1. Health & Herbs

തലവേദനയ്ക്ക് ശമനമേകാൻ തുളസി ഫലപ്രദം

കൃഷ്‌ണതുളസി നാം മുറ്റത്തു നട്ടു വളർത്തണം

Arun T
കൃഷ്ണ‌തുളസി
കൃഷ്ണ‌തുളസി

ശ്വാസകോശസംബന്ധമായ രോഗങ്ങൾ. പനി, ആസ്ത‌മ, ഹ്യദ്രോഗങ്ങൾ, മാനസിക സംഘർഷം എന്നിവയെ പ്രതിരോധിക്കുന്ന കൃഷ്ണ‌തുളസിയുടെ മൂന്നാല് ഇലകൾ തിരുമ്മി ഒരു ഗ്ലാസ്സ് വെള്ളത്തിലിട്ട് വയ്ക്കുക. പിറ്റേന്നതു കുടിച്ചാൽ ഇലയിലുള്ള ആന്റി ഓക്‌സിഡൻ്റുകളായ ടെർപ്പിനുകളും (മണമുള്ള തൈലം) വിറ്റാമിൻ A യും C യും നമുക്കു ലഭിക്കും. കൃഷ്‌ണതുളസി നാം മുറ്റത്തു നട്ടു വളർത്തണം. തുളസി തൈലത്തിൽ 70% യൂജിനോളും, 20% അതിൻ്റെ മീഥൈൽ ഈഥറുമുണ്ട്. 3% കാർവക്രോൾ ഉണ്ട്.

നീരോൾ 6.4% കാണും. അല്പം വീതം കാരിയോഫൈലിൻ, ബിസാബോലിനുമുണ്ട്. ഇല ചതച്ചിട്ട വെള്ളം കുടിച്ചാൽ ചുമ, വൈറൽപ്പനി, മറ്റുരോഗങ്ങൾ എന്നിവ പലതും വരാതിരിക്കും, വന്നാൽ ഭേദമാകും. ബാക്‌ടീരിയ, ഫംഗസ് വഴിയുണ്ടാകുന്ന രോഗങ്ങളും അകന്നു നിൽക്കും. ബ്രോംങ്കൈറ്റിസ് ഒഴിഞ്ഞു മാറും രക്തത്തിലെ പഞ്ചസാരയുടെയും കോളസ്റ്റിറോളിൻ്റെയും അളവ് കുറയ്ക്കും. നാഡീരോഗങ്ങൾ മാറി രക്തസമ്മർദ്ദം സാധാരണ നിലയിലാകും. നാലഞ്ചു തുളസിയില ചവച്ചരച്ചു തിന്നുന്നത് വായുടെ ആരോഗ്യം സംരക്ഷിക്കും. അണുബാധ തടയും. വായിലെ കാൻസറിനെ പ്രതിരോധിക്കും.

പല്ലുകൾ രോഗമുക്തമാകും. കിഡ്‌നികളിൽ കല്ലുണ്ടാകാതെ പ്രതിരോധിക്കും. ചർമ്മങ്ങളെ സംരക്ഷിക്കും. തുളസിയിലയിലുള്ള വിറ്റാമിനുകളായ A, C എന്നിവ നല്ല ആന്റി ഓക്‌സിഡൻ്റുകളാണ്. അവ കണ്ണുകളുടെ പ്രവർത്തനത്തിനും ആരോഗ്യത്തിനും ഉത്തമം. സൈനസൈറ്റിസ്, പനി, മൈഗ്രെയിൻ എന്നിവ മൂലമുണ്ടാകുന്ന തലവേദനയ്ക്ക് ശമനമേകാൻ തുളസി ഫലപ്രദം.

ശരീരത്തിൻ്റെ രോഗപ്രതിരോധശക്തി ഉയർത്തുന്ന ടെർപ്പീനുകൾ ധാരാളം തുളസിയിലയിലുണ്ട്. ചിലതരം കാൻസറുകൾ, മുഴകൾ എന്നിവയെ പ്രതിരോധിക്കാൻ തുളസിക്കു കഴിവുള്ളതായി ഗവേഷകർ അഭിപ്രായപ്പെടുന്നു. കൃഷ്ണതുളസി ഇല വാറ്റിയെടുത്ത തൈലത്തിൽ ടെർപ്പീനോയിഡുകളായ യൂജിനോൾ, നീരോൾ, കാരോഫൈലിൻ, കാർവക്രോൾ, പൈനീൻ, കാംഫീൻ, ടെർപ്പീൻ തുടങ്ങിയവയുണ്ട്. ഇവയെല്ലാം തന്നെ നല്ല ആന്റി ഓക്സിഡന്റുകളും ഹൃദ്രോഗമകറ്റുന്നവയുമാണ്. തുളസിയില നീറ്റിൽ തേൻ ചേർത്തു കഴിച്ചാൽ പനി മാറും.

English Summary: Thulasi is best for headache

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds