അന്തരീക്ഷത്തിലുണ്ടാകുന്ന മലിനീകരണം, നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ, നമുക്കുണ്ടാകുന്ന സമ്മര്‍ദ്ധങ്ങൾ, സൂര്യപ്രകാശം തുടങ്ങി പലതും നമ്മുടെ ചര്‍മ്മത്തെയാണ് ആദ്യം ബാധിക്കുന്നത്. ഇവയെല്ലാം ചര്‍മ്മത്തിന് കേടുപാടുകള്‍ സൃഷ്ടിക്കാൻ സാധിക്കുന്നവയാണ്. ഇവ ചര്‍മ്മം വരണ്ടുപോകാനും തിളക്കം നഷ്ടപ്പെടാനുമൊക്കെ സാധ്യതയുണ്ടാക്കുന്നു. അതിനാൽ ചർമ്മത്തിന് സംരക്ഷണം നൽകേണ്ടത് അത്യാവശ്യമാണ്. ഇതിനായി കെമിക്കൽ അടങ്ങിയ ബ്ലീച്ചുകളെക്കാൾ നല്ലത് നാച്ചുറലായ ബ്ലീച്ചുകളാണ്. ഇവ നമ്മുടെ മുഖസൗന്ദര്യം നിലനിർത്താനും സഹായിക്കുന്നു. ഇത്തരത്തിൽ മനോഹരവുമായ ചർമ്മം ലഭ്യമാക്കാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത ബ്ലീച്ച് ഫേസ് പാക്കുകളെ കുറിച്ച് നോക്കാം.
- കോശങ്ങളെ പുനരുജ്ജീവിപ്പിച്ചു കൊണ്ട് ചർമ്മത്തിന്‍റെ നിറം മെച്ചപ്പെടുത്താൻ കറ്റാർ വാഴ ജെൽ സഹായിക്കുന്നു. ചർമ്മത്തിന്‍റെ നിറത്തിന്‍റെ ഏറ്റകുറച്ചിലുകള്‍ക്ക് പ്രധാന കാരണം ഹൈപ്പർ പിഗ്മെന്റേഷൻ ആണ്. ഹൈപ്പർ പിഗ്മെന്റേഷൻ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നത് ചർമ്മത്തിന്‍റെ സ്വാഭാവിക നിറം വീണ്ടെടുക്കാൻ സഹായിക്കുന്നു. ഇതിനായി വളരെ എളുപ്പത്തില്‍ നിര്‍മ്മിക്കുവാന്‍ കഴിയുന്ന പ്രകൃതിദത്ത ബ്ലീച്ച് എജെന്റ് ആണ് കറ്റാർ വാഴ അഥവാ ആലോവേര ജെൽ. കൂടാതെ, കറ്റാർ വാഴ ജെൽ ചർമ്മത്തിന് സോഫ്റ്റ്നസ് നൽകാനും ഉപയോഗിച്ചു വരുന്നതാണ്. കറ്റാർ വാഴ ജെൽ ബ്ലീച്ചായി ഉപയോഗിക്കുന്നതിന്, കറ്റാർ വാഴയുടെ ഇലയിൽ നിന്ന് മഞ്ഞ നിറമുള്ള ദ്രാവകമായ ലാറ്റക്സ് ഒഴിവാക്കിയതിന് ശേഷം ഒരു പാത്രത്തിൽ ജെൽ മാത്രമായി എടുക്കുക. തുടര്‍ന്ന് ഈ ജെൽ മുഖത്ത് മൃദുവായി മസാജ് ചെയ്ത് അരമണിക്കൂറോളം വയ്ക്കുക, ശേഷം ശുദ്ധജലം ഉപയോഗിച്ച് മുഖം വൃത്തിയാക്കുക.
ബന്ധപ്പെട്ട വാർത്തകൾ: കറ്റാർ വാഴ കൃഷി ചെയ്യേണ്ട വിധം
- തേൻ ചർമ്മത്തിന്‍റെ ഇരുണ്ട നിറം മാറ്റാനും ചർമ്മത്തെ സ്വാഭാവികമായി ബ്ലീച്ച് ചെയ്യാനും സഹായിക്കുന്നു. ഇതിന്‍റെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരു പാടുകളും പ്രായത്തിന്‍റെ പാടുകളും ഇല്ലാതാക്കും. ശുദ്ധമായ തേൻ മുഖത്തെ ചർമ്മത്തിൽ പുരട്ടി കുറച്ച് മിനിറ്റ് അതേ അവസ്ഥയില്‍ തുടരാന്‍ അനുവദിക്കുക, തുടർന്ന് ചെറുചൂടു വെള്ളത്തിൽ വൃത്തിയാക്കുക. മുഖം വൃത്തിയാക്കാനും ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും ദിവസത്തിൽ ഒരിക്കൽ തേൻ ഉപയോഗിക്കുക.
നാച്ചുറൽ ബ്ലീച്ചിംഗ് ഏജന്റായി പ്രവർത്തിക്കുന്ന സിട്രസ് ആസിഡും അസിഡിക് ഗുണങ്ങളും നാരങ്ങയില്‍ ഉണ്ട്. അതിനാൽ, ചർമ്മത്തെ ബ്ലീച്ച് ചെയ്യാൻ പ്രകൃതിദത്തമായ ചേരുവയായി നാരങ്ങ ഉപയോഗിക്കാവുന്നതാണ്. നാരങ്ങയിലെ വിറ്റാമിൻ സി പുതിയ ചർമ്മകോശങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ചർമ്മ സംരക്ഷണത്തിനായി നാരങ്ങ നീര് ഒരു പാത്രത്തിൽ ശേഖരിക്കുകയും തുടര്‍ന്ന് ഒരു കോട്ടൺ ബോൾ ഉപയോഗിച്ചോ നേരിട്ട് കൈ കൊണ്ടോ ചര്‍മ്മത്തില്‍ പുരട്ടുകയും ചെയ്യുക ഇങ്ങനെ ചെയ്യുന്നതിലൂടെ ചർമ്മത്തെ മനോഹരമാക്കുകയും ചർമ്മപ്രശ്നങ്ങളിൽ നിന്ന് മുക്തമാക്കുകയും ചെയ്യും.
ചർമ്മത്തെ സ്വാഭാവികമായി ബ്ലീച്ച് ചെയ്യുന്നതിന്, തൈരിലെ ലാക്റ്റിക് ആസിഡാണ് സഹായകമാകുന്നത്. തൈരിലെ വിവിധ ഘടകങ്ങള്‍ ചര്‍മ്മത്തില്‍ ആഴത്തിൽ പ്രവര്‍ത്തിക്കുകയും ചർമ്മത്തിന് ഒരേ കളര്‍ ടോണും മാര്‍ദ്ധവവും നല്‍കുന്നു. മറ്റേതെങ്കിലും ചേരുവകളോടോപ്പമോ അല്ലെങ്കിൽ ചർമ്മത്തില്‍ നേരിട്ടോ ഉപയോഗിക്കാവുന്നതാണ്.
Share your comments