ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് വെളുത്തുളളി. ഇതിൽ അടങ്ങിയിരിക്കുന്ന അല്ലിസിൻ എന്ന പദാർത്ഥമാണ് ഈ ആരോഗ്യഗുണങ്ങൾക്ക് കാരണം. വെളുത്തുള്ളിയിൽ ഫോസ്ഫറസ്, സിങ്ക്, പൊട്ടാസ്യം, മഗ്നീഷ്യം എന്നി ധാതുക്കൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളിയിൽ വിറ്റാമിൻ സി, കെ, ഫോളേറ്റ്, നിയാസിൻ, തയാമിൻ എന്നിവയും വലിയ അളവിൽ അടങ്ങിയിട്ടുണ്ട്.
ഉയർന്ന രക്തസമ്മർദ്ദത്തിന്
ഉയർന്ന രക്തസമ്മർദ്ദമുള്ളവരിൽ രക്തസമ്മർദ്ദം ഗണ്യമായി കുറയ്ക്കാൻ വെളുത്തുള്ളി സപ്ലിമെന്റുകൾ സഹായകമാണ്.
ദഹനത്തിന്
വെളുത്തുള്ളി ഭക്ഷണത്തിൽ ചേർക്കുന്നത് ദഹന പ്രശ്നങ്ങൾക്ക് സഹായിക്കുന്നു. പച്ച വെളുത്തുള്ളി കഴിക്കുന്നത് കുടലിലെ വിരകളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. ആമാശയത്തിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകളെ സംരക്ഷിക്കുന്നതിനൊപ്പം ദോഷകരമായ ബാക്ടീരിയകളെ അകറ്റുന്നതിനും ഫലപ്രദമാണ്.
കൊഴുപ്പ് കുറയ്ക്കാൻ
വെളുത്തുള്ളി കഴിക്കുന്നത് കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായകമാണ്. ഇതിലെ സംയുക്തങ്ങൾ കൊഴുപ്പ് കുറയ്ക്കുന്ന പ്രക്രിയയെ ഉത്തേജിപ്പിക്കുന്നു.
ജലദോഷത്തിന്
ദിവസവും രണ്ട് അല്ലി വെളുത്തുള്ളി കഴിക്കുന്നത് ജലദോഷവും ചുമയും തടയാൻ മികച്ചൊരു പ്രതിവിധിയാണ്. വെളുത്തുള്ളി ചതച്ച രണ്ട് അല്ലി രാവിലെ ആദ്യം കഴിക്കുന്നതാണ് മികച്ച ഫലം.
ബന്ധപ്പെട്ട വാർത്തകൾ: ഗ്യാസ്ട്രബിള്‍ ഒഴിവാക്കണോ ? ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ
പ്രതിരോധശക്തിക്ക്
വൈറസുകൾ, ബാക്ടീരിയകൾ, ഫംഗസുകൾ എന്നിവയ്‌ക്കെതിരെ പ്രതിരോധിക്കുന്നു. വെളുത്തുള്ളിയിലെ ആന്റിഓക്‌സിഡന്റുകളും ആൻറി ബാക്ടീരിയൽ ഗുണങ്ങളും മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ഇല്ലാതാക്കി മുഖം വൃത്തിയായി സംരക്ഷിക്കുന്നു.
ക്യാൻസറിന്
വെളുത്തുള്ളി കഴിക്കുന്നത് കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുമെന്നും അതിലെ ബയോ ആക്റ്റീവ് തന്മാത്രകൾ കാൻസർ കോശങ്ങളുടെ വ്യാപനത്തെ നശിപ്പിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുമെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു.
Share your comments