
ധാരാളം പോഷകങ്ങൾ അടങ്ങിയ നാരങ്ങയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളും സൗന്ദര്യഗുണങ്ങളുമുണ്ട്. ഈ കൊടുംച്ചൂടിൽ തണുത്ത നാരങ്ങവെള്ളം കുടിക്കുന്നത് വളരെ ആശ്വാസം നൽകും. നാരങ്ങ അമിതമായി കഴിക്കുന്നത് നല്ലതല്ലെങ്കിലും ചെറിയ അളവില്‍ ദിവസനേ കുടിക്കുന്നതിലൂടെ ശരീരത്തിന് നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. ഏതെല്ലാമെന്ന് നോക്കാം.
ബന്ധപ്പെട്ട വാർത്തകൾ: നാരങ്ങ ഇലകളിൽ നിന്ന് നാരങ്ങ തൈകൾ എങ്ങനെ വളർത്താം?
നല്ല ദഹനത്തിന്
ദഹനം നന്നായി നടക്കുന്നതിനും ദഹന സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനും നാരങ്ങ സഹായിക്കുന്നു. ശരീരത്തില്‍ നിന്നും വേയ്‌സ്റ്റ് പുറത്തേക്ക് തള്ളുന്നതിനുംബ്ലഡ് ഷുഗര്‍ ലെവല്‍ കുറയ്ക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും നാരങ്ങനീര് കുടിക്കുന്നത് നല്ലതാണ്.
തടി കുറയ്ക്കാന്‍
ശരീരത്തില്‍ നിന്നും ആവശ്യമില്ലാത്ത കൊഴുപ്പ് നീക്കം ചെയ്യുന്നതിനും ദഹനം കൃത്യമായി നടക്കുന്നതിനും സഹായിക്കുന്നതിനാല്‍ ഇത് ശരീരഭാരം വേഗത്തില്‍ കുറയ്ക്കാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ വെറും വയറ്റില്‍ അര ഗ്ലാസ് വീതം നീരങ്ങാനീര് കുടിക്കുന്നത് നല്ലതാണ്. ഇത് അടുപ്പിച്ച് കഴിക്കുന്നത് ശീലമാക്കിയാല്‍ തന്നെ നല്ല മാറ്റം കാണാന്‍ സാധിക്കുന്നതാണ്. തടി മാത്രമല്ല, വയറും കുറയ്ക്കാന്‍ ഇത് സഹായിക്കും.
ചർമ്മത്തിൻറെ ആരോഗ്യത്തിന്
നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓകിസിഡന്റ്‌സ് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ സി, കൊളാജീന്‍ ഉല്‍പാദനം ത്വരിതപ്പെടുത്തുന്നതിനാല്‍ ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന് നല്ല യുവത്വം നല്‍കുന്നതിനും ഇത് സഹായിക്കുന്നു.
രോഗപ്രതിരോധശേഷിയ്ക്ക്
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും, കോശങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും, ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്തു്‌നനതിനും നാരങ്ങ സഹായിക്കുന്നു.
വൃക്കയിലെ കല്ല്
വൃക്കയില്‍ കല്ല് വരുന്ന പ്രശ്‌നം വരാതിരിക്കാന്‍ നാരങ്ങവെള്ളം മിതമായ അളവില്‍ ദിവസനേ കുടിക്കുന്നത് നല്ലതാണ്. ഇത് കാല്‍സ്യം അടിഞ്ഞ് കൂടി കല്ല്‌പോലെ രൂപപ്പെടുന്നത് തടയാന്‍ സഹായിക്കുന്നു. നാരങ്ങ വെള്ളം കുടിക്കുമ്പോള്‍ ഇതിലെ സിട്രിക് ആസിഡില്‍ അടങ്ങിയിരിക്കുന്ന സാള്‍ട്ട് കാല്‍സ്യം അടിഞ്ഞ് കൂടുന്നത് തടയുന്നു.
തൊണ്ടയിലുണ്ടാകുന്ന കരകരപ്പ്
തൊണ്ടയിലെ കരകരപ്പ് മാറ്റാൻ നാരങ്ങാനീരും തേനും ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. ഇതിനായി ചെറുചൂടുവെള്ളത്തില്‍ കുറച്ച് നാരങ്ങനീരും തേനും ചേര്‍ത്ത് മിക്‌സ് ചെയ്ത് കുടിക്കുക.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments