1. Health & Herbs

ഇക്കാരണങ്ങൾ നിങ്ങളെ മധുരം കഴിക്കാൻ പ്രേരിപ്പിക്കാം

മധുരം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് അധികപേരും. ചില സമയങ്ങളിൽ മധുരം കഴിക്കാൻ തോന്നുന്നത് സ്വാഭാവികമാണെങ്കിലും എപ്പോഴും മധുരം കഴിക്കാൻ കൊതിയൂറുന്നതിന് പിന്നിൽ ചില കാരണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ആ കാരണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം:

Meera Sandeep
Reasons for sweet carving
Reasons for sweet carving

മധുരം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് അധികപേരും.  ചില സമയങ്ങളിൽ മധുരം കഴിക്കാൻ തോന്നുന്നത് സ്വാഭാവികമാണെങ്കിലും എപ്പോഴും മധുരം കഴിക്കാൻ കൊതിയൂറുന്നതിന് പിന്നിൽ ചില കാരണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ആ കാരണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം:

- രക്തത്തിലെ പഞ്ചസാരയുടെ അളവ് ബാലൻസിലല്ലാതെ വരുന്നത് നിങ്ങളെ മധുരം കഴിക്കാൻ പ്രേരിപ്പിക്കാം.  മധുരമുള്ള ഭക്ഷണങ്ങളോ പാനീയങ്ങളോ കഴിക്കുന്നതോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ബാലൻസ് ആവുന്നു.

- കൂടുതലായി സ്ട്രെസ് ഉണ്ടാകുകയോ അല്ലെങ്കിൽ മാനസികമായ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ  മധുരത്തോട് കൊതി തോന്നാം. മധുരം കഴിക്കുന്നത് ശരീരത്തിൽ ഡോപമിൻ എന്ന ഹോര്‍മോൺ ഉത്പാദിപ്പിക്കാൻ കാരണമാകുന്നു. ഈ ഹോർമോൺ നമ്മളെ സന്തോഷപ്പെടുത്താനും ശാന്തരാക്കാനുമെല്ലാം സഹായിക്കുന്നു. 

ബന്ധപ്പെട്ട വാർത്തകൾ: മധുരം കഴിക്കാൻ കൊതിയുള്ളവരാണോ? പഞ്ചസാര ഒഴിവാക്കുന്നതിന്റെ ഗുണങ്ങളറിയാം..

- മധുരം എപ്പോഴും കഴിച്ച് ശീലിച്ചവർ കാലക്രമേണ മധുരത്തിന് അഡിക്റ്റാകുന്നു.  ഈ അഡിക്ഷൻ മധുരത്തോടുള്ള കൊതിയുണ്ടാക്കാം.

- മഗ്നീഷ്യം, സിങ്ക്, ക്രോമിയം തുടങ്ങിയ  പോഷകങ്ങള്‍ ശരീരത്തില്‍ കുറയുന്നതു മൂലവും മധുരത്തോട് കൊതിയുണ്ടാകാം.

- ഉറക്കം കൃത്യമല്ലെങ്കിലും  മധുരത്തോട് കൊതി തോന്നാം. ഉറക്കപ്രശ്നങ്ങളെ തുടര്‍ന്നുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനമാണ് ഇത്തരത്തില്‍ മധുരത്തോട് കൊതിയുണ്ടാക്കുന്നത്.

-  മനശാസ്ത്രപരമായ കാരണവും മധുരത്തോടുള്ള കൊതിക്ക് പിന്നില്‍ വരാം. അതായത് നിങ്ങള്‍ നല്ലയൊരു കാര്യം ചെയ്തു, അല്ലെങ്കില്‍ എന്തെങ്കിലും നേട്ടമുണ്ടായി ഇതിന് സമ്മാനം എന്ന നിലയിലും നിങ്ങളുടെ മനസ് മധുരം തേടി പോകാമത്രേ.

- ഭക്ഷണം കഴിക്കാതെ ഏറെ നേരമിരുന്ന് കഴിഞ്ഞാലും ചിലരില്‍ മധുരത്തോട് കൊതി വരാറുണ്ട്. അതുപോലെ തന്നെ പതിവായി കഴിക്കുന്ന വിഭവങ്ങള്‍ പരിമിതവും പരിചിതവും ആണെങ്കിലും ഇടയ്ക്കിടെ മധുരത്തോട് കൊതി വരാം.

English Summary: These reasons can make you crave sweets

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds