
വർക്ക് ഔട്ട്, വ്യായാമം എന്നിവ ചെയ്യുന്നവർ, കുട്ടികള്‍, രോഗികള്‍, എന്നിവരെല്ലാം പ്രോട്ടീന്‍ പൗഡറുകള്‍ കഴിയ്ക്കാറുണ്ട്. എന്നാൽ പലരും പല വിധത്തിലാണ് ഇത് കഴിയ്ക്കുന്നത്. ചിലർ ഇത് പാലില്‍ കലക്കി കുടിയ്ക്കുമ്പോൾ മറ്റു ചിലർ പ്രോട്ടീന്‍ ഷേയ്ക്കാണ് കുടിയ്ക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: പ്രോട്ടീന്റെ മികച്ച ഉറവിടമായ ഭക്ഷണം കഴിക്കാം ആരോഗ്യം കാത്തു സൂക്ഷിക്കാം.
പ്രോട്ടീൻ പൊടി രണ്ടു വിധത്തിലാണ് ലഭ്യമാകുന്നത്. വേ പ്രോട്ടീൻ (whey protein) ആയോ അല്ലെങ്കിൽ സോയ (soya protein) രൂപത്തിൽ നിന്നോ ആണ്. ഇത് പാലിൽ കലർത്തി കുടിക്കുന്നത് കൊണ്ട് തെറ്റൊന്നും ഇല്ലെങ്കിലും, എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളുണ്ട്. പാലിൽ ഉയർന്ന അളവിൽ പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട് എന്നറിയാമല്ലോ. വേ പ്രോട്ടീൻ നിർമ്മിച്ചെടുക്കുന്നത് പാലിൽ നിന്ന് തന്നെയാണ്. ചീസ് ഉണ്ടാക്കുമ്പോൾ തൈരിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ദ്രാവകമാണ് വേ പ്രോട്ടീനുകൾ. വേ പ്രോട്ടീൻ വീണ്ടും ലാക്ടോസ് അളവ് കൂടുതലടങ്ങിയ പാലിൽ കലക്കി കുടിക്കുമ്പോൾ, ഇത് ചില ആളുകൾക്ക് ചിലപ്പോൾ ദഹനത്തിന് അൽപ്പം ബുദ്ധിമുട്ട് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ചൂടുള്ള പാലിൽ വേ പ്രോട്ടീൻ കലർത്തി കഴിക്കുന്നതിൽ പ്രശ്നമൊന്നുമില്ല. പക്ഷേ ഇങ്ങനെ ചെയ്യുമ്പോൾ ഇതിൽ അല്പം വെള്ളവും കൂടി കൂട്ടിചേർക്കാൻ മറക്കരുത്. വെള്ളം ചേർക്കുന്നത് വഴി പ്രോട്ടീൻ ഷെയ്ക്ക് നല്ല കട്ടിയുള്ളതല്ല എന്ന് ഉറപ്പാക്കാൻ കഴിയും. കുടിക്കാനും എളുപ്പം അല്പം വെള്ളം കൂട്ടിച്ചേർക്കുന്നത് തന്നെയാണ്.
ബന്ധപ്പെട്ട വാർത്തകൾ: നിങ്ങൾക്ക് പ്രോട്ടീൻ കുറവുണ്ടെന്നത് എങ്ങനെ തിരിച്ചറിയാം? പ്രോട്ടീൻ അടങ്ങിയ ഭക്ഷ്യവസ്‌തുക്കൾ ഏതൊക്കെ?
പ്രോട്ടീൻ പൗഡർ കലർത്തുന്ന പാൽ അമിതമായി ചൂടാകരുത്. കാരണം ഇത് വേ പ്രോട്ടീൻ്റെ ഗുണമേന്മയെ ബാധിക്കും. ചൂടു പാലിൽ പ്രോട്ടീൻ പാലിൽ ചേർത്ത് കഴിക്കുന്നത് വഴി പാലിലെ അധിക കൊഴുപ്പ് മൂലം ദഹനം മന്ദഗതിയിലാക്കാൻ കാരണമാകുന്നത് കാരണമാകും. ഇത് കൂടുതൽ നേരം വിശപ്പ് ഇല്ലാതെ തുടരാൻ വഴിയൊരുക്കുകയും ചെയ്യും.സോയ അടിസ്ഥാനമാക്കിയുള്ള പ്രോട്ടീൻ പൗഡറുകൾ ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ഇത് ചൂട് പാലിനോടൊപ്പം കഴിക്കാൻ ഉത്തമമായതാണ്.
ബന്ധപ്പെട്ട വാർത്തകൾ: പാലിനും ഉണ്ട് ദോഷവശങ്ങൾ!
എന്നാൽ സോയ പ്രോട്ടീൻ പൗഡർ ചൂടുള്ള പാലിൽ കലർത്തുന്നത് നിങ്ങളുടെ പ്രോട്ടീൻ ഷെയ്ക്കിന്റെ പോഷകമൂല്യം വർദ്ധിപ്പിക്കാൻ നല്ലതാണ് എന്ന് പറയപ്പെടുന്നു. സോയ് പ്രോട്ടീനിൽ വേ പ്രോട്ടീനെ അപേക്ഷിച്ച് പ്രോട്ടീൻ കണ്ടൻറ് കുറവാണ് അടങ്ങിയിരിക്കുന്നു.സാധാരണ ഗതിയില്‍ വേ പ്രോട്ടീന്‍ കഴിയ്ക്കുന്നത് വ്യായാമം ചെയ്യുന്നവരാണ്. മസിലുകള്‍ക്ക് കരുത്തുണ്ടാക്കുന്നതാണ് ഇത്.
വേ പ്രോട്ടീൻ പൗഡർ പാലിൽ ചേർത്ത് കഴിക്കുമ്പോൾ നിങ്ങളുടെ ശരീരം പേശികളിലേക്ക് നൽകുന്ന പ്രോട്ടീൻ അളവിൽ കുറവുണ്ടാകുമെന്നാണ് കണ്ടെത്തൽ. അതുകൊണ്ടുതന്നെ സോയ അടിസ്ഥാനമാക്കിയുള്ള പ്രോട്ടീൻ പൗഡറാണ് പാലിൽ ചേർത്ത് കഴിക്കാൻ ഏറ്റവും ഉചിതം. കഴിയുന്നതും പ്രോട്ടീൻ പൗഡർ പാലിനോടൊപ്പം ചേർത്ത് കഴിക്കുന്നത് പ്രഭാതസമയങ്ങളിലാക്കി മാറ്റുന്നതാണ് നല്ലത്. ആരോഗ്യപരമായ ഗുണങ്ങള്‍ക്ക് മുകളില്‍ പറഞ്ഞ രീതികളില്‍ ഇത് കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.
Share your comments