ഒരു ആപ്പിൾ ഒരുദിവസം ഡോക്ടറെ അകറ്റി നിർത്തുന്നു എന്നൊരു ആംഗ്ലേയ പഴഞ്ചൊല്ലുണ്ട്.
ഈ ചൊല്ലിൽ നിന്ന് ആപ്പിളിന്റെ പോഷകഗുണങ്ങൾ എത്ര ഉണ്ടെന്ന് ഊഹിക്കാമല്ലോ. സാധാരണനിലയിൽ രോഗങ്ങളാണ് ഡോക്ടറെ വിളിച്ചു വരുത്തുന്നത്. ഡോക്ടറെ വിളിക്കാതിരിക്കണമെങ്കിൽ രോഗങ്ങൾ ഇല്ലാതാക്കണം. രോഗങ്ങളെ അകറ്റാൻ പോഷകദായകമായ ഭക്ഷണം കഴിക്കണം. അങ്ങനെയുള്ള പോഷകഗുണങ്ങൾ ഉള്ള ഒരു വിശിഷ്ട ഫലമാണ് ആപ്പിൾ.
100 ഗ്രാം ആപ്പിളിലെ പോഷകമൂല്യങ്ങൾ- പ്രോട്ടീൻ 0.3 മില്ലിഗ്രാം, കൊഴുപ്പ് 0.1 മില്ലിഗ്രാം, കാൽസ്യം ഒമ്പതു മില്ലിഗ്രാം, ഇരുമ്പ് 10 മില്ലി ഗ്രാം, തയാമിൻ 0.12 മില്ലി ഗ്രാം, റിബോഫ്ളാവിൻ 0.03 മില്ലിഗ്രാം, വിറ്റമിൻ സി രണ്ട് മില്ലിഗ്രാം, സോഡിയം 2.7 മില്ലിഗ്രാം, ക്ലോറിൻ ഒരു മില്ലിഗ്രാം, മെഗ്നീഷ്യം 5 മില്ലിഗ്രാം, ഫോസ്ഫറസ് 20 മില്ലി ഗ്രാം, പൊട്ടാസ്യം 1.23 മില്ലിഗ്രാം, കലോറിതാപം 55.
കൂടാതെ വിറ്റാമിൻ എ ,ബി ,സി എന്നിവയും അൽബുമിൻ, ക്ലോറോഫിൽ, മാലിക് ആസിഡ്, പെക്ടിൻ, ഫ്രക്ടോസ്, എന്നിവയടങ്ങുന്നുണ്ട്.
ആപ്പിൾ കായ ആയിരിക്കുമ്പോൾ അതിൽ സ്റ്റാർച്ച് അധികം ഉണ്ടായിരിക്കും.
പഴം ആകുമ്പോൾ ഈ സ്റ്റാർച്ച് മധുര സത്ത് ആയി മാറുകയാണ് ചെയ്യുന്നത്.
ആപ്പിൾ പുഴുങ്ങിയും വേവിച്ചും ഭക്ഷിക്കാം. ശരീരത്തിൻറെ മിക്ക ന്യൂനതകളും അകറ്റി വേണ്ടത്ര ബലവും വീര്യവും പ്രദാനം ചെയ്യാനുള്ള അത്ഭുതശക്തി ഇതിനുണ്ട്.
ആരോഗ്യത്തിനും സൗന്ദര്യത്തിനും അടിസ്ഥാനം പോഷകാഹാരം ആണല്ലോ.
ആപ്പിൾ നിഷ്പ്രയാസം പോഷണം നൽകുന്നതും രുചികരമായി ഭക്ഷിക്കാവുന്നതുമാണ്.
ലോകത്തിൽ 2000 തരം ആപ്പിൾ ഇപ്പോൾ കൃഷി ചെയ്തു വരുന്നുണ്ട്. സാധാരണ ആപ്പിളിന്റെ നിറം ചുവപ്പാണ്. എന്നാൽ പച്ചയും മഞ്ഞയും നിറങ്ങളിലുള്ള ആപ്പിളും ധാരാളമുണ്ട്. ഇതിൽ കൂടുതൽ മധുരമുള്ളതും കുരുവില്ലാത്തതും ഉൾപ്പെടും.
ആപ്പിൾ മസ്തിഷ്കസീമാ കോശങ്ങളെ ഊർജിതപ്പെടുത്തുന്നു.
തലച്ചോറിന് ആവശ്യമായ പോലീസ് സ്പെഷ്യൽ ടോണിക്ക് തന്നെ ഇത്.
മാനസികാസ്വാസ്ഥ്യം, ഏകാഗ്രത ഇല്ലായ്മ, ഓർമ്മക്കുറവ് ,ക്ഷീണം എന്നിവ നീക്കുകയും ഉന്മേഷവും മനഃശാന്തിയും കൈവരിക്കുകയും ചെയ്യും.
ദിവസവും അത്താഴത്തിനുശേഷം ഓരോ ആപ്പിൾ ഒരു ടേബിൾ സ്പൂൺ ശുദ്ധമായ തേനും ചേർത്ത് കഴിക്കുകയും അതോടൊപ്പം ഒരു ഗ്ലാസ് പാൽ കുടിക്കുകയും ചെയ്താൽ മസ്തിഷ്കമാന്ദ്യം അകലുകയും ശരീരത്തിന് പൊതുവായ ആരോഗ്യം ലഭിക്കുകയും ചെയ്യും.
പോഷക സമ്പൂർണം എന്നുള്ളത് കൂടാതെ രോഗശാന്തിദം കൂടിയാണ്.
ബെർലിൻ സർവകലാശാലയിലെ ഡോക്ടർ മൂർ കുട്ടികളിൽ ആപ്പിൾ പഴം കൊണ്ട് മാത്രം ചില പരീക്ഷണങ്ങൾ നടത്തുകയുണ്ടായി. പനി, അതിസാരം, മലബന്ധം എന്നിവ ബാധിച്ച കുട്ടികൾക്ക് തുടർച്ചയായി രണ്ടുമാസം ആപ്പിൾ മാത്രം നൽകി ചികിത്സച്ചപ്പോൾ അത് ഫലപ്രദമാണെന്ന് അദ്ദേഹത്തിന് അനുഭവപ്പെട്ടു. മാത്രമല്ല അത്തരം രോഗങ്ങളാൽ ഉണ്ടാകുന്ന ക്ഷീണം അവരിൽ ഇല്ലാതിരുന്നത് ഈ ചികിത്സയുടെ പ്രത്യേകത ആയി അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.
പനി ഉള്ളവർക്ക് പച്ചയായോ വേവിച്ചോ ആപ്പിൾ നൽകുന്നത് നല്ലതാണ് എന്നാണ് വിദഗ്ധാഭിപ്രായം.
രോഗശാന്തി ലഭിക്കും എന്നു തന്നെയല്ല ക്ഷീണം അനുഭവപ്പെടുകയും ഇല്ല.
ക്ഷീണത്തിനും പഴക്കംചെന്ന അതിസാരത്തിനും ആപ്പിൾ ഉത്തമം അത്രേ. ആമാശയത്തിനും കുടലുകളുടെ ദഹന ശക്തിക്കും ആപ്പിൾ ഫലപ്രദമാണ്. ആപ്പിളിന് ആമാശയത്തെ ഊർജിതപ്പെടുത്താൻ ഉള്ള അസാധാരണ കഴിവുണ്ട്. ദഹനത്തെ സഹായിക്കുന്ന പെപ്സിൻ എന്ന ദ്രാവകത്തെ ഇത് ഉത്പാദിപ്പിക്കുന്നത് കൊണ്ട് ശരിയായ ദഹനവും ശോധനയും ഉണ്ടാക്കാൻ സഹായകരമാകുന്നു.
ആപ്പിൾ ചെറിയ കഷണങ്ങളാക്കി നുറുക്കി, വേവിച്ച് ഉടച്ച് കുറേശ്ശേ നൽകിയാൽ രണ്ടുദിവസത്തിനുള്ളിൽ വയറിളക്കം ശ്രമിക്കും.
ആപ്പിൾ കരളിനെ ഉത്തേജിപ്പിച്ച് രക്തപുഷ്ടി പ്രധാനം ചെയ്യുന്നു.
കരളിനെ ബാധിക്കുന്ന ക്രമക്കേടുകളെ നേരെ ആക്കുകയും അതിലുണ്ടാകുന്ന അധികരിച്ച ഉഷ്ണത്തെ ക്രമീകരിക്കുകയും ചെയ്യാനുള്ള പ്രത്യേക ഗുണം ഈ കനിയിൽ അടങ്ങിയിരിക്കുന്നു.
ഇതിലെ ലവണ അമ്ലാംശങ്ങൾ കരളിന്റെ പ്രവർത്തനം ക്രമീകരിക്കും.
മലബന്ധം പലരോഗങ്ങൾക്കും കാരണമാണ്.
പഴക്കംചെന്ന മലബന്ധത്തെ പോലും സുഖപ്പെടുത്തുവാൻ പഴങ്ങളെ പോലെ ഫലപ്രദമായ മറ്റൊന്നില്ല എന്ന് പറയാം.
പഴങ്ങൾ ആമാശയത്തിലെ അന്തരംഗ പ്രക്രിയയെ ക്രമീകരിക്കുന്നു. മുന്തിരിങ്ങ, മധുരനാരങ്ങ ,അത്തിപ്പഴം ഈത്തപ്പഴം എന്നിവ പോലെ തന്നെ ആപ്പിളും ശോധനയ്ക്ക് സഹായിക്കുന്നു.
ശരീരത്തിലെ സെല്ലുകൾ വർധിക്കുന്നതിന് ഫോസ്ഫറസ് അത്യാവശ്യമാണ്. ആപ്പിളിൽ ഈ ദ്രാവകം വർധിച്ച തോതിൽ ഉണ്ട്.
ഒരു ദിവസം 1.5 ഗ്രാം ഫോസ്ഫറസ് മാത്രമേ സാധാരണക്കാരനായ ഒരാൾക്ക് ആവശ്യമുള്ളൂ എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.
ശരീരത്തിന് കാൽസ്യത്തിൻറെ ആവശ്യം ഫോസ്ഫറസുമായി വളരെയധികം ബന്ധപ്പെട്ടാണിരിക്കുന്നത്. ഈ രണ്ടു ധാതുക്കളുടെയും ഒരു സംയുക്തമായ കാത്സ്യം ഫോസ്ഫറസ് ആയിട്ടാണ് ഇവ പ്രധാനമായും അസ്ഥികളിലും പല്ലുകളിലും നിക്ഷേപിക്കപ്പെടുന്നത്.
ധാന്യകത്തിന്റെയും കൊഴുപ്പിന്റെയും ആഗിരണത്തിലും ഉപയോഗത്തിലും ഫോസ്ഫേറ്റിന് നല്ല പങ്കുണ്ട്.
ഭക്ഷണത്തിനുശേഷം ആപ്പിൾ കടിച്ചു തിന്നുന്നത് കൊണ്ട് ദന്തക്ഷയം വായനാറ്റം എന്നിവയെ തടുത്തു പള്ളിക്കൽ മുത്തുകൾ ആക്കുന്നതിന് പുറമേ നല്ല ദഹനത്തിനും ദഹന സംബന്ധമായ തകരാറുകൾ ഇല്ലാതാക്കുന്നതിനും സഹായിക്കും.
ലൈംഗിക ക്ഷീണത്തിന് ആപ്പിൾ ചേർത്ത് ഒരു രസായനത്തിൻറെ വിധി താഴെ കുറിക്കുന്നു.
നിലത്ത് വീഴാതെ ആലിപ്പഴങ്ങൾ മരത്തിൽ നിന്ന് തന്നെ ശേഖരിച്ച് ഉലർത്തി പൊടിച്ചു 300 ഗ്രാം എടുക്കുക.
ഈത്തപ്പഴം കുരു നീക്കി അരച്ച് 200 ഗ്രാം. ആപ്പിൾ മുറിച്ച് തണലിൽ ഉണക്കിപ്പൊടിച്ചത് 350 ഗ്രാം. ഇവ നല്ലപോലെ ചേർത്തിളക്കി തേനൊഴിച്ചു ഭരണിയിൽ ഭദ്രമാക്കി വെച്ച് ദിനംപ്രതി 20 ഗ്രാം കഴിച്ചു പശുവിൻ പാലും കുടിക്കണം. ശുക്ളത്തിൽ ബീജം ശേഷി കുറഞ്ഞ പുരുഷന്മാർക്ക് സന്തതി അത്യുത്പാദന ശേഷിയും പൊതുവേ മൈഥുന ക്ഷമതയും ഈ ഭക്ഷ്യം അധികരിപ്പിക്കും.
വന്ധ്യകളായ സ്ത്രീകൾക്കും ഈ രസായനം സന്താന ലാഭത്തിന് ഇടവരുത്തും എന്നാണ് വിദഗ്ധാഭിപ്രായം.
സമുദ്രത്തിൽ വേലിയേറ്റവും വേലിയിറക്കവും സൃഷ്ടിക്കപ്പെടുന്നത് ചന്ദ്രൻറെ സ്വാധീനംമൂലം ആണെങ്കിൽ അതിൻറെ രശ്മികൾക്ക് മനുഷ്യശരീരത്തിൽ കാന്തശക്തി പോലെ പ്രയോജനം ചെയ്യാൻ സാധിക്കുന്നതാണ് എന്ന് വിശ്വസിക്കുന്നതിൽ വലിയ അബദ്ധം ഉണ്ടെന്നു തോന്നുന്നില്ല. ഇത്തരം രശ്മികളിൽ അന്തർലീനമായി കിടക്കുന്ന ശക്തികളെ പ്രയോജനപ്പെടുത്തി പല ചികിത്സാ മുറകളും ആയുർവേദ യുനാനി വൈദ്യന്മാർ കൈക്കൊണ്ടിട്ടുണ്ട്. അങ്ങനെയുള്ള ഒരു വിധി ഇവിടെ പ്രതിപാദിക്കുന്നത് അടിസ്ഥാനരഹിതം അല്ലെന്നു വിശ്വസിക്കുന്നു . ഒന്നോ രണ്ടോ ആപ്പിൾ കഷ്ണങ്ങളാക്കി ഒരു പരന്ന പാത്രത്തിൽ എടുത്തു ചന്ദ്രരശ്മി തട്ടുന്ന വിധത്തിൽ രാത്രി പുറത്തു വയ്ക്കുക. അതിരാവിലെ അതെടുത്തു ഭക്ഷിക്കുക. ഇപ്രകാരം ശീലിച്ചാൽ തലച്ചോറിനും ഹൃദയത്തിനും ശക്തിയും ഉണർവ്വും കിട്ടുന്നതാണ്.
രാത്രികാലങ്ങളിൽ ചന്ദ്രരശ്മിയുടെ പ്രതിഫലനം ശരീരത്തെ ആകെ ഊർജ്ജസ്വലം ആക്കുവാൻ സഹായകരമാണെന്നും രണ്ടാമത്തെ പക്ഷത്തിൽ അതായത് പതിനാലാമത് രാത്രി മുതൽ മുപ്പതാമത്തെ രാത്രിവരെ ഉള്ള ലക്ഷണങ്ങൾ രശ്മികൾക്ക് പ്രത്യേക ഔഷധ ഫലം ഉണ്ടെന്നും ആചാര്യന്മാർ സിദ്ധാന്തിച്ചിട്ടുള്ളത് ഇവിടെ പ്രത്യേകം സ്മരണീയമാണ്.
ദ്വിപത്രകസസ്യങ്ങളിൽപ്പെട്ട വെസേടി വംശത്തിലെ അംഗമാണ് ആപ്പിൾ ചെടി. ജന്മദേശം കിഴക്കൻ യൂറോപ്പോ പടിഞ്ഞാറൻ ഏഷ്യയോ ആണ്. ഇന്ത്യയിൽ ഹിമാചൽ പ്രദേശ്, കാശ്മീർ കുളു, ആസ്സാം, നീലഗിരി എന്നിവിടങ്ങളിൽ കൃഷി ചെയ്യപ്പെടുന്നു.
പാകം ചെയ്തു ഇത് പരീക്ഷിക്കാവുന്നതാണ്. ആപ്പിൾ രസം വിനാഗിരി ആയും മാറ്റാം.
ഈസ്റ്റിന്റെ പ്രവർത്തനംമൂലം ആപ്പിൾ രസത്തിൽ നിന്നും മദ്യവും എടുത്തു വരുന്നു.
Share your comments