1. Health & Herbs

കൗമാരപ്രായക്കാർ മാതാപിതാക്കളെ അനുസരിക്കാതിരിക്കാനുള്ള കാരണങ്ങൾ പഠനങ്ങൾ വ്യക്തമാകുന്നു

കുഞ്ഞുങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടത് അമ്മയുടെ ശബ്‌ദമാണ്. എന്നാൽ അവർക്ക് വളർന്നു 13 വയസ്സ് പ്രായമാകുമ്പോഴേയ്ക്കും അമ്മമാർ പറയുന്നത് അവർക്ക് ഇഷ്ടപ്പെടാതെയിരിക്കുകയും അത് അവർ അനുസരിക്കാതിരിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ചും കൗമാര പ്രായത്തിലൊക്കെ എത്തുമ്പോൾ പുതിയ ആളുകൾ പറയുന്നത് കേൾക്കാനും സുഹൃത്തുക്കളോടൊത്ത് സമയം ചെലവഴിക്കാനും ഒക്കെയായിരിക്കും അവർക്ക് കൂടുതൽ താത്പര്യം.

Meera Sandeep
Studies reveal the reasons why teenagers disobey their parents
Studies reveal the reasons why teenagers disobey their parents

കുഞ്ഞുങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ശബ്‌ദം അവരുടെ അമ്മയുടെതായിരിക്കും. എന്നാൽ അവർ വളർന്നു 13 വയസ്സ് പ്രായമാകുമ്പോഴേയ്ക്കും അത് മാറുന്നു. പിന്നീട് അമ്മമാർ പറയുന്നത് അവർക്ക് ഇഷ്ടപ്പെടാതെയിരിക്കുകയും അത് അവർ അനുസരിക്കാതിരിക്കുകയും ചെയ്യുന്നു. കൗമാര പ്രായത്തിലൊക്കെ എത്തുമ്പോൾ പുതിയ ആളുകൾ പറയുന്നത് കേൾക്കാനും സുഹൃത്തുക്കളോടൊത്ത് സമയം ചെലവഴിക്കാനും ഒക്കെയായിരിക്കും അവർക്ക് കൂടുതൽ താത്പര്യം. സാധാരണയായി ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ മാതാപിതാക്കൾ കുട്ടികളെ ശകാരിക്കുകയും പിന്നീട് വീട്ടിൽ വഴക്കുകൾ ഉണ്ടാകുകയും ഒക്കെയാണ് പതിവ്.

ബന്ധപ്പെട്ട വാർത്തകൾ: കുഞ്ഞുങ്ങള്‍ക്ക് നല്‍കാം പനിക്കൂര്‍ക്കയില

എന്നാൽ കൗമാരപ്രായക്കാർ മാതാപിതാക്കൾ പറയുന്നത് അനുസരിക്കാതിരിക്കുന്നതിന്  പിന്നിൽ ഒരു ശാസ്ത്രീയകാരണം ഉണ്ടെന്നു കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം. ജേണൽ ഓഫ് ന്യൂറോസയൻസിലാണ് (Journal of Neuroscience) പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്റ്റാൻഫോർഡ് സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകരാണ് എംആർഐ (MRI) ബ്രെയിൻ സ്കാനുകൾ ഉപയോഗിച്ച് പഠനം നടത്തിയത്. കൗമാരപ്രായക്കാർ മാതാപിതാക്കളിൽ നിന്ന് എങ്ങനെ അകലുന്നു എന്നതിന്റെ ആദ്യത്തെ ന്യൂറോബയോളജിക്കൽ വിശദീകരണമാണ് ഈ പഠനത്തിലുള്ളത്.

ബന്ധപ്പെട്ട വാർത്തകൾ: ആശുപത്രികളിലെ തിരക്ക് കുറയ്ക്കാം ഇ-സഞ്ജീവനി ടെലി മെഡിസിന്‍ സേവനത്തിലൂടെ

കൗമാരപ്രായത്തിൽ, കുട്ടികൾക്ക് സുഹൃത്തുക്കളെയും മറ്റും ലഭിക്കും. അവരോടൊപ്പം സമയം ചെലവഴിക്കാനാണ് ഈ പ്രായക്കാർ ആഗ്രഹിക്കുക.  അവരുടെ  മനസ് അതുവരെ അപരിചിതമായ ഈ ശബ്ദങ്ങളോട് കൂടുതൽ ആകർഷിക്കപ്പെടുന്നു.  കൗമാരപ്രായക്കാരുടെ മസ്തിഷ്കം അവർ കേൾക്കുന്ന എല്ലാ പുതിയ ശബ്ദങ്ങളോടും കൂടുതൽ ആകൃഷ്ടർ ആയിരിക്കും.   ചില പ്രധാനപ്പെട്ട മസ്തിഷ്ക കേന്ദ്രങ്ങളിൽ  ഈ പ്രായത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നു.  മസ്തിഷ്കത്തിന്റെ ഈ ഭാഗങ്ങൾ അമ്മയുടെ ശബ്ദത്തേക്കാൾ അപരിചിതമായ ശബ്ദങ്ങൾക്ക് കൂടുതൽ പ്രധാന്യം നൽകുന്നുവെന്നും പഠനം കണ്ടെത്തി.

ബന്ധപ്പെട്ട വാർത്തകൾ: എന്താണ് കുട്ടികളില്‍ കാണുന്ന തക്കാളിപ്പനി? ലക്ഷണങ്ങളും പ്രതിരോധ നടപടികളും

ഈ മാറ്റം ആരോഗ്യകരമായ പക്വതയുടെ ലക്ഷണമാണെന്നും ഗവേഷകർ പറഞ്ഞു.  ഒരു കുട്ടി ഒരു ഘട്ടമെത്തുമ്പോൾ സ്വതന്ത്രനാകുന്നു, അത് അടിസ്ഥാനപരമായ ഒരു ബയോളജിക്കൽ മാറ്റമായി കണക്കാക്കണം.  ഈ മാറ്റം കൗമാരക്കാരെ പുറംലോകവുമായി കൂടുതൽ ആഴത്തിൽ ഇടപഴകാനും അവരുടെ കുടുംബത്തിന് പുറത്ത് ബന്ധങ്ങൾ സ്ഥാപിക്കാനും സഹായിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) 10 നും 19 നും ഇടയിൽ പ്രായമുള്ള ഒരു വ്യക്തിയെ ആണ് കൗമാരക്കാരനായി നിർവചിക്കുന്നത്. മിക്ക ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങൾ, ശക്തി, പ്രതികരണ സമയം, ഓർമ്മ എന്നിവയെല്ലാം കൗമാരപ്രായത്തിൽ കൂടുതൽ വേഗത്തിലാകാറുണ്ട്.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Studies reveal the reasons why teenagers disobey their parents

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds