<
  1. Health & Herbs

ബിപി കൂടുമ്പോൾ കാലില്‍ പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങള്‍!

ബിപി കൂടുന്നത് ഹൃദയാഘാതം, സ്‌ട്രോക്ക്, വൃക്കകൾക്ക് തകരാറ് എന്നിങ്ങനെ നിരവധി ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കാറുണ്ട്. എന്നാൽ പലർക്കും അറിയാത്ത മറ്റു ചില ആരോഗ്യപ്രശ്‌നങ്ങളും രക്തസമ്മർദ്ദം കൊണ്ട് ഉണ്ടാകാറുണ്ട്. അതിലൊന്നാണ് കാലിനുണ്ടാകുന്ന പ്രശ്‌നം. ഇത്തരത്തിൽ ബിപി കൂടുന്നത് കാലുകളെ എങ്ങനെയാണ് ബാധിക്കുന്നത് എന്ന് നോക്കാം.

Meera Sandeep
Symptoms that appear in legs when BP increases!
Symptoms that appear in legs when BP increases!

ബിപി കൂടുന്നത്  ഹൃദയാഘാതം, സ്‌ട്രോക്ക്, വൃക്കകൾക്ക് തകരാറ് എന്നിങ്ങനെ നിരവധി ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കാറുണ്ട്.  എന്നാൽ പലർക്കും അറിയാത്ത മറ്റു ചില ആരോഗ്യപ്രശ്‌നങ്ങളും രക്തസമ്മർദ്ദം കൊണ്ട് ഉണ്ടാകാറുണ്ട്.  അതിലൊന്നാണ് കാലിനുണ്ടാകുന്ന പ്രശ്‌നം.  ഇത്തരത്തിൽ ബിപി കൂടുന്നത് കാലുകളെ എങ്ങനെയാണ് ബാധിക്കുന്നത് എന്ന് നോക്കാം.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം കാലുകളിലേയ്ക്കും കൈകളിലേയ്ക്കുമുള്ള സുഗമമായ രക്തപ്രവാഹം  തടസപ്പെടാനുള്ള സാധ്യത ഏറെയാണ്. നടക്കുമ്പോള്‍ കാലുവേദന, തണുത്ത കൈ-കാലുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഇതുമൂലം ഉണ്ടാകാം. കാലുകളിലെയും പാദങ്ങളിലെയും നിറം മാറ്റം, കാലുകളിലെ മരവിപ്പ്, മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുക തുടങ്ങിയവയൊക്കെ ബിപി കൂടിയാലുള്ള ലക്ഷണങ്ങളാണ്.

അതുപോലെ ഉയര്‍ന്ന രക്തസമ്മർദ്ദമുള്ള ഭൂരിഭാഗം ആളുകൾക്കും തലവേദന ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിരാവിലെ തന്നെ തലവേദന അനുഭവപ്പെടുന്നത് ചിലപ്പോള്‍ ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണമാകാം. നെഞ്ചുവേദനയും ചിലപ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട് ഉണ്ടാകാം. മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്നത്  ഉയർന്ന രക്തസമ്മർദ്ദത്തിന്റെ മറ്റൊരു ലക്ഷണമാണ്.

ബന്ധപ്പെട്ട വാർത്തകൾ: 40 കഴിഞ്ഞവർക്കും BP നിയന്ത്രണത്തിലാക്കാം, ഈ രണ്ട് ഔഷധക്കൂട്ടുകൾ മതി

കാഴ്ച മങ്ങലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്‍റെ ലക്ഷണമായി കാണപ്പെടാറുണ്ട്. ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണമാണെങ്കിലും ഉയർന്ന രക്തസമ്മർദ്ദത്തിന്റെ മറ്റൊരു ലക്ഷണമായും ക്ഷീണം ഉണ്ടാകാം. രക്തസമ്മർദ്ദം കൂടുതലായിരിക്കുമ്പോൾ ഒരാൾക്ക് ശ്വസിക്കാൻ പ്രയാസമുണ്ടാകാം. ഹൈപ്പർടെൻഷന്റെ സാധാരണ ലക്ഷണങ്ങളിൽ ഒന്നാണിത്. തലക്കറക്കം, ഛര്‍ദ്ദി തുടങ്ങിയവയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം ഉണ്ടായേക്കാം.

English Summary: Symptoms that appear in legs when BP increases

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds