<
  1. Health & Herbs

പതിവായി ചൂട് വെള്ളം കുടിക്കുകയാണെങ്കിൽ ഈ ആരോഗ്യഗുണങ്ങൾ!

നമ്മുടെ ശരീരത്തിൽ ജലാംശം നിലനിർത്താൻ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വളരെ പ്രധാനമാണ്, അത് തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ എന്നത് പ്രശ്നമല്ല. ജലാംശം കൂടാതെ, ചൂടുവെള്ളം കുടിക്കുന്നതിന് മറ്റ് ചില ഗുണങ്ങളുണ്ട്.

Meera Sandeep
These health benefits if you drink hot water regularly
These health benefits if you drink hot water regularly

നമ്മുടെ ശരീരത്തിൽ ജലാംശം നിലനിർത്താൻ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വളരെ പ്രധാനമാണ്, അത് തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ എന്നത് പ്രശ്നമല്ല. ജലാംശം കൂടാതെ, ചൂടുവെള്ളം കുടിക്കുന്നതിന് മറ്റ് ചില ഗുണങ്ങളുണ്ട്. കാലാവസ്ഥ വളരെ തണുപ്പുള്ളപ്പോഴോ തൊണ്ട വേദനയോ ദഹനക്കേട് ഉണ്ടാകുമ്പോഴോ, ശാരീരികമായി എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിലോ ചൂടുവെള്ളം കുടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. തന്നേയുമല്ല തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് എപ്പോഴും ആരോഗ്യത്തിന് ഉത്തമം.

ചൂടുവെള്ളം കുടിക്കുന്നതിന്റെ പ്രധാന ഗുണങ്ങൾ

1. മൂക്കിലെ വായുപ്രവാഹം മെച്ചപ്പെടുത്തുന്നു

ഏത് ചൂടുള്ള പാനീയവും, അത് ചൂടുവെള്ളമാണോ ചൂടുള്ള ചായയാണോ എന്നത് പ്രശ്നമല്ല, ജലദോഷമോ പനിയോ ഉള്ളപ്പോൾ മൂക്കിലെ വായുപ്രവാഹം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഒരു പഠനത്തിൽ, ഒരു ചൂടുള്ള പാനീയം കുടിക്കുന്നത് മൂക്കൊലിപ്പ്, തുമ്മൽ, ചുമ, തൊണ്ടവേദന, വിറയൽ, ക്ഷീണം എന്നിവയുടെ ലക്ഷണങ്ങൾ മെച്ചപ്പെടുത്തി എന്ന് കണ്ടെത്തിയിട്ടുണ്ട്.

2. നമ്മെ ജലാംശം നിലനിർത്തുന്നു

നല്ല ആരോഗ്യത്തിന് എപ്പോഴും ശരീരത്തിൽ ജലാശം നിലനിർത്തേണ്ടത് അനിവാര്യമാണ്. സാധാരണഗതിയിൽ, ഒരു പുരുഷന് ഒരു ദിവസം ആവശ്യമായ ജലത്തിന്റെ അളവ് ഏകദേശം 3 ലിറ്ററും സ്ത്രീകൾക്ക് ഇത് 2 ലിറ്ററും ആണ്. നിങ്ങളുടെ പ്രവർത്തന നിലയും നിങ്ങൾ താമസിക്കുന്ന സ്ഥലവും അനുസരിച്ച് ഇത് വ്യത്യാസപ്പെടാം. ജലസമൃദ്ധമായ ഭക്ഷണങ്ങൾ, ഹെർബൽ ടീകൾ, പ്ലെയിൻ വാട്ടർ (അത് തണുത്തതോ ചൂടുവെള്ളമോ ആകട്ടെ) ജലാംശം നിലനിർത്താൻ ഏറ്റവും നല്ലതാണ്.

3. മലബന്ധം ചികിത്സിക്കുന്നതിന് സഹായിക്കുന്നു

നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, മലബന്ധത്തിനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് നിർജ്ജലീകരണം, മലബന്ധം ഒഴിവാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് ആവശ്യത്തിന് വെള്ളം കുടിക്കുന്നത്. ലാപ്രോസ്കോപ്പിക് കോളിസിസ്‌റ്റെക്ടമിക്ക് വിധേയരായ ശസ്ത്രക്രിയാനന്തര രോഗികളിൽ ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് വായുവിനു സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

4. നമ്മെ ഊഷ്മളമായി നിലനിർത്തുന്നു

തണുത്ത കാലാവസ്ഥയിൽ, ചൂടുവെള്ളം കുടിക്കുന്നതാണ് നല്ലത്, അത് കുടിച്ചയുടനെ എപ്പോഴും ചൂട് അനുഭവപ്പെടും. മാത്രമല്ല തൊണ്ടയ്ക്ക് അല്ലെങ്കിൽ ശരീരത്തിൽ ഇത്തരത്തിലുള്ള കാലാവസ്ഥയിൽ അസുഖങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനെ പ്രതിരോധിക്കുന്നതിന് എപ്പോഴും ചൂടുവെള്ളമാണ് നല്ലത്.

ജല ഉപഭോഗം മെച്ചപ്പെടുത്തുന്നതിനുള്ള നുറുങ്ങുകൾ:

സാധാരണ ചൂടുവെള്ളം കുടിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്നില്ലെങ്കിൽ, രുചി മെച്ചപ്പെടുത്താൻ കുറച്ച് നാരങ്ങ കഷ്ണങ്ങൾ ചേർക്കുക.
രുചി വർദ്ധിപ്പിക്കുന്നതിന് നിങ്ങൾക്ക് പുതിന അല്ലെങ്കിൽ റോസ്മേരി പോലുള്ള പച്ചമരുന്നുകൾ ചേർക്കാം, അവ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
നിങ്ങൾക്ക് മന്ദത തോന്നുന്നുവെങ്കിൽ ജീര അല്ലെങ്കിൽ അജ്‌വെയ്ൻ പോലുള്ള മസാലകൾ ചേർത്ത ഒരു കപ്പ് ചൂടുവെള്ളം കുടിക്കാൻ ശ്രമിക്കുക.
നിങ്ങൾക്ക് വിറയുണ്ടെങ്കിൽ, ഒരു കപ്പ് ചൂടുവെള്ളം കുടിക്കുക, അത് ഉടൻ തന്നെ വിറയൽ കുറയ്ക്കാൻ സഹായിക്കും.
നിങ്ങൾക്ക് ജലദോഷമോ ചുമയോ മൂക്ക് ഞെരുക്കമോ ഉണ്ടെങ്കിൽ, തുളസിയില കലക്കിയ ഒരു കപ്പ് ചൂടുവെള്ളം കുടിക്കുന്നത് വളരെയധികം സഹായിക്കും.

English Summary: These health benefits if you drink hot water regularly

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds