നമ്മുടെ കറികൾക്ക് നല്ല ഗന്ധവും സ്വാദും പകരുന്ന ഒന്നാണ് കായം. കായം പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത്. ഒന്നാമത്തേത് കറിക്കായം അഥവാ പെരുങ്കായം, രണ്ടാമത്തേത് പാൽക്കായം. ആയിരം കർമ്മങ്ങൾ ചെയ്യുന്നത് എന്ന അർത്ഥത്തിൽ സഹസ്ര വേദി എന്നും കായത്തിന് വിളിപ്പേരുണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റുവാൻ കായം അത്യുത്തമം ആയതുകൊണ്ട് ഇത് വിഭവങ്ങളിൽ ചേർക്കുന്നത് നല്ലതാണ് ഉപാചയ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ആക്കുക മാത്രമല്ല കഫക്കെട്ട് ഇല്ലാതാക്കുവാനും നാഡീസംബന്ധമായ പ്രശ്നങ്ങൾ അകറ്റുവാനും കായം ഫലപ്രദമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഹീമോഗ്ലോബിൻറെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
കായം ശുദ്ധി ചെയ്യുന്ന വിധം
കായത്തിന് വിഷാംശം ഉള്ളതുകൊണ്ട് ശുദ്ധി ചെയ്തു വേണം ഇത് ഉപയോഗിക്കുവാൻ. ഒരു ലോഹ നെയ്യ് പുരട്ടി കനലിൽ വച്ച് ചൂടുപിടിപ്പിച്ച് കായം അതിൽ ഇട്ട് വറുത്ത് ചെറിയ ചുവപ്പ് ആകുമ്പോൾ വാങ്ങി എടുക്കുക. ഇത് പൊടിച്ചു നെയ്യിൽ ഇട്ടുവച്ചാൽ ശുദ്ധിയാകും. താമരയുടെ ഇല നീരിൽ ഒന്നരമണിക്കൂർ അരച്ച് നല്ല വെയിലത്ത് വെച്ച് എടുത്താലും ശുദ്ധിയാകും.
ഔഷധപ്രയോഗങ്ങൾ
ഔഷധ ആവശ്യങ്ങൾക്ക് വേണ്ടി ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നത് വെള്ള കായമാണ്. വയറുവേദന, ഛർദ്ദി, അതിസാരം തുടങ്ങിയ രോഗങ്ങൾ ഇല്ലാതാക്കുവാൻ കായത്തിന് അതി വിശേഷാൽ കഴിവുണ്ട്. കൂടാതെ കൃമി, വിര തുടങ്ങി ദോഷങ്ങൾ അകറ്റുവാനും കായം ഉപയോഗപ്പെടുത്താം. കായം ചേർത്ത് ഉണ്ടാക്കുന്ന എണ്ണ ദേഹത്ത് ഉണ്ടാകുന്ന മുറിപ്പാടുകളിൽ ലേപനം ചെയ്താൽ പെട്ടെന്ന് ഭേദമാകും. ഭക്ഷണത്തിൽ കായം ഉപയോഗപ്പെടുത്തുമ്പോൾ വാതം, കഫം തുടങ്ങിയവ പൂർണ്ണമായും അകറ്റാം.
ബന്ധപ്പെട്ട വാർത്തകൾ: സന്ധിവാതം പൂർണമായും മാറ്റുവാൻ മഷിത്തണ്ട് തിളപ്പിച്ച വെള്ളം മതി
1. കൃമിശല്യം അകറ്റുവാൻ
കായവും നായ്കരുണ പൊടിയും സമം ചേർത്ത് നല്ലവണ്ണം ഇടിച്ച് യോജിപ്പിക്കുക. ഇത് ഒരു കടുകുമണിയോളം കുട്ടികൾക്ക് കൊടുത്താൽ വിരയുടെ ശല്യം ഇല്ലാതാകും. കായം നെയ്യിൽ പൊരിച്ചശേഷം വേണം ഉപയോഗിക്കുവാൻ. രണ്ട് ഗ്രാം കായം എട്ട് തുടം വെള്ളത്തിലോ കഞ്ഞിവെള്ളത്തിലോ ചേർത്തു വയറിൽ ലേപനം ചെയ്താലും കൃമികൾ ഇല്ലാതാകും.
2. ശ്വാസസംബന്ധ പ്രശ്നങ്ങൾക്ക്
കായം കത്തിച്ച് ആ പുക വലിക്കുന്നത് ശ്വാസ വിമ്മിഷ്ടം ഇല്ലാതാക്കുവാൻ മികച്ച വഴിയാണ്. അല്ലെങ്കിൽ കായവും ഉഴുന്നും കൂടി കനലിൽ ഇട്ട് വരുന്ന പുക ഒരു കുഴലിൽ കൂടി വലിക്കുന്നതും ഗുണപ്രദമാണ്.
3. വയറുവേദന അകറ്റുവാൻ
കായം, അയമോദകം, കടുക്കത്തോട് ഇന്തുപ്പ് ഇവ സമം പൊടിച്ചു ചേർത്ത് 10 ഗ്രൈൻ വീതം കഴിക്കുക.
4. പനിയും ചുമയും അകറ്റുവാൻ
കഫക്കെട്ടും, പനിയും, ചുമയും ഇല്ലാതാക്കുവാൻ മുകളിൽ പറഞ്ഞ ഔഷധം നല്ലതാണ്.
5. ഗർഭം അലസുന്നവർക്ക്
പതിവായി ഗർഭം അലസവർക്ക് 6 ഗ്രാം കായം കൊണ്ട് 60 ഗുളിക ഉണ്ടാക്കി ഒരു ഗുളിക വീതം ദിവസം രണ്ടു നേരം സേവിക്കുന്നത് ഫലപ്രദമാണെന്ന് ആയുർവേദത്തിൽ പറയുന്നു
6. വിഷ ദോഷങ്ങളകറ്റാൻ
വെറ്റിലയും, നല്ലെണ്ണയും, കായവും ചേർത്ത് പുരട്ടിയാൽ തേൾ കടിച്ച ഉണ്ടാകുന്ന വേദന മാറുന്നു.
7. ചെവി വേദന ഇല്ലാതാക്കുവാൻ
കായം ചേർത്ത് എണ്ണ ചെവിയിൽ ഒഴിച്ചാൽ ചെവിവേദന ഇല്ലാതാകും.
8. ആർത്തവസംബന്ധമായ പ്രശ്നങ്ങൾക്ക്
ആർത്തവസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുവാൻ 12 ഗ്രാം കായം നെയ്യിൽ ചൂടാക്കി പാലും തേനും ചേർത്ത് കഴിക്കുന്നത് നല്ലതാണ്. ദിവസവും മൂന്നുനേരം ഇത് കഴിച്ചാൽ പ്രൊജസ്ട്രോൺ എന്ന ഹോർമോണിന്റെ ഉൽപാദനം മെച്ചപ്പെടും.
9. നാഡീ സംബന്ധമായ പ്രശ്നങ്ങൾക്ക്
നാഡീസംബന്ധമായ പ്രശ്നങ്ങൾ അകറ്റുവാൻ കായം കലർത്തിയ എണ്ണ കഴുത്തിൽ പുരട്ടി തടവിയാൽ മതി.
10. കായം വെള്ളത്തിൽ കലക്കി കുടിക്കുന്നത് തലവേദനയും മൈഗ്രൈനും ഇല്ലാതാക്കുന്നു. അല്ലെങ്കിൽ നാരങ്ങ വെള്ളത്തിൽ ഒരു കഷ്ണം കായം കലക്കി കുടിച്ചാൽ മതി.
ബന്ധപ്പെട്ട വാർത്തകൾ: ഈ കാര്യങ്ങൾ സൂക്ഷിച്ചാൽ കോളറ വരാതെ തടയാം
Share your comments