ഉണക്കമുന്തിരി വെളളം ആരോഗ്യത്തിനും ചര്‍മത്തിനുമെല്ലാം ഏറെ ഗുണങ്ങള്‍ നല്‍കുന്നു. ഉണക്കമുന്തിരി അല്‍പം വെള്ളത്തില്‍ ഇട്ട് തലേന്നു രാത്രി അടച്ചുവയ്ക്കുക. പിന്നീട് ഇത് രാവിലെ നല്ലതു പോലെ പിഴിഞ്ഞെടുത്ത് കുടിയ്ക്കാം. ഇതില്‍ അല്‍പം നാരങ്ങാനീരു കൂടി ചേര്‍ത്താല്‍ ഏറെ ഗുണങ്ങള്‍ ലഭിയ്ക്കും. നാരങ്ങാനീര് ചേര്‍ത്ത ഉണക്കമുന്തിരി വെള്ളത്തിന്റെ ഗുണങ്ങളെക്കുറിച്ചറിയൂ.
നാരങ്ങ-ഉണക്കമുന്തിരി മിശ്രിതം
ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയതാണ് നാരങ്ങയും ഉണക്കമുന്തിരിയും. ഇവ രണ്ടും ചേര്‍ന്ന് ശരീരത്തിലെ ടോക്‌സിനുകള്‍ അകറ്റുന്നു ഏറ്റവും മികച്ചൊരു പാനീയമായി ഉണക്കമുന്തിരി ലെമണൈഡിനെ കണക്കാക്കാം. ഇതിനാല്‍ തന്നെ ചര്‍മത്തിനും ആരോഗ്യത്തിനുമെല്ലാം ഇതേറെ നല്ലതാണ്. ആന്റി ഓക്‌സിഡന്റ് ഗുണങ്ങളും ഒപ്പം ഡീടോക്‌സ് ഗുണങ്ങളും വലിയ വിധത്തില്‍ ശരീരത്തിന് ഗുണം നല്‍കും.
എല്ലുകളുടേയും പല്ലുകളുടേയും ശക്തിക്ക്
ഉണക്ക മുന്തിരി-നാരങ്ങാവെള്ളം കാല്‍സ്യം സമ്പുഷ്ടമാണ്. ഇത് എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് മികച്ചതാണ്. ഇതു പോലെ ഇത് പല്ലിന് വെള്ള നിറം നല്‍കാനും മികച്ചതാണ്. ബിപി കുറയ്ക്കാന്‍ ഈ മിക്‌സ്ഡ് വെള്ളം നല്ലതാണ് ചീത്ത കൊളസ്‌ട്രോള്‍ നീക്കാനും ഈ വെള്ളം ഏറെ നല്ലതാണ്. പൊട്ടാസ്യം സമ്പുഷ്ടമായതിനാല്‍ ഹൃദയാരോഗ്യത്തിനും ഇതേറെ നല്ലതാണ്. പ്രമേഹമെങ്കില്‍ ഉണക്കമുന്തിരി കഴിയ്ക്കാതെ ഈ വെള്ളം കുടിയ്ക്കാം. ഇതില്‍ നാരങ്ങാനീര് ചേര്‍ക്കുന്നത് ഏറെ ഗുണം നല്‍കുന്നു.
ഹീമോ ഗ്ലോബിന്റെ കുറവ്
ഹീമോ ഗ്ലോബിന്റെ കുറവുള്ളവർ ധൈര്യമായി കഴിക്കാൻ പറ്റുന്ന ഒന്നാണ് ഉണക്ക മുന്തിരി-നാരങ്ങാവെള്ളം. രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നത്. അയൺ കൊണ്ട് സമ്പുഷ്ടമായ ഒന്നാണ് ഇവ രണ്ടും തന്നെ എന്നതാണ് ഗുണം നല്‍കുന്നത്.ഇത് കുടിക്കുന്നത് വഴി രക്തോൽപാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മാത്പമല്ല അനീമിയ പോലുള്ള അവസ്ഥയ്ക്ക് ഇത് ഒരു പ്രതിരോധ വഴി കൂടിയാണെന്ന് അറിഞ്ഞിരിക്കുക. രക്തക്കുറവുള്ളവര്‍ക്ക് ഇത് ഒരു സൂപ്പര്‍ പാനീയമാണ്. ശരീരത്തില്‍ രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാന്‍ ഉണക്കമുന്തിരിയും നാരങ്ങയും. അയേണ്‍ സിറപ്പിന് പകരം വയ്ക്കാവുന്ന ഒന്ന്.
തടി കുറയ്ക്കാന്‍
ഇതു രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. അതേ സമയം ശരീരത്തിന് ആവശ്യമുള്ള തൂക്കവും നല്‍കും. കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. മലബന്ധപ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇത് പരിഹാരം നല്‍കുന്ന ഒന്നാണ്. മലബന്ധത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്. ഇതിലെ ഫൈബറുകള്‍ ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നു. ആന്റി ഓക്‌സിഡന്റ് സമ്പുഷ്ടമായ ഇത് ചര്‍മത്തിലെ ചുളിവുകളും അയഞ്ഞു തൂങ്ങലുമെല്ലാം മാറ്റി നല്ല ചെറുപ്പം നല്‍കുന്നു.
Share your comments