ഉളുക്ക്, വേദന, വീക്കം, വ്രണം, ശോധന, അർശ്ശസ്സ്, ടോൺസി ലൈറ്റിസ്, മൂത്രതടസ്സം, ചുട്ടുപുകച്ചിൽ, അത്യുഷ്ണം, വയറിളക്കം, പല്ലിളക്കം, മോണപഴുപ്പ് എന്നിവയ്ക്ക് ഔഷധമായി വാളൻപുളി ഉപയോഗിക്കുന്നു.
ഉളുക്ക്, വേദന, വീക്കം
പഴുത്ത പുളി പിഴിഞ്ഞ ചാറ് ലേപനം ചെയ്യുക.
വ്രണം
പുളിയിലയും സമം കറിവേപ്പിലയും ചേർത്ത് തിളപ്പിച്ച വെളളം കൊണ്ട് വ്രണം കഴുകുക.
അർശ്ശ്‌സിന്
പുളിയുടെ പൂക്കൾ ഇടിച്ചു പിഴിഞ്ഞടുത്ത നീര് അര ഔൺസ് വീതം രണ്ടു നേരം ഉപയോഗിക്കുക. രണ്ടുപിടി പുളിയില ഒരു ഗ്ലാസ്സ് വെളളമൊഴിച്ച് തിളപ്പിച്ച് കാൽ ഗ്ലാസ്സാക്കി വറ്റിച്ച് രാത്രി കിടക്കാൻ നേരം കുടിക്കുക.
ടോൺസിലൈറ്റിസ്
രോഗം ആരംഭിക്കുമ്പോൾ തന്നെ പുളിയും ഉപ്പും ചേർത്തരച്ച് ഉൾ നാക്കിന്റെ ഇരുഭാഗങ്ങളിലും തടവുക
മൂത്രതടസ്സം
രണ്ട് പുളിങ്കുരു വായിലിട്ട് സാവധാനത്തിൽ കടിച്ചു ചവച്ചുതിന്നുക
ചുട്ടുപുകച്ചിൽ, അത്യുഷ്ണം, വയറിളക്കം
പുളിരസം പഞ്ചസാര ചേർത്ത് സേവിക്കുക
ചകിളക്കം, മോണപഴുപ്പ്
പുളിങ്കുരു തോടും കുരുവേലപ്പട്ടയും സമം ഇടിച്ചുപൊടിച്ച് പത്തിലൊരു ഭാഗം ഉപ്പും ചേർത്ത് പല്ല് തേയ്ക്കുക.
Share your comments