Health & Herbs

സുഗന്ധം പരത്തും ബിരിയാണിക്കൈത

ബിരിയാണിക്കൈത

ബിരിയാണിയടക്കമുള്ള ഭക്ഷണപദാർത്ഥങ്ങൾക്ക് ഗന്ധം നൽകാൻ ഉപയോഗിക്കുന്ന ഒരു സസ്യമാണ് ബിരിയാണിക്കൈത അഥവാ രംഭ. ശാസ്ത്രനാമം പൻഡാനസ് അമാരില്ലി ഫോളിയസ്(Pandanus Amaryllifolius).പൂർണ്ണ വളർച്ചയെത്തിയ ഒരു ചെടി അഞ്ച് അടി വരെ ഉയരം വയ്ക്കും. ആസറ്റൈൽ പൈറോളിൻ എന്ന രാസവസ്തുവാണ് ഇതിന് ഗന്ധം നൽകുന്നത്. ഇലയുടെ അടിയിൽ കാണുന്ന സൂക്ഷ്മനാരുകളിലാണ് ഈ രാസവസ്തു സൂഷിച്ചിരിക്കുന്നത്. ഇല വെയിലത്ത് ഉണക്കുകയോ, വെള്ളത്തിലിട്ട് തിളപ്പിക്കുകയോ ചെയ്യുമ്പോളാണ് ബിരിയാണിയുടെ ഗന്ധം പുറത്തു വരിക.സാധാരണ തയ്യാറാക്കാറുള്ള ചോറിൽ ഈ ഇലയിടുന്നതോടെ പ്രത്യേകം രുചി കൈവരുന്നതു കൊണ്ട് മലബാറിൽ ചോറ്റോല എന്ന പേരിലാണിതറിയപ്പെടുന്ന.

നല്ല സുഗന്ധം നല്കാൻ  ഉപയോഗിക്കുന്ന  ഇലച്ചെടിയാണ് ‘രംഭയില അഥവാ ബിരിയാണിക്കൈത’ മൊളുക്കാസ് ദ്വീപസമൂഹങ്ങളിൽ  ജന്മംകൊണ്ട രംഭയില മലയാളനാട്ടിലും പ്രചാരത്തിലുണ്ട്. വയനാട്, ഇടുക്കി എന്നീ പ്രദേശങ്ങളില് വളരെ നേരത്തേതന്നെ ചിലർ  ഇത് വളർത്തിവന്നിരുന്നു. പല നഴ്സറികളിലും രംഭയിലച്ചെടി വില്പന നടന്നുവരുന്നുണ്ട്.Rambayila or Biryanikaita is a deciduous plant used to give good aroma. It was cultivated by some people in Wayanad and Idukki long ago. In many nurseries, plant seedlings are being sold.

ബിരിയാണിക്കൈത

താഴമ്പക എന്ന തഴക്കൈതയുടെ വിഭാഗത്തിൽപ്പെട്ട ചെടിയാണിത്. സസ്യശാസ്ത്രത്തിൽ  പണ്ടാനസ് അമാരിലിഫോളിയസ്(Pantanus amaryllifolius) എന്നും ‘പണ്ടാനസ് ലാറ്റിഫോളിയസ്(Pantanus latifolius)’ എന്നും പറയും. സാധാരണഗതിയിൽ  ഈ ചെടി പൂക്കില്ല. എന്നാൽ, മൊളുക്കാസ് ദ്വീപില് വളരെ അപൂർവ്വമായിആൺപുഷ്പങ്ങൾ  ഉത്പാദിപ്പിക്കാറുണ്ട്.

ഇത് തെക്കുകിഴക്കേഷ്യ, ഇന്ഡൊനീഷ്യ, തായ് ലൻഡ് ‌ , മലേഷ്യ, ബോർണിയോ , മ്യാന്മർ , ഫിലിപ്പീന്സ് എന്നീ രാജ്യങ്ങളിലാണ് കാണപ്പെടുന്നത്. തെക്കേ ഇന്ത്യയിലും ഈ ചെടി പ്രചാരത്തിലുണ്ട്. കേരളത്തിലെ നഗരങ്ങളിൽ പലരും ചെടിച്ചട്ടിയിലും ഗ്രോബാഗുകളിലും നട്ടുപിടിപ്പിച്ചുവരുന്നുണ്ട്. കൈതവർഗമാണിത്.
ബിരിയാണി, ഫ്രൈഡ് റൈസ് എന്നിവയ്ക്ക് സുഗന്ധവും രുചിയും നൽകാൻ  ഇല ചേർക്കുന്നു. അലങ്കാര സസ്യമായി നടാൻ  ഇത് നല്ലതാണ്. കറികൾക്കും  മാംസാഹാരത്തിനും മണംപകരാൻ  ഇല ഉപയോഗിക്കുകയും ചെയ്യാം. ചോറും തേങ്ങാപ്പാലും രംഭയിലയുമടങ്ങിയ ‘നാസികുനിങ്’ എന്ന വിശിഷ്ട വിഭവം ഇന്ഡൊനീഷ്യയിൽ  ഏറെ പ്രിയമുള്ളതാണ്.
It is found in Southeast Asia, Indonesia, Thailand, Malaysia, Borneo, Myanmar and the Philippines. This plant is also popular in South India. Many cities in Kerala are cultivating in pots and grobags.
The leaves are added to biryani and fried rice to add flavor and taste. It is good to plant as an ornamental plant. The leaves can also be used to flavor curries and meat dishes

പാചകത്തിന് പുറമേ ഐസ്ക്രീം, പുഡ്ഡിങ്, മധുരവിഭവനിർ മാ ണം എന്നിവയിലും ഇതുപയോഗിച്ചുവരുന്നു. ശീതളപാനീയങ്ങൾക്ക്‌  നിറവും ഗന്ധവും പകരാനും നല്ലതാണ്.
സ്വാഭാവികമായി വളരുന്നവയസരത്തിൽ  ഉദ്ദേശം ഒന്നരമീറ്ററോളം ഉയരത്തിൽ  ശിഖരങ്ങളില്ലാതെ, ഒറ്റത്തടിയായിട്ടാണ് ഈ ചെടി വളരുന്നത്. ഇതിൽ ത്തന്നെ ചെറിയതരം ഇലകളോടുകൂടിയ കുറ്റിച്ചെടിയായി നിൽ ക്കു ന്ന ഒരിനവുമുണ്ട്. വലിപ്പമേറിയ ഇലകൾ  തരുന്നയിനവുമുണ്ട്. സാവധാനത്തിലേ വളർ ന്നു പൊങ്ങുകയുള്ളൂ. ഇതിന്റെ കടഭാഗത്തുനിന്ന് നിറയെ ചിനപ്പുകൾ  പൊട്ടാറുണ്ട്. നിത്യഹരിത ഇലച്ചെടിയായതിനാൽ  ചെടിച്ചട്ടിയിൽ  നട്ട് ഉദ്യാനത്തിലും വെക്കാം.
ബസുമതി അരിക്ക് സുഗന്ധം നല്കുന്നതുപോലെ രംഭച്ചീരയിലയ്ക്കും സുഗന്ധം നല്കുന്ന ഘടകം ‘അസറ്റെല് പൈറോളീന്’ ആണ്. ബസുമതിയിലേതിനേക്കാൾ  കൂടുതൽ  അളവിലാണ് ഈ ഘടകം രംഭയിലുള്ളത്.
ഈ ഇല ചൂടുവെള്ളത്തിലോ വെയിലത്തോ ഇട്ട് വാട്ടിയെടുത്താൽ  നല്ല സുഗന്ധം പുറത്തുവരും. ശ്രീലങ്ക, മലേഷ്യ, തായ്ലന്ഡ്, സിങ്കപ്പൂർ  എന്നീ രാജ്യങ്ങളിൽ  ഇത് വാണിജ്യാടിസ്ഥാനത്തിൽ  കൃഷിചെയ്യുന്നുണ്ട്. മാതൃചെടിയുടെ ചുവട്ടിൽ നിന്ന് വളരുന്ന കുഞ്ഞുതൈകൾ  നടാം. ജൈവവളങ്ങൾ  നല്കി കൃഷിയിറക്കാം. തൈ നട്ട് അഞ്ചാറുമാസമായാൽ ഇല നുള്ളി ഉപയോഗിക്കാം. സാധാരണ അരിയുടെ കൂടെ നാലഞ്ചിലയിട്ട് പാകംചെയ്താൽ  ബസുമതിയരിപോലെ മണം ലഭിക്കും. ഗവേഷണഫലമായി രംഭയിലയിൽ നിന്ന് ഔഷധഗുണമുള്ള ‘പന്ഡാനിൽ ’ എന്ന മാംസ്യം വേര്തിരിച്ചിട്ടുണ്ട്. ഇതിന് ഫ്ലൂ, ഹെര്പ്പിസ് എന്നീ വൈറസ്സുകളെ നശിപ്പിക്കാൻ  ശേഷിയുള്ളതായി കണ്ടിട്ടുണ്ട്. ദന്തരോഗത്തിനും ഉദരരോഗത്തിനും ദഹനക്കേടിനും നല്ലതാണ് രംഭയില.രംഭയിലയിട്ടുണ്ടാക്കിയ ഗന്ധച്ചായ ചില രാജ്യങ്ങളിൽ  ഉപയോഗിച്ചുവരുന്നു. വായ്നാറ്റം വരാതിരിക്കാൻ  ഇത് ചവച്ചുതുപ്പിയാൽ  മതി.
ഇത് ഏത് കാലാവസ്ഥയിലും നന്നായി വളരും. രംഭയിലയെ വയനാട്ടിൽ  ചിലർ  ഗന്ധപുല്ല് എന്നാണ് പറയുന്നത്. പുട്ട് ചുടുന്നതിനൊപ്പവും ചക്കയപ്പം തയ്യാറാക്കുന്നതിനൊപ്പവും ഇതിട്ടാൽ  നല്ലമണവും രുചിയും കിട്ടും.
കടപ്പാട്
കൂടുതൽ അനുബന്ധ വാർത്തകൾക്ക്
:ചീര കൃഷി ചെയ്യുന്ന തുടക്കക്കാര്‍ അറിയാൻ
#Farmer#Agro#Agri#FTB

English Summary: Sprinkle with fragrant biryanikkaitha

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine