ഇന്ന് അൽഷിമേഴ്‌സ് കൂടുതൽ ആളുകളെ ബാധിക്കുന്ന ഒരു സാഹചര്യമാണ് നമ്മൾ കാണുന്നത്. രോഗത്തിൻറെ ആരംഭ ദശകളിൽ വര്‍ത്തമാനകാലത്തെ കുറിച്ച് മറക്കുകയും പിന്നീട് കാലക്രമേണ കഴിഞ്ഞ കാലങ്ങളെ കുറിച്ചും മറന്ന് ബുദ്ധിമാന്ദ്യം പോലെ ആയി മാറുന്ന അവസ്ഥയാണ് അല്‍ഷിമേഴ്സിലുണ്ടാകുന്നത്. ഇതിന് പ്രത്യേകിച്ച് ചികിത്സയൊന്നുമില്ല.
ബന്ധപ്പെട്ട വാർത്തകൾ: ഇന്ന് ലോക അൽഷിമേഴ്സ് ദിനം : ഓർമ്മശക്തിക്ക് ബ്രഹ്മി വളര്‍ത്താം
ഓർമ്മശക്തിയെയും മറ്റ് പ്രധാന മാനസിക പ്രവർത്തനങ്ങളെയും നശിപ്പിക്കുന്ന ഈ രോഗം മെമ്മറി, പെരുമാറ്റം, ചിന്ത എന്നിവയേയെല്ലാം ബാധിക്കുന്നു. എന്നാൽ ആരോഗ്യകരമായ ജീവിതം അൽഷിമേഴ്‌സ് സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ലാൻസെറ്റ് ന്യൂറോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നുണ്ട്. ചിലതരം ശ്വസന വ്യായാമങ്ങൾ ചെയ്യുന്നത് അൽഷിമേഴ്സ് രോഗം വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ഒരു പഠനം അവകാശപ്പെടുന്നു.
ഡീപ്പ് ബ്രീത്ത് അഥവാ ആഴത്തിലുള്ള ശ്വാസോച്ഛ്വാസം തലച്ചോറിലെ മൂടികെട്ടലിനെ കുറയ്ക്കുകയും ശ്രദ്ധ കേന്ദ്രീകരിച്ച് ഓർമ്മശക്തി മെച്ചപ്പെടുത്താനും സഹായിക്കുന്നു. സമ്മർദ്ദം അധികമുള്ള സമയങ്ങളിൽ കൂടുതൽ നോറാഡ്രിനാലിൻ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തും.
അൽഷിമേഴ്‌സ് രോഗമുള്ളവരിൽ 40 ശതമാനം പേർക്കും കാര്യമായ വിഷാദരോഗം ഉണ്ടെന്ന് വിദഗ്ധർ കണക്കാക്കുന്നു. അൽഷിമേഴ്‌സ് ഉള്ള ഒരാളിൽ വിഷാദരോഗം തിരിച്ചറിയുന്നത് ബുദ്ധിമുട്ടാണ്. കാരണം ഡിമെൻഷ്യയും ഇതേ ലക്ഷണങ്ങൾക്ക് കാരണമാകും.
ആരോഗ്യകരമായ ശരീരവും മനസ്സും ഉറപ്പാക്കാൻ ആഴത്തിലുള്ള, ശരിയായ ശ്വസനം അനിവാര്യമാണ്. ശരിയായി ശ്വസിക്കുന്നത് ശ്രദ്ധ മാത്രമല്ല, ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനും സമ്മർദ്ദം ഒഴിവാക്കുന്നതിനും സഹായിക്കുന്നു. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്ന ശ്വസനരീതികളുണ്ട്.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments