വെള്ളരി വിഭാഗത്തിൽ ഉൾപ്പെട്ട നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള പച്ചക്കറി ഇനമാണ് ചുരക്ക. നാരുകൾ, ജീവകങ്ങൾ, മാംസ്യം കൊഴുപ്പ്, ധാതുക്കൾ, കാർബോഹൈഡ്രേറ്റ് അങ്ങനെ പോഷകാംശങ്ങൾ ഏറെയുള്ള ഈ പച്ചക്കറി നിരവധി രോഗങ്ങൾ പരിഹരിക്കുന്ന ഒരു ഒറ്റമൂലി കൂടിയാണ്. അതുകൊണ്ടുതന്നെ ചുരക്ക പകർന്നുനൽകുന്ന ആരോഗ്യഗുണങ്ങൾ ഏതൊക്കെ എന്ന് നമുക്ക് നോക്കാം.
1. ഉപാചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു
നാരുകൾ കൊണ്ട് സമ്പന്നമായ ചുരക്ക ഉപാചയ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ആകുവാൻ സഹായിക്കുന്ന ഒന്നാണ്. അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ചുരക്ക ജ്യൂസായോ തോരൻ ആയോ കഴിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ചുരക്കയുടെ ഔഷധഗുണങ്ങളും ഉപയോഗവും
2. നിർജലീകരണം ഒഴിവാക്കുന്നു
ശരീരത്തിൽ വെള്ളത്തിൻറെ അംശം നിലനിർത്താൻ ചുരക്ക മികച്ചതാണ്.
3. ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റുന്നു
ചുരക്ക ജ്യൂസ് ആഴ്ചയിൽ രണ്ട് തവണയായി കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റുന്നു. നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നവർക്ക് ചുരക്ക ജ്യൂസ് മികച്ചൊരു പരിഹാരമാർഗമാണ്.
4. മെറ്റബോളിസം വർധിപ്പിക്കുന്നു
ഇതിൽ അടങ്ങിയിരിക്കുന്ന ആൻറി ആക്സിഡൻറ് ഘടകങ്ങളും, വിറ്റാമിൻ കെ എന്ന ജീവകവും മെറ്റബോളിസം വർദ്ധിപ്പിക്കുവാൻ നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ആരുമറിയാത്ത നൂറു ഗുണങ്ങളുമായി ചുരയ്ക്ക
5. രക്തസമ്മർദ്ദം കുറയ്ക്കുന്നു
പൊട്ടാസ്യം ധാരാളമുള്ള ചുരക്ക ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തസമ്മർദം നിയന്ത്രണവിധേയമാക്കാനും മികച്ചതാണ്.
6. മൂത്രാശയ സംബന്ധമായ പ്രശ്നങ്ങൾക്ക്
മൂത്രാശയ സംബന്ധമായ പ്രശ്നങ്ങൾ അകറ്റുവാൻ ചുരക്ക ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഇത് ബാക്ടീരിയയെ ഇല്ലാതാക്കി മൂത്രാശയസംബന്ധമായ രോഗങ്ങൾ ഇല്ലാതാക്കുന്നു. രാവിലെ ചുരക്ക നീർ കുടിക്കുന്നത് മൂത്ര ചൂട് പരിഹരിക്കുവാൻ കാരണമാകുമെന്ന് ആയുർവേദത്തിൽ പറയുന്നു. ഒരു ഗ്ലാസ് ചുരക്ക നീരിൽ ഒരു സ്പൂൺ നാരങ്ങ നീര് ചേർത്തു കഴിച്ചാൽ മൂത്രക്കല്ല് ഇല്ലാതാകും.
7. ചീത്ത കൊളസ്ട്രോൾ ഇല്ലാതാകുന്നു
ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുവാൻ ചുരക്ക മികച്ചതാണ്. അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുവാനും കൊളസ്ട്രോൾ നിയന്ത്രിക്കുവാനും ചുരക്ക തോരനായി കഴിക്കുന്നത് അത്യുത്തമമാണ്.
8. ശരീര ഭംഗി വർധിപ്പിക്കാൻ
ശരീരത്തിന് നല്ല മൃദുത്വവും നിറവും വർദ്ധിപ്പിക്കാൻ വിറ്റാമിൻ ഇ ധാരാളമായ ചുരക്കയുടെ ഉപയോഗം ഗുണം ചെയ്യും.
9. കേശ ഭംഗി വർദ്ധിപ്പിക്കുവാൻ
കേശ ഭംഗി വർദ്ധിപ്പിക്കുവാൻ ചുരക്കയുടെ ഇല താളിയായി ഉപയോഗിക്കാവുന്നതാണ്. കൂടാതെ ചുരയ്ക്കയുടെ നീര് തലയിൽ പുരട്ടി അരമണിക്കൂറിനുശേഷം കഴുകിക്കളയുന്നത് അകാലനര അകറ്റുവാൻ സഹായകമാകും.
10. ചെന്നിക്കുത്ത് മാറുവാൻ
ചെന്നിക്കുത്ത് പരിഹരിക്കുവാൻ ചുരക്കയുടെ നീര് തലയിൽ പുരട്ടിയാൽ മതി.
11. ആർത്തവസംബന്ധമായ പ്രശ്നങ്ങൾക്ക്
ആർത്തവം ക്രമം ആക്കുവാനും, അസ്ഥിസ്രാവം ഇല്ലാതാക്കുവാനും ചുരക്ക ജ്യൂസ് പതിവായി ഉപയോഗിക്കുന്നത് ഗുണം ചെയ്യും.
12. പ്രമേഹം അകറ്റുന്നു
ആയുർവേദവിധിപ്രകാരം ചുരക്കത്തോട് വെയിലിൽ ഉണക്കി, ആ തൊലി വെള്ളത്തിലിട്ടു വച്ച് 24 മണിക്കൂറിനുശേഷം സേവിച്ചാൽ പ്രമേഹം അകറ്റാം.
ഇത്തരത്തിൽ ആരോഗ്യഗുണങ്ങൾ അനവധി ഉള്ള ഈ പച്ചക്കറിയിനം വളരെ കുറഞ്ഞ പരിപാലനം ഉണ്ടെങ്കിൽ നമ്മുടെ അടുക്കളത്തോട്ടത്തിൽ മികച്ച രീതിയിൽ വളർത്തി എടുക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ചുരയ്ക്ക കൃഷി
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments