ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് വൃക്ക, വൃക്കകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ആഹാരക്രമത്തിൽ വ്യക്തമായ പങ്കുണ്ട്. വൃക്കകൾ നമ്മുടെ ശരീരത്തില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രക്രിയയെ സഹായിക്കുന്നു. അതിനാല്‍ അവ ഏത് സമയത്തും നല്ലതുപോലെ സംരക്ഷിക്കേണ്ടതാണ്. എന്നാൽ നമ്മുടെ ജീവിത ശൈലിയും മറ്റും കാരണം നമ്മുടെ ശരീരത്തിനെ നല്ല രീതിയിൽ സംരക്ഷിക്കാൻ നമുക്ക് കഴിയാറില്ല. അതുകൊണ്ട് തന്നെ നമ്മുടെ ശരീരത്തിന് അവയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് വ്യക്തമാണ്. എന്നാൽ ചില ആഹാരങ്ങളും, ഔഷധസസ്യങ്ങളുടെ സ്വാധീനവും വഴി വൃക്കയുടെ ആരോഗ്യം സംരക്ഷിക്കാൻ നമുക്ക് കഴിയും. ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അത് വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നിങ്ങളെ ആരോഗ്യവാന്മാരാക്കുന്നതിനും സഹായിക്കുന്നു.
മുട്ടയുടെ വെള്ള.
മുട്ടയുടെ വെള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. ധാരാളം പ്രോടീനുകൾ മുട്ടയിൽ അടങ്ങിയിരിക്കുന്നു, കൂടാതെ വൃക്കകൾക്ക് ദോഷം വരുത്താത്ത പ്രോട്ടീൻ മുട്ടയുടെ വെള്ളയിലുണ്ട്.
ഡാന്‍ഡെലിയോണ്‍ ചായ
ഡാന്‍ഡെലിയോണ്‍ ചായയില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്, കൂടാതെ വിഷവസ്തുക്കളെ ഫില്‍ട്ടര്‍ ചെയ്ത് വൃക്കയുടെ ഭാഗത്തെ രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നുണ്ട്. ഇത് കൂടാതെ വൃക്കകളുടെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്ന ധാതു ഇലക്ട്രോലൈറ്റുകള്‍ ഇതില്‍ ഉണ്ട്.
പാഴ്സ്‌ലി
പാഴ്സ്‌ലി മൂത്രനാളിയിലെ പി.എച്ച് അളവ് കുറയ്ക്കുന്നതിനും സന്തുലിതമാക്കുന്നതിനും ഉത്തമമായ മറ്റൊരു സസ്യമാണ് പാഴ്സ്ലി. ഇതില്‍ വൃക്കയിലെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന നിരവധി പ്രധാന ആന്റിഓക്സിഡന്റുകളും ഇതിലുണ്ട്. ഇത് രക്തസമ്മര്‍ദ്ദവും വൃക്കയിലെ കല്ലുകളുടെ സാധ്യതയും കുറയ്ക്കുന്നു.
വൃക്കരോഗമുള്ളവർ സോഡിയത്തിന്റെയും ഉപ്പിന്റെയും അളവ് കുറയ്ക്കണം. വെളുത്തുള്ളി ഉപ്പിനു പകരമായി രുചിയും പോഷകഗുണവും നൽകുന്നു. മാംഗനീസ്, വിറ്റാമിന്‍ സി, ബി 6 ഇവയും സൾഫർ സംയുക്തങ്ങളും വെളുത്തുള്ളിയിലുണ്ട്. ഇവ വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. സവാളയും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നത് വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.
Share your comments