<
  1. Health & Herbs

ആരും തിരിച്ചറിയാത്ത ഈ "കള" സസ്യത്തിനുണ്ട് നിരവധി ആയുർവേദ ഗുണങ്ങൾ

പയറുവർഗ്ഗത്തിൽപ്പെട്ട ഈ സസ്യത്തിന് ധാരാളം ഉപയോഗങ്ങളുണ്ട്. പ്രകൃതിദത്തമായ ചായങ്ങളുണ്ടാക്കാൻ ഇവ ഉപയോഗിക്കുന്നു. നീലച്ചായങ്ങളുണ്ടാക്കാൻ സാധാരണയായി ഉപയോഗിക്കുന്നത് അമരിച്ചെടിയെയാണ്. വിപണിയിൽ ഇവക്ക് ആവശ്യക്കാരേറെയാണ്. നൈട്രജൻ, ഫോസ്ഫറിക് ആസിഡ്, പൊട്ടാസ്, ചുണ്ണാമ്പ് എന്നിവയാൽ സമ്പന്നമാണ് നീല അമരി. അതിനാൽത്തന്നെ മണ്ണിനെ വളക്കൂറുള്ളതാക്കാനും ഇവ വളർത്താറുണ്ട്. മാത്രമല്ല ടർണിഷ് മോത്ത എന്നറിയപ്പെടുന്ന ശലഭത്തിന്റെ ലാർവയുടെ ഇഷ്ടഭക്ഷണമായും ഇത് വർത്തിക്കുന്നു.This plant belongs to the genus Pulses and has many uses. These are used to create natural dyes. Amari is commonly used to make blue dyes. These are in high demand in the market. Blue amari is rich in nitrogen, phosphoric acid, potassium and lime. Therefore, they are also grown to fertilize the soil. It also serves as the favorite food of the larvae of the butterfly known as the Tornish moth.

K B Bainda
neelayamari
Neelayamari

നാട്ടിൻപുറങ്ങളിൽ മിക്കവീടുകളുടെയും തൊടികളിൽ ആരാലും തിരിച്ചറിയപ്പെടാതെ ഇവ കാണും. നീലയമരി. പേര് കേട്ട് നീല കളറുള്ള സസ്യം അന്വേഷിച്ചു പോകണ്ട. നല്ല പച്ചക്കളറിൽ കുഞ്ഞിലകളോട് കൂടിയ ഈ സസ്യത്തിന് വളരുന്ന സാഹചര്യങ്ങൾക്കനുസരിച്ച് ചെറുസസ്യമായും കുറ്റിച്ചെടിയായും കാണപ്പെടാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് മഴക്കാലങ്ങളിൽ പൊട്ടിമുളച്ച വളരുന്ന ഒരു ചെടിയാണിത്.ഉണങ്ങിപ്പോയാലും വീണ്ടും നനവ് കിട്ടിയാൽ അത് പൊടിച്ചു വളരും. ഏകദേശം രണ്ട് മീറ്റർ ഉയരത്തിൽ കാണുന്ന നീല അമരിയുടെ കാണ്ഡം ഉറപ്പേറിയതാണ്. ചില സാഹചര്യങ്ങളിൽ ഇവ അഞ്ചു മുതൽ ആറു മീറ്റർ വരെ ഉയരത്തിൽ വളരുന്നതായും കാണാറുണ്ട്. ശിഖരങ്ങളോടുകൂടിയ കാണ്ഡം തവിട്ടുനിറത്തിൽ കാണപ്പെടുന്നു.

പിങ്കുനിറത്തിലോ വയലറ്റ് നിറത്തിലോ കുലകളായാണ് നീല അമരിയിൽ പൂക്കൾ കാണപ്പെടുന്നത്. ചെറിയപൂക്കൾ പ്രത്യേകമായ ആകൃതിയോടു കൂടിയതായിരിക്കും. നീളമുള്ള ഫലങ്ങൾ നീളത്തിൽ പിരിഞ്ഞ രീതിയിൽ കാണപ്പെടുന്നു. ചാരനിറം കലർന്ന ഇളം പച്ചനിറത്തിലുള്ള ഫലം പാകമാവുന്നതിനനുസരിച്ച് ഇരുണ്ട് തവിട്ടുനിറം കൈവരിക്കുന്നു. ഇതിനുള്ളിലായാണ് വിത്തുകൾ കാണപ്പെടുന്നത്. വിത്തിലൂടെയാണ് നീല അമരിയിൽ പ്രധാനമായും പുനരുൽപാദനം നടത്തുന്നത്. വളരുന്ന സ്ഥലങ്ങളിലെ കാലാവസ്ഥക്കനുസരിച്ച് ഇവ ഏകവർഷിയായും ദ്വിവർഷിയായും ബഹുവർഷിയായും കാണപ്പെടുന്നു.


വളരെയധികം ഉപയോഗങ്ങളുള്ള നീലയമരി


പയറുവർഗ്ഗത്തിൽപ്പെട്ട ഈ സസ്യത്തിന് ധാരാളം ഉപയോഗങ്ങളുണ്ട്. പ്രകൃതിദത്തമായ ചായങ്ങളുണ്ടാക്കാൻ ഇവ ഉപയോഗിക്കുന്നു. നീലച്ചായങ്ങളുണ്ടാക്കാൻ സാധാരണയായി ഉപയോഗിക്കുന്നത് അമരിച്ചെടിയെയാണ്. വിപണിയിൽ ഇവക്ക് ആവശ്യക്കാരേറെയാണ്. നൈട്രജൻ, ഫോസ്ഫറിക് ആസിഡ്, പൊട്ടാസ്, ചുണ്ണാമ്പ് എന്നിവയാൽ സമ്പന്നമാണ് നീല അമരി. അതിനാൽത്തന്നെ മണ്ണിനെ വളക്കൂറുള്ളതാക്കാനും ഇവ വളർത്താറുണ്ട്. മാത്രമല്ല ടർണിഷ് മോത്ത എന്നറിയപ്പെടുന്ന ശലഭത്തിന്റെ ലാർവയുടെ ഇഷ്ടഭക്ഷണമായും ഇത് വർത്തിക്കുന്നു.This plant belongs to the genus Pulses and has many uses. These are used to create natural dyes. Amari is commonly used to make blue dyes. These are in high demand in the market. Blue amari is rich in nitrogen, phosphoric acid, potassium and lime. Therefore, they are also grown to fertilize the soil. It also serves as the favorite food of the larvae of the butterfly known as the Tornish moth.

neelayamari
neelayamari


നീല അമരിയുടെ വേരുകളും ഇലകളും തണ്ടുകളുമെല്ലാം കയ്പേറിയവയാണ്. ഇവ നല്ലൊരു വിരേചനൌഷധവും ഉന്മേഷദായനിയുമാണ് ആസ്ത്മ, പുണ്ണ്, ത്വക്ക് രോഗങ്ങൾ എന്നിവക്കുള്ള ഔഷധമായി ഇവ ഉപയോഗിക്കാറുണ്ട്. ഇവയുടെ ഇലയിൽ നിന്നെടുക്കുന്ന സത്ത് പേപ്പട്ടിവിഷബാധക്കെതിരെ ഉയോഗിക്കാറുണ്ട്. മാത്രമല്ല ഇവ അപസ്മാരത്തിനും നാഡീസംബന്ധമായ രോഗങ്ങൾക്കുമുള്ള പ്രതിവിധികൂടിയാണ്. ഇതുമാത്രമല്ല മുടി വളരാനും നല്ല ഔഷധമാണ് നീല അമരി. മുടിയുടെ ആരോഗ്യത്തിനു പുറമേ ആസ്തമ, പ്രമേഹം, ചര്‍മരോഗം, രക്തവാതം തുടങ്ങിയ പല ചികിത്സകള്‍ക്കും ഈ പ്രകൃതിദത്ത സസ്യം ഉപയോഗിയ്ക്കുന്നുണ്ട്അകാല നര മാറാനും ഒപ്പം മുടി വളരാനും ഒരുപോല സഹായിക്കുന്ന പ്രകൃതിദത്ത മരുന്നാണ് നീലയമരി. ഇന്‍ഡിക എന്നാണ് ഇതിന്റെ ഇംഗ്ലീഷ് പേര്. ഇന്‍ഡിക പൗഡര്‍ എന്ന പേരില്‍ ഷോപ്പുകളില്‍ നിന്നും ആയുര്‍വേദ കടകളില്‍ നിന്നും ഇതു ലഭിയ്ക്കാറുമുണ്ട്.

neelayamri oil- google pic
neelayamari oil- google pic


നമ്മുടെ നാട്ടിന്‍പുറങ്ങളിലും കാടുകളിലുമെല്ലാം പിങ്ക് നിറത്തില്‍ പൂക്കളുണ്ടാകുന്ന ഈ ചെടി വളരാറുണ്ട്. മുടി വളരാന്‍ സഹായിക്കുന്ന ആയുര്‍വേദ എണ്ണയായ നീലഭൃംഗാദിയിലെ പ്രധാനപ്പെട്ട ഒരു ചേരുവയാണിത്.


വീടുകളിലും നീലയമരിചേർത്ത എണ്ണ കാച്ചാം


ഈ പ്രത്യേക എണ്ണ തയ്യാറാക്കാന്‍ ഇതില്‍ മറ്റു ചില കൂട്ടുകളും ചേര്‍ക്കുന്നു. കറിവേപ്പില, ചെമ്പരത്തി മൊട്ട് , മയിലാഞ്ചിയില, ഉലുവ, കറ്റാര്‍ വാഴ, ചെറിയ ഉള്ളി, നെല്ലിക്ക എന്നിവയും ഈ പ്രത്യേക എണ്ണക്കൂട്ടില്‍ ചേര്‍ക്കുന്നു. 300 ഗ്രാം വെളിച്ചെണ്ണയ്ക്ക് ഒരു പിടി ഇലകള്‍ എന്നതാണ് കണക്ക്. നീലയമരിയുടെ ഇലയുണ്ടെങ്കില്‍ ഇതും ഒരു പിടി ഇടാം. ചെമ്പരത്തിപ്പൂവും മൊട്ടും അടക്കം രണ്ടെണ്ണം എടുക്കാം. ചെറിയുളളി , നെല്ലിക്ക 4 എണ്ണം അരിഞ്ഞതും. കറുക ലഭിയ്ക്കുന്നുവെങ്കില്‍ ഇതും ചേര്‍ക്കാം. ഉലുവ വേണമെങ്കില്‍ തലേ ദിവസം വെളളത്തില്‍ ഇട്ടു കുതിര്‍ത്തി വെള്ളം നല്ലതുപോലെ കളഞ്ഞെടുക്കാം. വെള്ളമുണ്ടെങ്കിൽ എണ്ണ കേടാകും. കറ്റാര്‍ വാഴ ഒരു തണ്ടെടുത്ത് ഇതിനുള്ളിലെ ജെല്‍ മാത്രം എടുക്കുക.


എണ്ണ കാച്ചുന്ന വിധം


ആദ്യം ഒരു ചീനച്ചട്ടി അടുപ്പില്‍ വയ്ക്കണം. ഇരുമ്പു ചട്ടിയെങ്കില്‍ കൂടുതല്‍ നല്ലത്. ഇല്ലെങ്കില്‍ ചുവടു നല്ല കട്ടിയുള്ള ചട്ടി മതിയാകും. ഇതില്‍ വെളിച്ചെണ്ണയൊഴിയ്ക്കുക. ഇതിനു മുന്‍പായി ഇലകള്‍, കറ്റാര്‍ വാഴ ജെല്‍, ഉലുവ, നെല്ലി എന്നിവ അരച്ചെടുക്കണം. വെളിച്ചെണ്ണയില്‍ ഈ അരച്ച കൂട്ടു ചേര്‍ത്ത് കുറഞ്ഞ തീയില്‍ തിളപ്പിയ്ക്കുക. പിന്നീട് അല്‍പം കഴിയുമ്പോള്‍ ചെമ്പരത്തി പിച്ചിയിടുക, ഒപ്പം ഉള്ളി കഷ്ണങ്ങളും. ഇതിട്ടു നല്ലതു പോലെ തിളപ്പിയ്ക്കണം. എണ്ണ തിളച്ച് അടിയിലെ കൂട്ട് ബ്രൗണ്‍ നിറമാകുമ്പോള്‍ അല്ലെങ്കില്‍ ഇത് കയ്യിലെടുത്താല്‍ മണല്‍ പോലെ തരികളായി മാറുമ്പോള്‍ ഇതാണ് പാകം. എണ്ണ പാകമാകുമ്പോള്‍ ഇതില്‍ കുമിളകള്‍ വരുന്നതു നില്‍ക്കും. തീ കെടുത്തി ഇതിലേയ്ക്ക് 2 ടേബിള്‍ സ്പൂണ്‍ നീലയമരി പൊടിയിട്ടു നല്ലതു പോലെ ഇളക്കണം. തീ ഓഫാക്കി വേണം, ഇതു ചെയ്യാന്‍. അല്ലെങ്കില്‍ പൊടി പെട്ടെന്നു കരിഞ്ഞു പോകും. നീലയമരിയുടെ ഇലയോ പൂവോ ഫ്രഷായി കിട്ടിയാല്‍ ഇത് മറ്റ് ഇലകള്‍ക്കൊപ്പം അരച്ചെടുക്കാം.


ഈ എണ്ണ ചൂടാറുമ്പോള്‍ അരിച്ചെടുത്ത് ഉപയോഗിയ്ക്കാം. ഇത് ദിവസവും തലയില്‍ പുരട്ടി മസാജ് ചെയ്ത് അര മണിക്കൂര്‍ ശേഷം നാടന്‍ ഷാംപൂ ഉപയോഗിച്ചു കഴുകാം. മുടി വളരാന്‍ മാത്രമല്ല, മുടി കൊഴിച്ചില്‍ മാറാനും മുടി നര ഒഴിവാക്കാനും ഇതേറെ നല്ലതാണ്. മുടിയ്ക്കു കരുത്തും ബലവും നല്‍കുന്നു. താരന്‍ പോലുള്ള മുടി പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു മരുന്നു കൂടിയാണിത്. ഇത് സ്ഥിരം തേയ്ക്കുന്നത് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നു. മുടിയ്ക്ക് ഏറ്റവും ചേര്‍ന്ന ചേരുവകളാണ് ഇതിലുള്ളത്. യാതൊരു ദോഷങ്ങളും വരുത്താത്ത ഈ എണ്ണ തലയ്ക്ക് നല്ല തണുപ്പു നല്‍കുന്ന ഒന്നു കൂടിയാണ്. മുടിത്തുമ്പുകള്‍ക്ക് ഏറെ ആരോഗ്യം നല്‍കുന്ന ഒന്നുമാണ്.ഈ എണ്ണ മാത്രം ഉപയോഗിച്ച് മുടി വളർത്തി അവ ഇപ്പോഴും കറുത്ത് തഴച്ചു വളരുകയും ചെയ്യുന്ന നിരവധി പേരുണ്ട് നാട്ടിൻ പുറങ്ങളിൽ.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കസ്തൂരിമഞ്ഞള്‍

#Ayurvedam#Keralam#Hairoil#Krishi#Agriculture

English Summary: This "weed" plant, which no one recognizes, has many Ayurvedic benefits

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds