പല വ്യക്തികളിലും കണ്ട് വരുന്ന ഒരു സാധാരണ ആരോഗ്യ പ്രശനങ്ങളിൽ ഒന്നാണ് മലബന്ധം, ഇത് പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്. മലബന്ധം നിയന്ത്രിക്കുന്നതിലും തടയുന്നതിലും ഭക്ഷണക്രമം ഒരു നിർണായക പങ്ക് വഹിക്കുന്നു. പലരും അഭിമുഖീകരിക്കുന്ന ഒരു സാധാരണ ദഹനപ്രശ്നമാണ് മലബന്ധം. അനുചിതമല്ലാത്ത ഭക്ഷണക്രമം, സമ്മർദ്ദം, മരുന്നുകൾ, ഗർഭധാരണം എന്നിങ്ങനെ മലബന്ധത്തിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടാകാം.
വ്യക്തികളിലുണ്ടാവുന്ന ഹോർമോൺ ഏറ്റക്കുറച്ചിലുകൾ, ദിനചര്യയിലെ മാറ്റം, നാരുകൾ കുറഞ്ഞ ഭക്ഷണം, ചില ആരോഗ്യസ്ഥിതികൾ എന്നിവയും മലബന്ധത്തിന് കാരണമായി ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നതും, ആവശ്യത്തിന് വെള്ളം കുടിക്കുന്നതും മലബന്ധം അകറ്റാൻ സഹായിക്കുന്ന പ്രധാന ഘടകങ്ങളാണ്. നാരുകൾ കൂടുതലുള്ളതും മലബന്ധം സ്വാഭാവികമായി നിയന്ത്രിക്കാൻ സഹായിക്കുന്ന പ്രത്യേക ഗുണങ്ങളുള്ളതുമായ ചില ഭക്ഷണങ്ങളുണ്ട്.
മലബന്ധമുള്ളവരാണെങ്കിൽ തീർച്ചയായും കഴിക്കേണ്ട ഭക്ഷണങ്ങൾ:
1. അത്തിപ്പഴം:
അത്തിപ്പഴത്തിൽ നാരുകൾ, സിങ്ക്, ഇരുമ്പ്, മഗ്നീഷ്യം, ബി വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഉണങ്ങിയ അത്തിപ്പഴം ഭക്ഷണത്തിൽ എളുപ്പത്തിൽ ചേർക്കാം. ഒന്നോ രണ്ടോ കഷണങ്ങൾ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തു വയ്ക്കുകയോ അല്ലെങ്കിൽ പാലിൽ തിളപ്പിക്കുകയോ ചെയ്യാം. എന്നിരുന്നാലും അത്തിപ്പഴം അമിതമായി കഴിക്കരുത്, ഒന്നോ രണ്ടോ കഷണങ്ങൾ ഉണങ്ങിയ അത്തിപ്പഴം കഴിച്ചാൽ മതി.
2. ഫ്ളാക്സ് സീഡുകൾ:
ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ എന്നിവയും അതിലേറെയും നിരവധി അവശ്യ പോഷകങ്ങളുടെ സസ്യാധിഷ്ഠിത ഉറവിടമാണ് ഫ്ളാക്സ് സീഡുകൾ. ഈ ചെറിയ വിത്തുകൾ നാരുകളുടെ ശക്തികേന്ദ്രം കൂടിയാണ്. ഏകദേശം ഒരു ടേബിൾസ്പൂൺ ഫ്ളാക്സ് സീഡിൽ ലയിക്കുന്നതും ലയിക്കാത്തതുമായ 2 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ, ഭക്ഷണത്തിൽ ഫ്ളാക്സ് സീഡുകൾ ചേർക്കുന്നത് മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
3. പ്ളം:
പ്ലം പഴങ്ങൾ നാരുകളുടെ ഒരു മികച്ച ഉറവിടമാണ്. ഇവ ഭക്ഷണത്തിൽ ചേർക്കുന്നത് വ്യക്തികളിൽ മലബന്ധം കുറയ്ക്കാനും മറ്റ് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകാനും സഹായിക്കുന്നു. ഈ പഴങ്ങളിൽ നാരുകൾ, ബി വിറ്റാമിനുകൾ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും അതിലേറെ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
4. ആപ്പിൾ:
ആപ്പിളിൽ വിവിധ നാരുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം, കോപ്പർ, വിറ്റാമിൻ കെ എന്നിവ വളരെ നല്ല അളവിൽ അടങ്ങിയിട്ടുണ്ട്, ഒരു പോഷക സമ്പുഷ്ഠമായ പഴമാണ് ആപ്പിൾ. ശരീരഭാരം കുറയ്ക്കാനും, കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും, അതോടൊപ്പം മലബന്ധം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ആപ്പിൾ കഴിക്കുന്നത് സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പിസ്ത പരിപ്പ് ധൈര്യമായി കഴിച്ചോളു, ഹൃദയത്തിന് നല്ലതാണ് !!
Pic Courtesy: Pexels.com
Share your comments