1. Health & Herbs

വീട്ടിലിരുന്നു തന്നെ പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില പൊടിക്കൈകൾ

ജീവിതശൈലി മൂലമുണ്ടാകുന്ന ഈ രോഗത്തിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ അമിതമായ ദാഹം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്‍, വര്‍ദ്ധിച്ച വിശപ്പ് എന്നിവയാണ്. ഇവയെല്ലാം രക്തത്തിൽ പഞ്ചസാരയുടെ അളവ് ഉയരുന്നതിന്റെ സൂചകങ്ങളാണ്.

Meera Sandeep
Here are some tips to help you control your diabetes at home
Here are some tips to help you control your diabetes at home

ജീവിതശൈലി മൂലമുണ്ടാകുന്ന ഈ രോഗത്തിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ അമിതമായ ദാഹം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്‍, വര്‍ദ്ധിച്ച വിശപ്പ് എന്നിവയാണ്.   ഇവയെല്ലാം രക്തത്തിൽ പഞ്ചസാരയുടെ അളവ് ഉയരുന്നതിന്റെ സൂചകങ്ങളാണ്. പ്രമേഹ രോഗം ശ്രദ്ധിക്കാതിരുന്നാൽ പലപ്പോഴും മരണത്തിന് വരെ കാരണമായേക്കാം. പ്രായം പ്രമേഹത്തിന് ഒരു പ്രശ്‌നമല്ല, കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവരില്‍ വരെ ഈ രോഗാവസ്ഥ ഉണ്ടാകാറുണ്ട്. എന്നാല്‍ കൂടുതലും പ്രായമായവരിലാണ് പ്രമേഹം കണ്ടുവരുന്നത്.  പ്രായപൂര്‍ത്തിയായ 10 പേരില്‍ ഒരാളെ പ്രമേഹം ബാധിക്കുന്നു.

സമ്മര്‍ദം, അനാരോഗ്യകരമായ ജീവിതശൈലി, ഭക്ഷണത്തിലെ നിയന്ത്രണത്തിന്റെ അഭാവം എന്നിവയും പ്രമേഹത്തിന് കാരണമാകുന്ന ഘടകങ്ങളാണ്.  രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിര്‍ത്താന്‍ വിവിധ മരുന്നുകളും തെറാപ്പികളും ലഭ്യമാണ്. നിങ്ങളുടെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്ന ചില പൊടിക്കൈകൾ പരിചയപ്പെടാം.

ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹ രോഗികൾ ഭക്ഷണ ശൈലിയിൽ ബ്രൗൺ ടോപ്പ് മില്ലറ്റും ഉൾപ്പെടുത്തണം

* ഇന്ത്യയിലെ എല്ലാ ആളുകളുടെയും അടുക്കളയില്‍ കാണപ്പെടുന്ന വളരെ ആരോഗ്യകരമായ ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. പല വിഭവങ്ങളുടെയും രുചി വര്‍ദ്ധിപ്പിക്കാന്‍ ഇത് ഉപയോഗിക്കുന്നു. കറുവപ്പട്ടയില്‍ പൊട്ടാസ്യം, വിറ്റാമിനുകള്‍, കാല്‍സ്യം, ഇരുമ്പ്, ആന്റിഓക്സിഡന്റുകള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് നമുക്ക് പല തരത്തില്‍ ഗുണം ചെയ്യും. കറുവപ്പട്ട പൊടിച്ച് ഒരു ഗ്ലാസ് പാലില്‍ ചേർത്ത് കുടിച്ചാല്‍ പ്രമേഹം നിയന്ത്രണവിധേയമാകും.

ബന്ധപ്പെട്ട വാർത്തകൾ: ചൈനീസ് പട്ടയോ സിലോൺ പട്ടയോ ? -കറുവപ്പട്ട, നോക്കീം കണ്ടും കഴിച്ചാൽ കൊള്ളാം

* ജലദോഷം, ചുമ, പനി എന്നിവയ്ക്ക് മഞ്ഞള്‍ പാല്‍ കുടിക്കുന്നത് ഉത്തമമാണ്. പക്ഷേ, പ്രമേഹത്തിനും മഞ്ഞള്‍ പാല്‍ കുടിക്കാം. ശരീരത്തെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്ന ധാരാളം പോഷകങ്ങള്‍ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് മഞ്ഞള്‍ പാല്‍ കുടിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: കുതിർത്ത ബദാം കഴിച്ചാൽ ഗുണം ഇരട്ടി

* ദിവസവും വെള്ളത്തില്‍ കുതിര്‍ത്ത ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ബദാമില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ പല രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. കൂടാതെ, ഇതില്‍ സോഡിയത്തിന്റെ അളവ് കുറവാണ്, ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള രോഗികള്‍ക്ക് ഗുണം ചെയ്യും. നിങ്ങള്‍ പ്രീ ഡയബറ്റിസ് രോഗിയാണെങ്കില്‍ ബദാം പാല്‍ കുടിക്കുക. ഒരു ഗ്ലാസ് പാലില്‍ 6-7 ബദാം കുതിര്‍ത്ത് വെച്ച് പിന്നീട് കുടിക്കുകയും ചെയ്യാം.

English Summary: Here are some tips to help you control your diabetes at home

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds