണ്ടു വാക്സിനേഷൻ ഡോസുകളും  എടുത്തവരാണ്.  മൂന്ന് ഡോസുകൾ എടുത്തവരുമുണ്ട്.  അതിനാൽ നമുക്ക് ശരീരത്തിൽ പ്രതിരോധശക്തി ഉണ്ടായിരിക്കും. ഏത് അണുബാധ വന്നാലും, അതിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി നമുക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്.  അതിനാൽ ഇതിനെകുറിച്ച് ആശങ്കപ്പെടേണ്ടതില്ല.

ബന്ധപ്പെട്ട വാർത്തകൾ: ഈ അടുക്കള മരുന്നുകൾ കൊണ്ട് അണുബാധ അകറ്റാം

ചുമ നിൽക്കുന്നില്ലെങ്കിൽ തീർച്ചയായും ഡോക്ടറുടെ സഹായം തേടി, നെഞ്ചും ശ്വാസകോശവും സ്കാൻ ചെയ്ത് രോഗം കണ്ടുപിടിക്കേണ്ടതാണ്.  ശ്വാസകോശത്തിൽ അണുബാധ കുറയുന്നതോടെ ചുമ താനേ കുറയും. നിങ്ങളുടെ വീട്ടിലും പരിസരത്തും വളർത്തുമൃഗങ്ങളുണ്ടെങ്കിൽ, അതും നിങ്ങളുടെ ചുമയ്ക്ക് പിന്നിലെ കാരണമായിരിക്കാം, ബ്രോങ്കൈറ്റിസ് ആണെങ്കിൽ പഴുപ്പ് പോകുന്നതുവരെ ചുമ ഉണ്ടാകാം. ഇത് രണ്ടോ മൂന്നോ ആഴ്ചയോ അതിൽ കൂടുതലോ എടുക്കാം. മഴ നനയാതിരിക്കുക, മാസ്ക് ധരിച്ച് സ്വയം പരിരക്ഷിക്കുക, എന്നി മുൻകരുതലുകൾ എടുക്കാവുന്നതാണ്.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: What are the various causes of cough?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds