<
  1. Health & Herbs

അമിതമായാല്‍ കട്ടന്‍ ചായയും ദോഷം

മലയാളികളുടെ കൂട്ടായി എന്നും കട്ടന്‍ചായയുണ്ട്. വൈകുന്നേരങ്ങളില്‍, സൗഹൃദങ്ങളില്‍, ബോറടിക്കുമ്പോള്‍, ടെന്‍ഷനടിക്കുമ്പോള്‍, ട്രിപ്പടിക്കുമ്പോള്‍ അങ്ങനെ എല്ലാത്തിനും കൂട്ടായി ഒരു കട്ടനും വേണം, ഏവരുടെയും സുഹൃത്താണ് കട്ടന്‍ചായ്.

Saranya Sasidharan
black tea
black tea

മലയാളികളുടെ കൂട്ടായി എന്നും കട്ടന്‍ചായയുണ്ട്. വൈകുന്നേരങ്ങളില്‍, സൗഹൃദങ്ങളില്‍, ബോറടിക്കുമ്പോള്‍, ടെന്‍ഷനടിക്കുമ്പോള്‍, ട്രിപ്പടിക്കുമ്പോള്‍ അങ്ങനെ എല്ലാത്തിനും കൂട്ടായി ഒരു കട്ടനും വേണം, ഏവരുടെയും സുഹൃത്താണ് കട്ടന്‍ചായ്.
വെള്ളത്തിനു ശേഷം ലോകത്തിന്റെ തന്നെ ഏറ്റവും പ്രിയപ്പെട്ട രണ്ടാമത്തെ പാനീയമാണ് ചായ. ഇന്ന് ചായയുടെ വിവിധതരം വകഭേദങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. ഇലച്ചായ, മസാല ചായ, ഗ്രീന്‍ ടീ, ലെമണ്‍ ടീ, ഇനിയും ഒരുപാട്. എന്നാല്‍ കട്ടന്‍ ചായ ധാരാളം ചേരുവകള്‍ അടങ്ങിയതാണെന്ന് നിങ്ങള്‍ക്ക് അറിയാമോ?
കഫീന്‍, ഫ്ളൂറൈഡ്, ഗ്ലൂക്കുറോണിക് ആസിഡ്, ലാക്ടിക് ആസിഡ്, മാംഗനീസ്, പൊട്ടാസ്യം, ടാനിന്‍ എന്നിവയൊക്കെ കട്ടന്‍ചായയില്‍ അടങ്ങിയിട്ടുണ്ട്. അത്‌കൊണ്ട് തന്നെ കട്ടന്‍ ചായ അമിതമാക്കിയാല്‍ ആരോഗ്യത്തിന് ഹാനികരമാണ് കേട്ടോ.

ധാരാളം അളവില്‍ കഫീന്‍ അടങ്ങിയതിനാല്‍ കട്ടന്‍ചായയുടെ അമിതോപയോഗം നിങ്ങളില്‍ ഉത്കണ്ഠ വളര്‍ത്താന്‍ ഒരു കാരണമായി മാറുന്നു. വായ വരളുന്നതിനും, ശ്വാസം കുറയുന്നതിനും, കൈകള്‍ തണുക്കാനും, ഉറക്കമില്ലായ്മയ്ക്കുമൊക്കെ ഇത് കാരണമാകുന്നു. അതിനാല്‍ കട്ടന്‍ചായയുടെ അളവ് കൂടാതെ ശ്രദ്ധിക്കുക. എപ്പോളും മിതമായ അളവില്‍ കട്ടന്‍ ചായ കുടിയ്ക്കുക.
ഗര്‍ഭിണികളായ സ്ത്രീകള്‍ ദിവസവും രണ്ടു കപ്പിലധികം കട്ടന്‍ചായ കുടിക്കുന്നത് ഗര്‍ഭം അലസുന്നതിന് ഒരു കാരണക്കാരനാകുന്നു.
ദിവസേനയുള്ള കഫീന്റെ ഉപയോഗം നിങ്ങളില്‍ അതിസാരത്തിനു കാരണമായേക്കാം. കഫീന്‍ നിങ്ങളുടെ ദഹന പ്രക്രിയയെ ഉത്തേജിപ്പിക്കുന്ന ഒന്നാണ്. അതിനാല്‍ കട്ടന്‍ചായയുടെ അമിതോപയോഗം നിങ്ങളുടെ ശരീരത്തിന് ദോഷകരമായി ബാധിച്ചേക്കാം. കേന്ദ്ര നാഡീവ്യവസ്ഥക്ക് ആഘാതമേല്‍പിക്കുന്നതിലൂടെ കട്ടന്‍ചായ ഉറക്കമില്ലായ്മ, ഹൃദയമിടിപ്പ് വര്‍ദ്ധിക്കല്‍ എന്നിവയ്ക്കും കാരണമാകുന്നു. ടാനിന്‍ അടങ്ങിയ കട്ടന്‍ചായ അമിതമായി വയറിലെത്തുന്നതോടെ ധാരാളം ആസിഡുകള്‍ നിങ്ങളുടെ വയറ്റില്‍ ഉടലെടുത്തേക്കാം. അങ്ങനെ നിങ്ങളുടെ വയറിന് അസ്വസ്ഥതയ്ക്കും വേദനയ്ക്കും കട്ടന്‍ ചായ കാരണക്കാരനാകുന്നു. നിങ്ങള്‍ ഒരു ഉദര അള്‍സര്‍ രോഗിയോ കാന്‍സര്‍ രോഗിയോ അണെങ്കില്‍ കട്ടന്‍ചായയെ അടുപ്പിക്കാതിരിക്കുക.

എന്നാല്‍ ചായ കുടിയ്ക്കുന്നത് മൂലം ഗുണങ്ങളും ഉണ്ട്.

കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള കാറ്റെചിന്‍ എന്ന ആന്റിഓക്സിഡന്റ് രക്തധമനികളെ ശക്തിപ്പെടുത്തും. ടാനിന്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി ഉയര്‍ത്തും. അര്‍ബുദ വളര്‍ച്ചയെ ചെറുക്കും, അലര്‍ജി കുറയ്ക്കും. കൂടാതെ പ്രമേഹത്തെ അകറ്റാനും സഹായിക്കും.
കട്ടന്‍ ചായയില്‍ കാണപ്പെടുന്ന കാറ്റെച്ചിന്‍ വായിലെ അര്‍ബുദം കുറയ്ക്കാന്‍ സഹായിക്കും. ടാന്നിന്‍, പോളിഫിനോള്‍സ് എന്നിവയില്‍ അടങ്ങിയിട്ടുള്ള ആന്റിബയോട്ടിക്സ് പല്ലുകള്‍ക്ക് തകരാറുണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ഫ്ളൂറോയിഡ് വായ് നാറ്റം അകറ്റുകയും വായ്ക്കുള്ളിലുണ്ടാകുന്ന അപകടകാരികളായ ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യും.

ദിവസവും തുളസി ചായ കുടിക്കാം രോഗങ്ങളെ അകറ്റാം

ആരോഗ്യ മൂല്യങ്ങളുള്ള ചെമ്പരത്തി പൂവ് കൊണ്ടൊരു ചായ!!

English Summary: The side effect of black tea

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds