<
  1. Health & Herbs

തക്കോലത്തിന്റെ ആരോഗ്യഗുണങ്ങൾ

നമ്മുടെ ഭക്ഷണ വിഭവങ്ങൾക്ക് രുചിയും മണവും പകരാൻ മാത്രമല്ല ആരോഗ്യഗുണങ്ങൾ കൂടി പകരുവാൻ കഴിവുള്ള സുഗന്ധവ്യഞ്ജനമാണ് തക്കോലം. തക്കോലപുട്ടിൽ എന്ന പ്രാദേശിക നാമത്തിലും ഇത് കേരളത്തിൽ അറിയപ്പെടുന്നു. ആയുർവേദ ഔഷധക്കൂട്ടുകൾ നിർമ്മിക്കുവാൻ തക്കോലം പ്രധാന ചേരുവയായി ചേർക്കുന്നുണ്ട്. കൂടാതെ മിഠായികൾ, സുഗന്ധതൈലങ്ങൾ, സോപ്പുകൾ തുടങ്ങിയവ നിർമാണത്തിലും ഇത് ഉപയോഗപ്പെടുത്തുന്നു.

Priyanka Menon
തക്കോലം - പോഷകാംശങ്ങളുടെ കലവറ
തക്കോലം - പോഷകാംശങ്ങളുടെ കലവറ
നമ്മുടെ ഭക്ഷണ വിഭവങ്ങൾക്ക് രുചിയും മണവും പകരാൻ മാത്രമല്ല ആരോഗ്യഗുണങ്ങൾ കൂടി പകരുവാൻ കഴിവുള്ള സുഗന്ധവ്യഞ്ജനമാണ് തക്കോലം. തക്കോലപുട്ടിൽ എന്ന പ്രാദേശിക നാമത്തിലും ഇത് കേരളത്തിൽ അറിയപ്പെടുന്നു. ആയുർവേദ ഔഷധക്കൂട്ടുകൾ നിർമ്മിക്കുവാൻ തക്കോലം പ്രധാന ചേരുവയായി ചേർക്കുന്നുണ്ട്. കൂടാതെ മിഠായികൾ, സുഗന്ധതൈലങ്ങൾ, സോപ്പുകൾ തുടങ്ങിയവ നിർമാണത്തിലും ഇത് ഉപയോഗപ്പെടുത്തുന്നു.
Star anise is a spice that not only adds flavor and aroma to our food but also adds health benefitsStar

തക്കോലം പോഷകാംശങ്ങളുടെ കലവറ(Star Anise Nutrition Facts)

ആൻറി ബാക്ടീരിയൽ ഘടകങ്ങൾ ധാരാളം അടങ്ങിയിരിക്കുന്ന ഒന്നാണ് തക്കോലം. കൂടാതെ ജീവകങ്ങൾ ആയ എ, സി എന്നിവയും ഇതിലടങ്ങിയിരിക്കുന്നു. തക്കോലതിൻറെ ഫലത്തിൽ ലിമോനിൻ (limonine), അനിഥോൾ (anithole), ഡി -പൈനിൻ (d-pinene) സാഫ്രോൾ (safrol), ഫിലാൻഡ്രിൻ (philandrine) ഹൈഡ്രോക്വിനൈൻ (hydroquinine) തുടങ്ങിയ ഘടകങ്ങളും അടങ്ങിയിരിക്കുന്നു. കൂടാതെ  ബയോ ആക്ടീവ് സംയുക്തങ്ങളായ ക്യുവർ സെന്റീൻ, ഗാലിക് ആസിഡ്, ലിനാലൂൾ തുടങ്ങിയവയും സമ്പന്നമായ അളവിൽ ഇതിലടങ്ങിയിരിക്കുന്നു.

ആരോഗ്യഗുണങ്ങൾ(Health Benefits of Star Anise)

1. തക്കോലം പ്രധാന ചേരുവയായി ചേരുന്ന ലേപനം പുരട്ടുന്നത് ആമവാതം, സന്ധിവാതം തുടങ്ങി പ്രശ്നങ്ങൾ പരിഹരിക്കാൻ ഉത്തമമാണ്.
2. തക്കോലം വായിലിട്ട് ചവയ്ക്കുന്നത് മോണ സംബന്ധമായ പ്രശ്നങ്ങളും, വായ്നാറ്റവും അകറ്റുവാൻ ഉത്തമമാണ്.
3. തക്കോലം ഭക്ഷണ വിഭവത്തിൽ ഉൾപ്പെടുത്തുന്നത് വഴി ഉപാപചയ പ്രക്രിയ നല്ല രീതിയിൽ നടക്കുകയും, ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു.
4. തക്കോലം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വയറുവേദന, ഗ്യാസ്ട്രബിൾ തുടങ്ങിയ പ്രശ്നങ്ങളെ ഇല്ലായ്മ ചെയ്യുന്നു.
5. വിറ്റാമിൻ എ അടങ്ങിയിരിക്കുന്നതിനാൽ നേത്ര ആരോഗ്യത്തിനും, ഇതിൻറെ ഉപയോഗം ഫലവത്താണ്.
6. ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാലും, വിറ്റാമിൻ സി അടങ്ങിയിരിക്കുന്നതിനാലും രോഗപ്രതിരോധശേഷിയും ഉയർത്തുവാൻ തക്കോലം ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
കൂടുതൽ അനുബന്ധ വാർത്തകൾ:
English Summary: Star anise is a spice that not only adds flavor and aroma to our food

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds