1. Health & Herbs

മണ്‍ചട്ടിയിൽ നിറച്ച വെള്ളം കുടിച്ചാൽ പല ഗുണങ്ങളും നേടാം!

ഫ്രിഡ്‌ജ്‌ ഇല്ലാത്ത കാലത്ത് പഴമക്കാർ തണുത്ത വെള്ളത്തിനായി ഉപയോഗിച്ചിരുന്ന രീതിയാണല്ലോ മൺചട്ടിയിൽ വെള്ളം നിറച്ചുവയ്ക്കുന്നത്. ഈ വെള്ളത്തിന് തണുപ്പു കൂടാതെ മണ്ണിന്‍റെ രുചിയും കലര്‍ന്നിരിക്കും. എന്നാൽ ഇന്ന് വളരെ ചുരുക്കം പേരുമാത്രമേ ഈ രീതി പിന്തുടരുന്നുള്ളു. മൺചട്ടിയിൽ നിറച്ചുവയ്ച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ഇതിനെകുറിച്ച് വിശദമായി നോക്കാം.

Meera Sandeep
There are many benefits of drinking water filled in earthen pots!
There are many benefits of drinking water filled in earthen pots!

ഫ്രിഡ്‌ജ്‌ ഇല്ലാത്ത കാലത്ത് പഴമക്കാർ തണുത്ത വെള്ളത്തിനായി ഉപയോഗിച്ചിരുന്ന രീതിയാണല്ലോ മൺചട്ടിയിൽ വെള്ളം നിറച്ചുവയ്ക്കുന്നത്.  ഈ വെള്ളത്തിന്  തണുപ്പു കൂടാതെ മണ്ണിന്‍റെ രുചിയും  കലര്‍ന്നിരിക്കും.  എന്നാൽ  ഇന്ന് വളരെ ചുരുക്കം പേരുമാത്രമേ ഈ രീതി പിന്തുടരുന്നുള്ളു. മൺചട്ടിയിൽ നിറച്ചുവയ്ച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.   ഇതിനെകുറിച്ച് വിശദമായി നോക്കാം.​

- ഫ്രിഡ്‌ജിൽ വെച്ച വെള്ളം കുടിക്കുമ്പോൾ പലർക്കും തൊണ്ടവേദന, ചുമ എന്നിവ പിടിപെടാറുണ്ട്. എന്നാൽ മണ്‍ചട്ടിയിലെ വെള്ളം കുടിക്കുന്നത് തൊണ്ടയ്ക്ക് വളരെ നല്ലതാണ്, ചുമ, ഒച്ചയടപ്പ്, തൊണ്ടവേദന പോലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം ആശ്വാസം കിട്ടും.

- നാച്വറല്‍ ആയ രീതിയില്‍ വെള്ളത്തിനെ തണുപ്പിക്കുന്നതാണ് മണ്‍പാത്രങ്ങളുടെ പ്രത്യേകത. ഇത് ആരോഗ്യത്തിന് യാതൊരു ദോഷവുമുണ്ടാക്കുന്നില്ല. എന്നുമാത്രമല്ല അമിതമായി വെള്ളം തണുപ്പിക്കുന്നത് ജലദോഷം പോലുള്ള പ്രശ്നങ്ങളുണ്ടാക്കുമ്പോള്‍ മൺപാത്രങ്ങളിലെ വെള്ളം അങ്ങനെയൊരു പ്രശ്നവും സൃഷ്ടിക്കുന്നില്ല.

- ഫ്രിഡ്‌ജിൽ വച്ച വെള്ളം കുടിക്കുന്നത് പലരിലും ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്.  എന്നാല്‍ മണ്‍ചട്ടിയില്‍ സൂക്ഷിച്ച വെള്ളമാകട്ടെ ദഹനപ്രശ്നങ്ങളുണ്ടാക്കില്ല എന്നുമാത്രമല്ല പ്രകൃതിദത്തമായ താപനിലയില്‍ ഉള്ള വെള്ളമായതുകൊണ്ട് തന്നെ അത് വയറിന് നല്ലതുമാണ്.

- നമ്മുടെ ശരീരത്തിന്‍റെ താപനിലയോട് അടുത്തിരിക്കുന്ന താപനില തന്നെയുള്ള വെള്ളമാണ് കുടിക്കുന്നതെങ്കില്‍ അത് ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ പോഷകങ്ങളെ വലിച്ചെടുക്കുന്നതിനും, മികച്ച ദഹനത്തിനും,  ആവശ്യമില്ലാത്ത ഭക്ഷണാവശിഷ്ടങ്ങള്‍ വിസര്‍ജ്ജ്യമായി എളുപ്പത്തില്‍ പുറന്തള്ളുന്നതിനുമെല്ലാം സഹായിക്കുന്നു.

- മണ്‍പാത്രങ്ങള്‍  പ്രകൃതിദത്തമായി ഉണ്ടാക്കിയെടുക്കുന്ന പാത്രങ്ങളായതിനാല്‍ ഇതില്‍ എത്ര നേരം വെള്ളമോ മറ്റ് ഭക്ഷണപാനീയങ്ങളോ സൂക്ഷിച്ചുവച്ച് ഉപയോഗിച്ചാലും ശരീരത്തിലേക്ക് ഒരല്‍പം പോലും അനാരോഗ്യകരമായ കെമിക്കലുകള്‍ എത്തുന്നില്ല. അതിനാൽ ഇത് ആരോഗ്യത്തിന് വളരെ  നല്ലതാണ്.

English Summary: There are many benefits of drinking water filled in earthen pots!

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds