മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും നിരന്തരം ഉപയോഗിക്കാൻ തുടങ്ങിയത് ഏറ്റവും മോശമായി ബാധിക്കുന്നത് നമ്മുടെ കണ്ണുകളെയാണ്. കുട്ടികൾ ടെലിവിഷനും സ്മാർട്ട് ഫോണുകളും ധാരാളം ഉപയോഗിക്കുന്നതിനാൽ ചെറുപ്രായം മുതൽ കാഴ്ചശക്തി (eyesight) കുറയാൻ കാരണമാകും. ഇത്തരം ഇലക്ട്രിക് ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്നതാണ് കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും പ്രധാനമായുള്ളത്.
എങ്കിലും കാഴ്ചശക്തി വർധിപ്പിക്കാൻ ചില നാട്ടുവൈദ്യങ്ങളും ആയുർവേദ പ്രതിവിധികളും സഹായിക്കും. ഇത് നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കായാൽ കണ്ണിന്റെ ആരോഗ്യം ഉറപ്പാക്കാം.
ബന്ധപ്പെട്ട വാർത്തകൾ : മുടിയുടെ സംരക്ഷണത്തിൽ പതിവായി വരുത്തുന്ന തെറ്റുകൾ
കാഴ്ചശക്തി വർധിപ്പിക്കാനുള്ള വീട്ടുവൈദ്യങ്ങൾ (Home Remedies to Improve Eyesight)
1. ബദാം (Almond)
ബദാം കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ കാഴ്ചശക്തി വർധിപ്പിക്കുന്നതിന് സഹായകമാണെന്ന് തെളിയിക്കുന്നു. ബദാം ദിവസവും രാത്രി കുതിർത്ത് പിറ്റേന്ന് രാവിലെ കഴിക്കാം. കൂടാതെ ബദാം പാലിനൊപ്പം ചേർത്ത് കഴിക്കുന്നതും നല്ലതാണ്.
2. നെല്ലിക്ക (Amla/ Indian gooseberry)
വിറ്റാമിൻ സി സമ്പന്നമായി അടങ്ങിയിട്ടുള്ള നെല്ലിക്കയും കാഴ്ചശക്തി വർധിപ്പിക്കുന്നതിനുള്ള ആയുർവേദ മാർഗമാണ്. ഇതിൽ ആൻറി ഓക്സിഡൻറുകളും മറ്റ് പോഷകങ്ങളും അടങ്ങിയിരിക്കുന്നു. കൂടാതെ, കണ്ണിലെ റെറ്റിന കോശങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഇത് പ്രവർത്തിക്കുന്നു. കാഴ്ച ശക്തിയ്ക്കായി നെല്ലിക്ക ജ്യൂസാക്കി ദിവസത്തിൽ രണ്ടുതവണ കുടിക്കാം. കൂടാതെ, നെല്ലിക്ക നീര് തേനിൽ ചേർത്ത് കുടിക്കുന്നതും ഗുണം ചെയ്യും.
3. ഡ്രൈ ഫ്രൂട്ട്സ് (Dry fruits)
ബദാം മാത്രമല്ല, ഉണക്കമുന്തിരി, ഫിഗ്സ് പോലുള്ള ഡ്രൈ ഫ്രൂട്ട്‌സുകളും കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ കാഴ്ചശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു. ഇവ കുതിർത്തു കഴിയ്ക്കുന്നത് കൂടുതൽ ഗുണം ചെയ്യും.
4. വിറ്റാമിൻ എ ഭക്ഷണങ്ങൾ (Vitamin A rich foods)
നിങ്ങളുടെ ഭക്ഷണത്തിൽ വിറ്റാമിൻ എ ഉൾപ്പെടുത്തുന്നത് കണ്ണുകൾക്ക് നല്ലതാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. വിറ്റാമിൻ എ നേത്രസംരക്ഷണത്തിന് അനിവാര്യമായ ഒരു പോഷകമാണ്. കാരറ്റ്, പപ്പായ, പച്ച ഇലക്കറികൾ, കാപ്‌സിക്കം എന്നിവ വിറ്റാമിൻ എ സമ്പുഷ്ടമായി അടങ്ങിയിട്ടുള്ള ഭക്ഷണമാണ്.
ഇത്തരം നുറുങ്ങുകൾ കൂടാതെ, കണ്ണുകൾ ശരിയായി വൃത്തിയാക്കുന്നതും പ്രധാനമാണ്. ഇതിന് പുറമെ, കണ്ണുകളുമായി ബന്ധപ്പെട്ട വ്യായാമങ്ങളും കാഴ്ചശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു. അതുപോലെ കണ്ണ് തിരുമ്മുന്ന ശീലമുള്ളവർ അത് തീർച്ചയായും ഉപേക്ഷിക്കണം.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments