1. Health & Herbs

ഇവ ശ്രദ്ധിച്ചാൽ അസിഡിറ്റിയെ തടയാം

ഇന്നത്തെ ജീവിതശൈലിയും ഭക്ഷണരീതിയും കൊണ്ടുണ്ടാകുന്ന മറ്റൊരു ആരോഗ്യപ്രശ്‌നമാണ് അസിഡിറ്റി. ഒരുപാടുപേരെ ഇത് അലട്ടുന്നുണ്ട്. നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടൽ, വയറ് വേദന എന്നിവയെല്ലാം ഇതിൻറെ ലക്ഷണമാണ്. അസിഡിറ്റി ശ്രദ്ധിക്കാതിരുന്നാൽ അള്‍സറും പിന്നീട് അതിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും വഴിയൊരുക്കും.

Meera Sandeep
Taking care of these can prevent acidity
Taking care of these can prevent acidity

ഇന്നത്തെ ജീവിതശൈലിയും ഭക്ഷണരീതിയും കൊണ്ടുണ്ടാകുന്ന മറ്റൊരു ആരോഗ്യപ്രശ്‌നമാണ് അസിഡിറ്റി.  ഒരുപാടുപേരെ ഇത് അലട്ടുന്നുണ്ട്. നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടൽ, വയറ് വേദന എന്നിവയെല്ലാം ഇതിൻറെ ലക്ഷണമാണ്. അസിഡിറ്റി ശ്രദ്ധിക്കാതിരുന്നാൽ അള്‍സറും പിന്നീട് അതിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും വഴിയൊരുക്കും. കൃത്യ സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക, പരസ്പരം യോജിക്കാത്ത ഭക്ഷണം കഴിക്കുക, പഴകിയ  മത്സ്യമാംസങ്ങള്‍, എരിവും പുളിയും മസാലയും അധികം ചേര്‍ത്ത ഭക്ഷണങ്ങള്‍, മാനസിക സംഘര്‍ഷം, തുടങ്ങിയവയൊക്കെ അസിഡിറ്റിക്ക് കാരണമായേക്കാം. അസിഡിറ്റി വരാതിരിക്കാൻ നമുക്ക് എന്തെല്ലാം ചെയ്യാമെന്ന് നോക്കാം.

- എല്ലാ ദിവസവും കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കുക എന്നതാണ് അസിഡിറ്റിയെ ഒഴിവാക്കാന്‍ ആദ്യം ചെയ്യേണ്ടത്.  ഒരുപാട് ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് ഒഴുവാക്കി ഇടയ്ക്കിടയ്ക്ക് കഴിക്കുന്നത് നല്ലതാണ്. ഭക്ഷണത്തിന് ശേഷം ഗ്രാമ്പു വായിലിട്ട് ചവക്കുന്നത് അസിഡിറ്റി നിയന്ത്രിക്കാന്‍ സഹായിക്കും. ദഹനത്തെ സഹായിക്കാൻ ഭക്ഷണത്തിന് ശേഷം അൽപം പെരുംജീരകം കഴിക്കുന്നത് ശീലമാക്കുക.

- ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. 

- ധാരാളം വെള്ളം കുടിക്കുക. ദഹനം എളുപ്പത്തിലാക്കുന്നതിലും ആസിഡ് ഉത്പാദനത്തിന്റെ വ്യതിയാനം ക്രമപ്പെടുത്തുന്നതിനും ധാരാളം വെള്ളം കുടിക്കുക.

- ആസിഡ് അടങ്ങിയ ഓറഞ്ച്, നാരങ്ങ മുതലായ സിട്രസ് പഴങ്ങള്‍ അധികം കഴിക്കാതിരിക്കുന്നതാണ് അസിഡിറ്റിയുള്ളവര്‍ക്ക് നല്ലത്.

ബന്ധപ്പെട്ട വാർത്തകൾ: ചെറു നാരങ്ങാ അഥവാ സിട്രസ് ഓറാന്‍ഷിഫോളിയ

- കഫൈന്‍ അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

- എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

- ചിലരില്‍ ഉരുളക്കിഴങ്ങ്, പയറുവർഗ്ഗങ്ങൾ എന്നിവയും അസിഡിറ്റി ഉണ്ടാക്കാം. 

- ഉയർന്ന അളവിൽ ഉപ്പ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നതാണ് വയറിന്‍റെ ആരോഗ്യത്തിന് നല്ലത്.

- ചിലര്‍ക്ക് അച്ചാറുകള്‍ കഴിക്കുന്നതും അസിഡിറ്റി ഉണ്ടാക്കാം. അവ കഴിക്കാതിരിക്കുക.

English Summary: Taking care of these can prevent acidity

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds