<
  1. Health & Herbs

ആരോഗ്യം കളയാതെ വണ്ണം കുറയ്ക്കാൻ ഈ 3 ഭക്ഷണങ്ങൾ സഹായിക്കും

ആരോഗ്യം കളഞ്ഞല്ല ശരീരഭാരം കുറയ്ക്കേണ്ടത്. ഭക്ഷണം കഴിയ്ക്കാതിരിക്കുന്നതും അത്താഴം പാടെ ഒഴിവാക്കുന്നതും കൊണ്ട് ശരീരവണ്ണം കുറയ്ക്കുന്നതിൽ യാതൊരു പ്രതിഫലനവും ഉണ്ടാക്കില്ല. ശരീരത്തിന് വണ്ണം വയ്ക്കാതെ, വൈറ്റമിനും പ്രോട്ടീനും ലഭിക്കാൻ സഹായിക്കുന്ന ഏതാനും ഭക്ഷണത്തെ കുറിച്ചാണ് ചുവടെ വിവരിക്കുന്നത്.

Anju M U
Lose Weight
ആരോഗ്യം കളയാതെ വണ്ണം കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ

വ്യായാമവും ചിട്ടയായ ഭക്ഷണക്രമവും ശരീരഘടന ഉറപ്പുവരുത്തും. ശരീരത്തിലേക്ക് അധികമായി കൊഴുപ്പ് എത്താതെ ശരീരവണ്ണം കുറയ്ക്കാനും ഇത് സഹായിക്കുന്നു. എന്നാൽ, ഭക്ഷണം കഴിയ്ക്കാതിരിക്കുന്നതും അത്താഴം പാടെ ഒഴിവാക്കുന്നതും കൊണ്ട് ശരീരവണ്ണം കുറയ്ക്കുന്നതിൽ യാതൊരു പ്രതിഫലനവും ഉണ്ടാക്കില്ല. ആരോഗ്യം കളഞ്ഞല്ല ശരീരഭാരം കുറയ്ക്കേണ്ടതെന്നത് കൂടി മനസിലാക്കുക.

ബന്ധപ്പെട്ട വാർത്തകൾ: മാങ്ങാപ്പൂരമായി; ശരീരഭാരം കുറയ്ക്കാൻ ഇനി വേറെന്ത് വേണം!

അതായത്, ശരീരത്തിന് വണ്ണം വയ്ക്കാതെ, വൈറ്റമിനും പ്രോട്ടീനും എല്ലാം നൽകണം. ഇതിന് സഹായിക്കുന്ന ഏതാനും ഭക്ഷണത്തെ കുറിച്ചാണ് ചുവടെ വിവരിക്കുന്നത്.

ഇവയെല്ലാം നമ്മുടെ നിത്യജീവിതത്തിൽ ഉൾപ്പെടുത്താൻ കഴിയുന്നവ തന്നെയാണ്. പ്രോട്ടീനും ഫാറ്റും ആവശ്യത്തിന് ശരീരത്തിന് നൽകാൻ സഹായിക്കുന്ന മൂന്ന് ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

1. മധുരക്കിഴങ്ങ് (Sweet Potato)

മധുരക്കിഴങ്ങ് കഴിച്ചാൽ വണ്ണം വയ്ക്കുമോ എന്ന് ചിലർക്ക് സംശയമുണ്ട്. എന്നാൽ, ഇത് അധികഭാരത്തിന് കാരണമാകുന്നില്ലെന്ന് മാത്രമല്ല, നമുക്ക് ആവശ്യമായ പോഷകങ്ങൾ ഇതിലൂടെ ലഭിക്കുന്നതാണ്. നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ദഹനപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നു.

ബന്ധപ്പെട്ട വാർത്തകൾ:  ഏത് കാലാവസ്ഥയിലും ചക്കരക്കിഴങ്ങ് കൃഷി ചെയ്യാം; എളുപ്പമാണ്

കലോറി കുറഞ്ഞ മധുര കിഴങ്ങ് ശരീരഭാരം കുറയ്ക്കാന്‍ അത്യുത്തമമാണ്. വൈറ്റമിന്‍ എ, ഡി, ബി, ബി6, ബയോട്ടിന്‍ എന്നീ പോഷകങ്ങളുടെ കലവറ കൂടിയാണ് ചക്കരക്കിഴങ്ങെന്നും അറിയപ്പെടുന്ന മധുരക്കിഴങ്ങ്. പുഴുങ്ങി കഴിക്കുന്നതും സാലഡിൽ ചേർക്കുന്നതും നല്ലതാണ്.

2. തൈര് (Curd)

തൈര് പോഷക മൂല്യമങ്ങളേറിയതാണെന്ന് പലർക്കും അറിയാം. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച ഭക്ഷണം കൂടിയാണ് തൈര്. വേനൽക്കാലത്ത് ദാഹശമനിയായും ഇത് ഉപയോഗിക്കാമെന്നതിനാൽ നിങ്ങളുടെ ഡയറ്റിൽ ഇത് തീർച്ചയായും ഉൾപ്പെടുത്തുക.
കാല്‍സ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ക്ഷീണമകറ്റാനും ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയുന്നതിനും തൈര് സഹായകരമാണ്.

ബന്ധപ്പെട്ട വാർത്തകൾ: പുരട്ടാനും കഴിക്കാനും തൈര്; ഗുണങ്ങളറിയാം

തൈരില്‍ 70 മുതല്‍ 80 ശതമാനം വരെ വെള്ളം ഉൾക്കൊള്ളുന്നു. ഇത് നിര്‍ജ്ജലീകരണത്തില്‍ നിന്ന് മുക്തി നൽകുന്നു. വിശപ്പ് നിയന്ത്രിക്കാനും എന്നാൽ ദഹനം പോഷിപ്പിക്കാനും തൈര് മികച്ചതാണ്.
തൈര് കഴിക്കുമ്പോള്‍ വണ്ണം കുറയുമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. അരക്കെട്ടില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ ഒഴിവാക്കണമെങ്കിൽ തൈര് ശീലമാക്കാം. കൊഴുപ്പ് ഇങ്ങനെ അടിയാൻ കാരണം കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ അസന്തുലിതാവസ്ഥയാണ്. തൈരില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം, കോര്‍ട്ടിസോളിന്റെ ഉത്പാദനം കുറച്ച് ശരീരഭാരത്തെ കാര്യമായി നിയന്ത്രിക്കുന്നു.

3. വെള്ളക്കടല (Chickpea)

മലയാളിക്ക് വളരെ ഇഷ്ടപ്പെട്ട ഭക്ഷണമാണ് വെള്ളക്കടല കൊണ്ടുള്ള കറി. കാരണം, പ്രഭാത ഭക്ഷണത്തിൽ അപ്പത്തിനും ദോഷയ്ക്കുമൊപ്പം മലയാളികൾ വെള്ളക്കടല കൊണ്ടുള്ള കറിയാണ് കൂടുതൽ തെരഞ്ഞെടുക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: പ്രോട്ടീന്റെ മികച്ച ഉറവിടമായ ഭക്ഷണം കഴിക്കാം ആരോഗ്യം കാത്തു സൂക്ഷിക്കാം

സ്വാദിഷ്ഠമായ വെള്ളക്കടലയില്‍ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിന് പുറമെ, വിറ്റാമിനുകളും നാരുകളും ധാരാളം അടങ്ങിയിരിക്കുന്നതിനാൽ തന്നെ വിശപ്പിനെ തടഞ്ഞ് പോഷകമൂല്യങ്ങൾ ശരീരത്തിലേക്ക് പ്രദാനം ചെയ്യുന്നു. ഇതിലൂടെ ശരീരഭാരം കുറയ്ക്കുകയും ആരോഗ്യം തരുകയും ചെയ്യുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു, കാൻസറിനെ പ്രതിരോധിക്കുന്നു, മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു തുടങ്ങിയ ഗുണങ്ങളുമുണ്ട് വെള്ളക്കടലയ്ക്ക്.

English Summary: These 3 Foods Help You To Lose Weight Without Losing Your Health

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds