ഉയർന്ന രക്തസമ്മര്‍ദ്ദം ഇന്ന് വളരെ സാധാരണമാണ്. ബിപിയുള്ളവര്‍ അത് നിയന്ത്രണത്തിനിൽ വയ്‌ക്കേണ്ടത് വളരെ പ്രധാനമാണ്. അല്ലാത്ത പക്ഷം അത് ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങി ഗൗരവതരമായ അവസ്ഥകൾക്ക് കാരണമാകുന്നു. ദിവസേനയുള്ള ജീവിതത്തില്‍ നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും ബിപിയെ സ്വാധീനിക്കാറുണ്ട്. ഇത്തരത്തില്‍ ബിപി കൂടുന്നതിലേക്ക് നയിക്കുന്ന ചില കാര്യങ്ങളെ കുറിച്ച് നോക്കാം.
- പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കുമെല്ലാം അനുസരിച്ച് ലളിതമായ വ്യായാമമെങ്കിലും ബിപിയുള്ളവര്‍ ചെയ്യുന്നതാണ് നല്ലത്. അല്ലാത്തപക്ഷം ബിപി കൂടാനുള്ള സാധ്യതകളേറെയാണ്. ദിവസവും 30 മിനുറ്റ് നേരത്തെ വ്യായാമമെങ്കിലും ചെയ്യാവുന്നതാണ്.
- ബിപിയുണ്ടെങ്കില്‍ പുകവലി ഉപേക്ഷിക്കണം
- പതിവായി സ്ട്രെസ് അനുഭവിക്കുന്നതും ബിപി കൂടാനുള്ള സാധ്യത കൂട്ടുന്നു. അതിനാല്‍ സ്ട്രെസ് കൈകാര്യം ചെയ്ത് ശീലിക്കുകയോ സ്ട്രെസ് അകറ്റുകയോ ചെയ്യേണ്ടതും ബിപിയുള്ളവര്‍ക്ക് നിര്‍ബന്ധമാണ്.
- ബിപിയുള്ളവര്‍ പുകവലി പോലെ മദ്യപാനവും ഉപേക്ഷിക്കണം അല്ലെങ്കിൽ 'റിസ്ക്' ആണ്. അതുപോലെ അധികമായി കഫീൻ ശരീരത്തിലെത്തുന്നതും നല്ലതല്ല. ഇതിനായി കഫീൻ അടങ്ങിയ പാനീയങ്ങള്‍ പരിമിതപ്പെടുത്താം. ചായയിലും കാപ്പിയിലും മാത്രമല്ല കഫീൻ അടങ്ങിയിട്ടുള്ളത്. മറ്റ് പല പാനീയങ്ങളിലും കഫീൻ കാണാം.
ബന്ധപ്പെട്ട വാർത്തകൾ: ബിപിയുള്ളവര്‍ ശ്രദ്ധിക്കുക; പുകവലി നിർത്തണോ? കാപ്പി ഇങ്ങനെ കുടിക്കാം
- ബിപിയുള്ളവര്‍ ഉപ്പ് കുറയ്ക്കണമെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. കാരണം ഉപ്പ് അഥവാ സോഡിയം ബിപി കൂട്ടും. ഉപ്പ് നേരിട്ട് ഉപയോഗിക്കുന്നത് മാത്രമല്ല പാക്കേജ്ഡ് ഫുഡ്സ്, പ്രോസസ്ഡ് ഫുഡ്സ്, അച്ചാർ എന്നിവയിലെല്ലാം ധാരാളം ഉപ്പ് അടങ്ങിയിരിക്കുന്നു.
Share your comments