1. Health & Herbs

റെഡ് മീറ്റ് മിതമായി കഴിച്ചാൽ ഈ ഗുണങ്ങള്‍

റെഡ് മീറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നന്നല്ല എന്നാണ് പൊതുവെയുള്ള ധാരണ. അതിനാൽ ഇത് ഒഴിവാക്കുന്നവർ ഏറെയാണ്. റെഡ് മീറ്റ് കഴിച്ചാല്‍ കോളസ്‌ട്രോള്‍ കൂടുന്നതും, ഹൃദയത്തിനെ ബാധിക്കുന്നതുമെല്ലാം റെഡ് മീറ്റ് അമിതമായി കഴിക്കുന്നതുകൊണ്ടാണ്. അതിനാൽ തീര്‍ത്തും ഒഴിവാക്കാതെ മിതമായി ഭക്ഷിച്ചാൽ റെഡ് മീറ്റ് ശരീരത്തിന് ഉപകാരപ്രദമാണ്.

Meera Sandeep
Benefits of eating red meat in moderation
Benefits of eating red meat in moderation

റെഡ് മീറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നന്നല്ല എന്നാണ് പൊതുവെയുള്ള ധാരണ. അതിനാൽ ഇത് ഒഴിവാക്കുന്നവർ ഏറെയാണ്.  റെഡ് മീറ്റ് കഴിച്ചാല്‍ കോളസ്‌ട്രോള്‍ കൂടുന്നതും, ഹൃദയത്തിനെ ബാധിക്കുന്നതുമെല്ലാം റെഡ് മീറ്റ് അമിതമായി കഴിക്കുന്നതുകൊണ്ടാണ്.  അതിനാൽ തീര്‍ത്തും ഒഴിവാക്കാതെ മിതമായി ഭക്ഷിച്ചാൽ റെഡ് മീറ്റ് ശരീരത്തിന് ഉപകാരപ്രദമാണ്.  ശരീരത്തില്‍ രക്തം കൂടുന്നതിനും പേശികൾക്ക് ബലം നൽകുന്നതിനും റെഡ് മീറ്റ് വളരെ നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ: മാംസം നിത്യാഹാരമാക്കുന്നത് ആരോഗ്യത്തിന് അപകടം

ആട്, പോത്ത്, പോര്‍ക്ക്, ടര്‍ക്കി, മുയല്‍, എന്നിങ്ങനെ ലഭ്യമാകുന്ന മീറ്റുകൾ മാസത്തില്‍ രണ്ടോ മൂന്നോ തവണ കഴിക്കുന്നത് നല്ലതാണ്. വീട്ടില്‍ എല്ലാ ഞായറാഴ്ച്ചയിലും ഇറച്ചി വാങ്ങുന്നവരുണ്ട്. ഇത്തരത്തില്‍ ആഴ്ച്ചയില്‍ ഒരിക്കല്‍ വാങ്ങുന്നവരാണെങ്കില്‍ ചെറിയ അളവില്‍ മാത്രം വാങ്ങി കഴിക്കുന്നതാണ് നല്ലത്. ഈ റെഡ്മീറ്റുകളുടെ ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ചെറിയൊരു സംരംഭമായി തുടങ്ങാം ആട് വളർത്തൽ

* ഏറ്റവും കൂടുതല്‍ ഔഷധഗുണമുള്ള മീറ്റാണ് ആട്ടിറച്ചി. ആട്ടിന്‍ പാല്‍, ആട്ടിറച്ചി, ആടിന്റെ എല്ല് എന്നിവയെല്ലാം തന്നെ പല അസുഖങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. ഏറ്റവും വിലകൂടിയ മാംസം കൂടിയാണ് ആട്ടിറച്ചി.  ആട്ടിറച്ചിയില്‍ ധാരാളം സെലേനിയം, സിങ്ക്, വൈറ്റമിന്‍ ബി, ഒമേഗ 6, ഒമേഗ 3 എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഇത് കഴിക്കുന്നത് ശരീരത്തിന് കൂടുതല്‍ ഗുണം ചെയ്യും. എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും നല്ലതാണിത്.

* റെഡ് മീറ്റിൽ ബീഫാണ് ഏറ്റവും അപകടകാരിയെന്നാണ് പലരുടെയും വിശ്വാസം.  എന്നാല്‍ മിതമായ അളവില്‍ ബീഫ് കഴിക്കുന്നതുകൊണ്ട് ശരീരത്തിന് യാതൊരു പ്രശ്‌നവും ഇല്ലെന്നു മാത്രവുമല്ല, നിരവധി ഗുണങ്ങള്‍ ഉണ്ട് താനും. ബീഫില്‍ ധാരാളം അയണ്‍, സിങ്ക്, വൈറ്റമിന്‍ ബി 12 എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. മാത്രവുമല്ല, ഇതില്‍ പ്രധാനമായും അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡ് ഒലയ്ക് ആസിഡ് ആണ്. അതായത് ഒലീവ് ഓയിലിലെല്ലാം അടങ്ങിയിരിക്കുന്നതും ഇതേ ഒലയ്ക്ക് ആസിഡ് ആണ്. ഇത് ഹാര്‍ട്ട് ഹെല്‍ത്തി ആയിട്ടാണ് അറിയപ്പെടുന്നത്. അതുപോലെതന്നെ ശരീരത്തിലെ ബ്ലഡ് ഷുഗര്‍ കുറയ്ക്കുന്നതിനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. ഒലയ്ക് ആസിഡിന് ഡിപ്രഷന്‍ ലെവല്‍ കുറയ്ക്കുവാനുള്ള കഴിവുണ്ടെന്നും വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. ഒലയ്ക് ആസിഡ് കൂടാതെ ക്രിയാറ്റിന്‍, ഗ്ലൂട്ടാതിയോണ്‍, ലിനോലെയ്ക് ആസിഡ് എന്നിവയെല്ലാം ബീഫില്‍ അടങ്ങിയിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ആട്ടിൻ കുട്ടികളുടെ പരിപാലനം-അറിയാതെ പോകരുത് ഈ കാര്യങ്ങൾ

 

* പോര്‍ക്കും റെഡ്മീറ്റില്‍ പെടുന്ന ഒരു മാംസമാണ്.  പോര്‍ക്കിലെ ഫാറ്റ് പൊതുവില്‍ നല്ലതാണെന്നാണ് പറയാറുള്ളത്.  പോര്‍ക്ക് കഴിക്കുന്നതുകൊണ്ടും ശരീരത്തിന് നിരവധി ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. ഇതില്‍ തിയാമിന്‍ അഥവാ വൈറ്റമിന്‍ ബി വണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മറ്റ് ഏത് മാംസം എടുത്താലും പോര്‍ക്കില്‍ ഉള്ളത്ര വൈറ്റമിന്‍ ബി വണ്‍ കണ്ടെത്തുവാന്‍ സാധിക്കുകയില്ല.  വൈറ്റമിന്‍ ബി വണ്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ മെറ്റാബോളിസം നിലനിര്‍ത്തുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ഇത് സഹായിക്കും.  രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്ന സിലേനിയം, സിങ്ക് എന്നിവയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രവുമല്ല, ഇതിന് സ്‌ട്രെസ്സ് കുറയ്ക്കുന്നതിനും ഹോര്‍മോണ്‍ പ്രോഡക്ഷന്‍ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

ഇത്രയധികം ഗുണങ്ങളുള്ള പോര്‍ക്ക് കഴിക്കുമ്പോള്‍ നന്നായി വേവിച്ചുതന്നെ കഴിക്കേണ്ടത് അത്യാവശ്യമാണ്. കാരണം, ഇതില്‍ ധാരാളം ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നന്നായി വേവിച്ചില്ലെങ്കില്‍ നമ്മളുടെ ശരീരത്തില്‍ ഇത് പെറ്റുപെരുകുന്നതിനും കാരണമാകും.

English Summary: These benefits of eating red meat in moderation

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds