പായസത്തിൽ ബ്രെഡിലും വെണ്ണ ചേർത്ത് കഴിക്കാൻ ഇഷ്ടപ്പെടാത്ത മലയാളികൾ കുറവാണ് കേരളത്തിൽ. വെണ്ണ കഴിച്ചാൽ തടി കൂടുമെന്ന മിഥ്യാധാരണ നമ്മുടെ സമൂഹത്തിൽ പലർക്കുമുണ്ട്. എന്നാൽ മിതമായ രീതിയിലുള്ള വെണ്ണ ഉപയോഗം നമ്മുടെ ആരോഗ്യത്തിന് നല്ലതാണ്. കാൽസ്യം, വിറ്റാമിൻ എ, ഡി, കെ 12 എന്നിവയാൽ സമ്പുഷ്ടമാണ് വെണ്ണ. ഇനി നമുക്ക് വെണ്ണയുടെ ഗുണങ്ങൾ എന്തൊക്കെ എന്ന് നോക്കാം
അനുബന്ധ വാർത്തകൾ: അവക്കാഡോ (വെണ്ണ പഴം ) ശരിയായ വളമിശ്രിതം നൽകിയാൽ ടെറസ്സിലും നിറഞ്ഞു കായ്ക്കും
1. കാൽസ്യം ധാരാളം അടങ്ങിയിരിക്കുന്ന വെണ്ണ മിതമായ രീതിയിൽ കഴിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് വളരെ നല്ലതാണ്. ആർത്രൈറ്റിസ് പൂർണ്ണമായും ഇല്ലാതാക്കാൻ ഇതിൻറെ ഉപയോഗത്തിലൂടെ സാധ്യമാകും.
2. ബീറ്റ കരോട്ടിൻ സമ്പുഷ്ടമായ അളവിൽ ഉള്ള വെണ്ണ നേത്ര ആരോഗ്യത്തിന് നല്ലതാണ്. കാഴ്ചശക്തി വർദ്ധനവിന് വെണ്ണയുടെ ഉപയോഗം ശീലിക്കാം.
3. പാദത്തിനടിയിൽ വെണ്ണ പുരട്ടി ഉറങ്ങുന്നത് നല്ല ഉറക്കം ലഭിക്കുവാനും മാനസികസമ്മർദ്ദം കുറയ്ക്കുവാനും ഫലപ്രദമായ വഴിയാണ്.
4. വെണ്ണയിൽ അടങ്ങിയിരിക്കുന്ന ലിനോയിക് ആസിഡ്, സ്പിൻ ഗോലിപിഡ്സ് എന്നിവ ക്യാൻസർ വരാതെ തടയുന്നു.
5. വെണ്ണയിൽ അടങ്ങിയിരിക്കുന്ന ജീവകം സി രോഗപ്രതിരോധശേഷി കൂട്ടുവാനും ശരീരത്തിൽ അണുബാധകൾ ശക്തമായി പ്രതിരോധിക്കാനും സാധിക്കുന്ന ഒന്നാണ്.
6. ഗർഭിണികൾ ആയിരിക്കുന്നവരും മുലയൂട്ടുന്ന അമ്മമാരും നിർബന്ധമായും കഴിക്കേണ്ട ഭക്ഷണപദാർത്ഥമാണ് വെണ്ണ. വെണ്ണയുടെ ഉപയോഗത്തിലൂടെ മുലപ്പാൽ വർധിപ്പിക്കാം.
7. ഒമേഗ ത്രി, ഒമേഗ സിക്സ്, ഫാറ്റി ആസിഡ് തുടങ്ങിയ അടങ്ങിയിരിക്കുന്ന വെണ്ണ തലച്ചോറിൻറെ പ്രവർത്തനത്തെ കാര്യക്ഷമമാക്കുന്നു.
8. പ്രീ മെൻസ്ട്രൽ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും ആർത്തവം കൃത്യമായി ഉണ്ടാകുന്നതിനും വെണ്ണയുടെ ഉപയോഗം കൊണ്ട് സാധിക്കും.
9. ചർമസംരക്ഷണത്തിനും വെണ്ണ നല്ലതാണ്. ദിവസവും അൽപം വെണ്ണ മുഖത്തു പുരട്ടുന്നത് ചർമത്തിലെ കറുത്ത പാടുകൾ മാറ്റുവാനും ചർമം തിളങ്ങുവാൻ നല്ലതാണ്.
10. ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റുവാനും വെണ്ണയ്ക്ക് സാധിക്കും.
എന്നാൽ വെണ്ണയുടെ ഉപയോഗം അധികമാകാതെ ശ്രദ്ധിക്കണം. കലോറി കൂടുതൽ അടങ്ങിയിരിക്കുന്നത്തിനാൽ ഇതിൻറെ അമിത ഉപയോഗം അമിതവണ്ണത്തിന് കാരണമാകുന്നു. ഇത് വഴി പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയ അനവധി പ്രശ്നങ്ങൾ ഉണ്ടാകുന്നു.
അനുബന്ധ വാർത്തകൾ: വെണ്ണയുടെ ഗുണങ്ങൾ
Share your comments