
അഴകുള്ള ചക്കയിൽ ചുളയില്ല എന്ന് ഒരു പറച്ചിൽ ഉണ്ട്. ഇവിടെ ചക്കയല്ല ,സ്ട്രോബെറിയാണ് . കാഴ്ചയിൽ തന്നെ മനോഹരിയായ സ്ട്രോബെറി പക്ഷെ കാഴ്ച പോലെ തന്നെ അകവും നല്ല സ്വാദിഷ്ടവും ആരോഗ്യമുളളതുമാണ്.
തെളിഞ്ഞ ചുവപ്പ് നിറത്തിലുള്ള ആരോഗ്യദായകമായ ഈ പഴം ആന്‍റിഓക്സിഡന്‍റ് ഘടകങ്ങളാൽ സമ്പന്നമാണ്മുതിർന്നവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന സ്‌ട്രോബെറി എല്ലാ സമയത്തും സുലഭമായി ലഭിക്കുന്ന ഫലമല്ല.
ഇന്നത്തെ കാലാവസ്ഥയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുള്ള ഏതൊരു പഴവും കഴിക്കേണ്ടതാണ്. സ്ട്രോബറിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. സ്ട്രോബെറി കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം.

ഗർഭിണികൾക്ക് വളരെ നല്ലതാണ് സ്ട്രോബെറി Strawberry is very good for pregnant women
ഒരു സ്ത്രീ ഗർഭിണിയാണെന്നറിയുമ്പോൾ തൊട്ട് അവൾ ഒന്നാണ് ഫോളിക് ആസിഡ് ഗുളികകൾ .കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് ഫോളിക് ആസിഡ് അത്യാവശ്യമാണ് .ഇത് സ്‌ട്രോബെറിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഗര്‍ഭിണികള്‍ കഴിക്കേണ്ട ഒരു ഫലമാണ് ഇത് .
കൊളസ്ട്രോളില്‍ നിന്നും രക്ഷ Salvation from cholesterol
സ്ട്രോബെറിയുടെ ആകൃതി തന്നെ ഹൃദയത്തിന്റേതു പോലെയാണ്. സ്ട്രോബറിക്ക് ഹൃദയത്തെ സംരക്ഷിക്കാനും കഴിയും.കൊളസ്ട്രോളില്‍ നിന്നും രക്ഷ നേടാനും സ്ട്രോബറി വളരെ നല്ലതാണ്.
വിറ്റാമിന്‍ സി ധാരാളം Lots of vitamin C.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാൻ സഹായിക്കുന്നു. മൂന്ന്, നാല് സ്‌ട്രോബെറിയില്‍ 51.5 മില്ലീഗ്രാം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. .ഇത് ശരീരത്തിന് ദിവസവും വേണ്ട വൈറ്റമിന്‍ സിയുടെ പകുതിയായി. ശരീരത്തിന് .പ്രതിരോധശേഷി നല്‍കുന്നതില്‍ വൈറ്റമിന്‍ സി മുഖ്യപങ്കു വഹിക്കുന്നു.

ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കും Reducing unwanted body fat
തടി കുറയാന്‍ സഹായിക്കുന്ന നല്ലൊന്നാന്തരം ഭക്ഷണമാണിത്. ഇതില്‍ കൊഴുപ്പ് തീരെ കുറവാണ്. ഇതില്‍ അടങ്ങിയിരിക്കുന്നത് പ്രകൃതിദത്ത മധുരമായതു കൊണ്ട് ഡയബെറ്റിസിനെ ഭയക്കുകയും വേണ്ട. അഡിപോനെക്റ്റിൻ, ലെപ്റ്റിൻ എന്നീ രണ്ട് പ്രധാനഹോർമോണുകളുടെ ഉത്പാദനം ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്. 100 ഗ്രാം സ്ട്രോബെറിയിൽ 33 കലോറിയാണ് അടങ്ങിയിട്ടുള്ളത്.
സന്ധിവേദനയ്ക്ക് പരിഹാരം Remedy for arthritis
വാതം, സന്ധിവേദന പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും സ്‌ട്രോബെറി നല്ലതാണ്. ഇതിലെആന്റിഓക്‌സിഡന്റുകള്‍, ഫൈറ്റൊകെമിക്കലുകള്‍ എന്നിവ സന്ധികളില്‍ നീരും പഴുപ്പും ഉണ്ടാകുന്നത് തടയും
രക്തസമ്മര്‍ദം നിയന്ത്രിക്കാനും എരിച്ചില്‍ കുറയ്ക്കാനും സ്ട്രോബറി ഏറെ ഗുണം ചെയ്യും. സ്ട്രോബറയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നത്.
Share your comments