ആരോഗ്യശീലങ്ങളിൽ വളരെ നിഷ്കര്ഷയുള്ള നമ്മൾ പലപ്പോഴും മറന്നു പോകുന്ന ഒന്നാണ് ആഹാരം പാകം ചെയ്യുന്ന രീതിയിലെ വൃത്തി. പോഷക സമ്പന്നമായ ആഹാര സാധനങ്ങൾ ആണെകിലും അതിന്റെ അശ്രദ്ധയോടെയുള്ള കൈകാര്യം ചെയ്യൽ ആഹാരത്തെ വിഷമയമാകും.
ആരോഗ്യശീലങ്ങളിൽ വളരെ നിഷ്കര്ഷയുള്ള നമ്മൾ പലപ്പോഴും മറന്നു പോകുന്ന ഒന്നാണ് ആഹാരം പാകം ചെയ്യുന്ന രീതിയിലെ വൃത്തി. പോഷക സമ്പന്നമായ ആഹാര സാധനങ്ങൾ ആണെകിലും അതിന്റെ അശ്രദ്ധയോടെയുള്ള കൈകാര്യം ചെയ്യൽ ആഹാരത്തെ വിഷമയമാകും. കൂടാതെ രുചിയിൽ മാത്രം ശ്രദ്ധനൽകി അശാസ്ത്രീയമായ രീതിയിൽ പാകം ചെയ്യന്നത് ആരോഗ്യത്തെ ദോഷകരമായ രീതിയിൽ ബാധിക്കും. താഴെ പറയുന്ന കുറച്ചുകാര്യങ്ങൾ ശ്രദ്ധിക്കാം.
പാകം ചെയ്യന്നതിനു വൃത്തിയാക്കിയതും വൃത്തിയാക്കാത്തതുമായ വസ്തുക്കൾ അടുക്കളയിലോ പാതകത്തിലോ ഒരുമിച്ചു സൂക്ഷിക്കരുത് പ്രത്യേകിച്ച് പച്ചക്കറികളും മത്സ്യ മാംസാദികളും കാരണം ഇവയിൽ അടങ്ങിയ അണുക്കൾ പരസ്പരവും പാചകം ചെയ്ത വിഭവങ്ങളിലേക്കും വേഗം പ്രവേശിക്കാൻ ഇടയാകുന്നു.പാകം ചെയ്യുന്ന താപനിലയും പ്രധാനമാണ് മത്സ്യ മാംസാദികൾ നല്ലവണ്ണം പാകം ചെയ്യണം എന്നാൽ . വീണ്ടും വീണ്ടും ചൂടാക്കരുത്. ദോഷകരമായ ട്രാൻസ്ഫാറ്റുകൾ ഉണ്ടാകുമെന്നതിനാൽ എണ്ണകൾ ഒരിക്കലും അധികം ചൂടാക്കരുത്. കൂണുപോലുള്ള വസ്തുക്കൾ അണുക്കൾ നശിക്കുന്നത്തിനു നല്ല ചൂടിൽ വേണം പാകംചെയ്യാൻ .
അതുപോലെ പാചകത്തിന് ഉപയോഗിച്ച പാത്രങ്ങളും കത്തികളും പ്രതലങ്ങളും ചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കുകയും നല്ല വെയിലിൽ ഉണക്കി സൂക്ഷിക്കുകയും ചെയ്യുക നനവുള്ള വസ്തുക്കളിൽ അണുക്കൾ കൂടുതലായി കാണപ്പെടും.
ഭക്ഷ്യവിഭവങ്ങൾ വാങ്ങുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കേടുപാടുകൾ വന്ന സാധനങ്ങൾ എത്ര വിലകുറവായാലും വാങ്ങുന്നില്ല എന്ന് ഉറപ്പു വരുത്തണം കാരണം അണുക്കളുടെ ശേഖരമായിരിക്കും അവ. പച്ചക്കറികൾ പഴങ്ങൾ എന്നിവ വാങ്ങിയാൽ നന്നായി കഴുകിയതിനു ശേഷം മാത്രം ഫ്രിഡ്‌ജിലോ മറ്റോ സൂക്ഷിക്കാവൂ ആവശ്യത്തിന് എടുത്തു കഴുകാം എന്ന ചിന്ത തെറ്റാണ്.
പാത്രം കഴുകുന്ന സോപ്പ്, ലോഷൻ തുടങ്ങിയ പദാർഥങ്ങളുടെ അടുക്കൽ ഭക്ഷ്യവിഭവങ്ങളെ സൂക്ഷിക്കരുത്. ഇവയിലെ വിഷാംശം ഭക്ഷണത്തിൽ കയറാൻ ഇടയാകും പപാത്രങ്ങൾ കഴുകുമ്പോൾ ഇവയിൽ നിന്നും സോപ്പിന്റെ അംശം പൂർണമായും നീക്കം ചെയ്തു എന്ന് ഉറപ്പു വരുത്തണം. അരിഞ്ഞ പച്ചക്കറി കഷണങ്ങൾ മത്സ്യ മാംസാദികൾ എന്നിവ ഒരുമിച്ചു രണ്ടു മണിക്കൂറിൽ കൂടുതൽ പാകം ചെയ്യതെ വയ്ക്കാനും പാടില്ല. പച്ചക്കറികൾ ഉള്ളി തുടങ്ങിയവ മുറിച്ചു ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കുന്ന ശീലം പാടെ ഉപേക്ഷിക്കുക.
ഭക്ഷണം പാകം ചെയ്യുമ്പോഴും ശുചിത്വം പാലിക്കേണ്ടതുണ്ട്. പാകം ചെയ്യുന്ന ആൾ കൈകൾ വൃത്തിയായി കഴുകാൻ ശ്രദ്ധിക്കണം പാകം ചെയ്തുകഴിഞ്ഞാൽ അടുക്കളയും പാതകവും എല്ലാം വൃത്തിയായി കഴുകി തുടച്ചു സൂക്ഷിക്കണം
English Summary: things to remember while cooking food
Share your comments