ആർത്തവ സമയത്ത് കഠിനമായവേദന അനുഭവപ്പെടുന്നുണ്ടോ? കാരണമറിയാം...
ശരീരത്തിലെ ഉയർന്ന ഈസ്ട്രജന്റെ അളവ് കടുത്ത ആർത്തവ വേദനയ്ക്ക് കാരണമാകുന്നു. ആർത്തവ വേദന പലപ്പോഴും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ആർത്തവം എല്ലാ സ്ത്രീകളുടെയും, ജീവിതത്തിന്റെ ഒരു സാധാരണ ഭാഗമാണെങ്കിലും മാസത്തിലെ ആ സമയത്ത് കഠിനമായ വേദന അനുഭവിക്കുന്ന ചിലരുണ്ട്. നീണ്ടുനിൽക്കുന്ന ആർത്തവ രക്തസ്രാവം, ക്ഷീണം, മന്ദത, മൂഡ് ചാഞ്ചാട്ടം, വേദന തുടങ്ങിയവയെല്ലാം സ്ത്രീകളെ ബലഹീനരാക്കുന്നു. എല്ലാ മാസവും ഒരേ അവസ്ഥയിലൂടെ കടന്നുപോകുന്നത് ബുദ്ധിമുട്ടാണ്.
എന്നാൽ ഈ വേദനയ്ക്ക് പിന്നിലെ കാരണം മനസ്സിലാക്കാൻ നിങ്ങൾ എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ?
ശരീരത്തിലെ ഉയർന്ന ഈസ്ട്രജന്റെ അളവ് മാത്രമാണ് ഈ കഠിനമായ വേദനയ്ക്ക് പിന്നിൽ. എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം, നിങ്ങളുടെ ശരീരത്തിലെ ഈസ്ട്രജന്റെ അളവ് കൂടുന്നതിനനുസരിച്ച് ഗർഭപാത്രത്തിനുള്ളിലെ ആവരണത്തിന് കട്ടി കൂടുന്നു. അതുകൊണ്ട് തന്നെ ആർത്തവം ഉണ്ടാകുമ്പോൾ ഗർഭപാത്രത്തിലെ ആ ലൈനിംഗ് പൊട്ടുകയും അത് രക്തപ്രവാഹത്തിന് കാരണമാകുകയും ചെയ്യുന്നുവെന്ന് പോഷകാഹാര വിദഗ്ധൻ വിശദീകരിക്കുന്നു. അതിനാൽ, പീരിയഡ്‌സ് തുടങ്ങുന്നതിനുള്ള കുറച്ച് ദിവസങ്ങൾക്ക് മുൻപ് തന്നെ ഈസ്ട്രജൻ അടങ്ങിയ ഭക്ഷണങ്ങൾ നിങ്ങൾ കഴിക്കുന്നില്ലെന്ന് ഉറപ്പാക്കുക, പിന്നീട് സംഭവിക്കുന്ന മാറ്റം നിങ്ങൾക്ക് നേരിട്ട് അനുഭവപ്പെട്ട് മനസിലാക്കാവുന്നതാണ്.
ഫൈറ്റോ ഈസ്ട്രജൻ ഭക്ഷണത്തിൽ നിന്ന് നമുക്ക് ലഭിക്കുന്ന ഈസ്ട്രജന്റെ ഒരു രൂപമാണ്. ഭക്ഷണത്തിലെ ഫൈറ്റോ ഈസ്ട്രജൻ, ശരീരത്തിലെ ഈസ്ട്രജന്റെ സ്വാഭാവിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ സഹായിക്കുമെന്നും, എന്നാൽ നിങ്ങൾ ഇത് അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും വിദഗ്ദ്ധർ വ്യക്തമാക്കുന്നു. സോയ, ഫ്ളാക്സ് സീഡുകൾ, അണ്ടിപ്പരിപ്പ്, ക്രൂസിഫറസ് പച്ചക്കറികൾ, റെഡ് വൈൻ എന്നിവയിൽ ഈസ്ട്രജൻ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തുക്കളിൽ ഉൾപ്പെടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: Bamboo Shoot: ഭക്ഷണത്തിൽ ബാംബൂ ഷൂട്ട് ചേർത്താലുള്ള ഗുണങ്ങൾ...
Share your comments