<
  1. Health & Herbs

മുപ്പത് വിദ്യകളിൽ ഒരെണ്ണം ചെയ്യൂ : മുടി തഴച്ചു വളരും

വേനല്‍ക്കാലത്ത് ശരീരം മാത്രമല്ല, ശിരോചര്‍മവും ഇതേത്തുടര്‍ന്ന് മുടിയും വിയര്‍ക്കുന്നത് സാധാരണമാണ്. മുടി വിയര്‍ക്കുന്നത് മുടി കൊഴിച്ചിലുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. തലമുടി എന്നത് വ്യക്തിത്വത്തെയും സൗന്ദര്യത്തെയും സംബന്ധിക്കുന്നതാണ്. മുടി കേടാകുന്നതും, കൊഴിച്ചിലും, താരനും മിക്കവരുടെയും പ്രധാന പ്രശ്‌നമാണ്. പ്രായമാകുന്നതിനുമുന്‍പേ തല നരയ്ക്കുന്നു.

Arun T
മുടി വളര്‍ച്ച
മുടി വളര്‍ച്ച

വേനല്‍ക്കാലത്ത് ശരീരം മാത്രമല്ല, ശിരോചര്‍മവും ഇതേത്തുടര്‍ന്ന് മുടിയും വിയര്‍ക്കുന്നത് സാധാരണമാണ്. മുടി വിയര്‍ക്കുന്നത് മുടി കൊഴിച്ചിലുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. തലമുടി എന്നത് വ്യക്തിത്വത്തെയും സൗന്ദര്യത്തെയും സംബന്ധിക്കുന്നതാണ്. മുടി കേടാകുന്നതും, കൊഴിച്ചിലും, താരനും മിക്കവരുടെയും പ്രധാന പ്രശ്‌നമാണ്. പ്രായമാകുന്നതിനുമുന്‍പേ തല നരയ്ക്കുന്നു. അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍, ജീവിതരീതി, ജോലിയിലെ സ്‌ട്രെസ് എന്നിവ തന്നെയാണ് മുടിയെ കേടാക്കുന്നത്. കെമിക്കല്‍ അടങ്ങിയ ചികിത്സ തിരഞ്ഞെടുക്കാതെ പ്രകൃതിദത്തമായ വഴികള്‍ തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ തയ്യാറാകണം.

1. പണ്ട് മുതല്‍ മുത്തശ്ശിമാര്‍ മുടി വളര്‍ച്ചയ്ക്ക് ഉപയോഗിച്ചിരുന്നതാണ് ഉള്ളി ജ്യൂസ്. ഉള്ളി ജ്യൂസില്‍ ധാരാളം സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതുമൂലം മുടി വളരുന്നു.

2. തലയോട് വൃത്തിയാക്കാന്‍ സഹായിക്കുന്നതാണ് ആപ്പിള്‍ വിനാഗിരി. ഇത് മുടിയിലെ പി.എച്ച് ബാലന്‍സ് ചെയ്യുന്നു. ആപ്പിള്‍ വിനാഗിരി ഉപയോഗിച്ച് മുടി കഴുകുന്നത് നല്ലതാണ്.

3. ഒരു മുട്ടയുടെ വെള്ള, ഒരു ടീസ്പൂണ്‍ ഓലിവ് ഓയില്‍, തേന്‍ എന്നിവ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് മുടിയില്‍ തേച്ച് 20 മിനിട്ട് വയ്ക്കുക.പ്രോട്ടീന്‍ കൂടിയ തോതില്‍ അടങ്ങിയ മുട്ട മുടി വളരാന്‍ സഹായിക്കും. സള്‍ഫര്‍, സിങ്ക്, അയേണ്‍, സെലനിയം, ഫോസ്ഫറസ്, അയഡിന്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.

4. മുടിക്ക് നല്ല നിറം നല്‍കാന്‍ കഴിവുണ്ട് ഉലുവയ്ക്ക്. ഉലുവ പേസ്റ്റാക്കിയത് ഒരു ടീസ്പൂണ്‍, തേങ്ങാപ്പാല്‍ രണ്ട് ടീസ്പൂണ്‍ എന്നിവ ചേര്‍ത്ത മിശ്രിതം മുടിക്ക് തേക്കുക. 30 മിനിട്ട് കഴിഞ്ഞ് ഷാമ്പു ഉപയോഗിച്ച് കഴുകുക.

5. ഉരുളക്കിഴങ്ങ് ജ്യൂസാക്കി തലയോട്ടിലും മുടിയിലും തേച്ചു പിടിപ്പിക്കുക. 15 മിനിട്ട് വെച്ചശേഷം കഴുകാം.

6. പ്രകൃതിദത്തമായ ഒരു കണ്ടിഷണറാണ് ഹെന്ന പൗഡര്‍. മിക്കവരും ഇത് ഉപയോഗിക്കുന്നുണ്ട്. തിളക്കവും നല്ല നിറവും ഇത് നല്‍കും. മുടി വളരുകയും താരന്‍ മാറ്റുകയും ചെയ്യും.

7. നല്ല കട്ടിയുള്ള മുടിക്ക് വേണ്ടി ചുവന്ന മുളക് ഉപയോഗിക്കാം. ഒരു ടീസ്പൂണ്‍ ചുവന്നമുളക് പൊടിയില്‍ രണ്ട് ടീസ്പൂണ്‍ ഒലിവ് ഓയിലും ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് നിങ്ങളുടെ മുടിയില്‍ തേക്കുക.

8. പ്രോട്ടീന്‍ അടങ്ങിയ തേങ്ങാപ്പാല്‍ മുടിക്ക് നല്ലതാണ്. തേങ്ങാപ്പാല്‍ തലയോട്ടിയില്‍ പുരട്ടി നന്നായി മസാജ് ചെയ്യുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.

9. ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയ ഗ്രീന്‍ ടീ മുടിയുടെ എല്ലാ പ്രശ്‌നങ്ങളും മാറ്റി തരും. മുടി കൊഴിച്ചില്‍ തടയും. ഗ്രീന്‍ ടീ ഉപയോഗിച്ച് മുടി നന്നായി മസാജ് ചെയ്യുക.

10. ഔഷധഗുണങ്ങളുള്ള നെല്ലിക്ക മുടി നന്നായി വളരാന്‍ സഹായിക്കും. രണ്ട് ടീസ്പൂണ്‍ നെല്ലിക്ക പൗഡറില്‍ രണ്ട് ടീസ്പൂണ്‍ ചെറുനാരങ്ങ നീര് ഒഴിക്കുക. ഇത് നിങ്ങളുടെ മുടിക്ക് തേക്കാം

11. 100 % പോഷകങ്ങള്‍ അടങ്ങിയതാണ് ജീരകം. ജീരകപ്പൊടിയില്‍ അല്‍പം ഒലിവ് ഓയില്‍ ചേര്‍ക്കുക. ഈ പേസ്റ്റ് രാത്രി കിടക്കുന്നതിനുമുന്‍പ് തേക്കാം. 15 മിനിട്ട് കഴിഞ്ഞ് കഴുകി കളയാം.

12. ഉണക്കിയ കുരുമുളക് ഒരു ആയുര്‍വ്വേദ പ്രതിവിധിയാണ്. രണ്ട് ടീസ്പൂണ്‍ കുരുമുളക് പൊടിയില്‍ ചെറുനാരങ്ങ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് തലയില്‍ പുരട്ടി കുളിക്കാം.

13. ചെമ്പരത്തിത്താളിയില്‍ അല്‍പം വെളിച്ചെണ്ണയും ചേര്‍ത്ത് മുടിയില്‍ തേക്കാം. നല്ല നിറം ലഭിക്കാനും മുടി തഴച്ചുവളരാനും ഇതുമതി.

14. വേവിച്ച വെളുത്തുള്ളി, ഒലിവ് ഓയില്‍ എന്നിവ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് തലമുടിയില്‍ തേച്ചുപിടിക്കാം. ഒരാഴ്ച കൊണ്ട് മികച്ച ഫലം കാണാം.

15. ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയ വൈറ്റമിന്‍ ഇ ഓയില്‍ മുടിക്ക് തേക്കുന്നത് നല്ലതാണ്. രോഗാണുക്കളെ ഇല്ലാതാക്കി മുടി വളരാന്‍ സഹായിക്കും. രാത്രി തലയില്‍ തേച്ച് കിടക്കുക. അടുത്ത ദിവസം രാവിലെ കഴുകാം.

16. റോസ്‌മേരി ഒരുതരം സുഗന്ധച്ചെടിയാണ്. ഇതുകൊണ്ടുണ്ടാക്കുന്ന ഓയില്‍ മുടിക്ക് നല്ലതാണ്. ഇത് തലയോട്ടിലെ രക്തപ്രവാഹത്തെയും കോശത്തെയും മെച്ചപ്പെടുത്തുന്നു.

17. മുടി കൊഴിച്ചില്‍ തടയാന്‍ ഉപയോഗിക്കുന്നതാണ്‌ കര്‍പ്പൂരത്തുളസിയുടെ എണ്ണ. ഇത്‌ തലയില്‍ പുരട്ടിക്കുളിച്ചാല്‍ മുടിക്ക്‌ സുഗന്ധവും അഴകും ലഭിക്കും.

18. ലാവന്‍ഡര്‍ ഓയിലിനെ ബ്യൂട്ടി ഓയില്‍ എന്നാണ്‌ വിളിക്കുന്നത്‌. ദീര്‍ഘകാലം മുടിയെ സംരക്ഷിച്ചു നിര്‍ത്താന്‍ ഇവയ്‌ക്ക് കഴിവുണ്ട്‌. ലാവന്‍ഡര്‍ ഓയില്‍, റോസ്‌മേരി ഓയില്‍, തൈമ്‌ ഓയില്‍, ജൊജൊബ ഓയില്‍ എന്നിവ ഒരേ അളവില്‍ എടുത്ത്‌ മുടിക്ക്‌ തേച്ചാല്‍ മുടി നന്നായി വളരും.

19. മോയിചറൈസിംഗ്‌ ആയി ഉപയോഗിക്കുന്നതാണ്‌ ജൊജൊബാ ഓയില്‍. മുടിയുടെ എല്ലാ കേടുപാടുകളും മാറ്റാനുള്ള കഴിവ്‌ ജൊജൊബാ ഓയിലിനുണ്ട്‌.

20. ഫാറ്റി ആസിഡ്‌ അടങ്ങിയ ചെറുചന വിത്ത്‌ എണ്ണ വരണ്ട തലയോടിനു മികച്ച മരുന്നാണ്‌. മികച്ച മോയ്‌ചറൈസിംഗ്‌ ഏജന്റാണിത്‌.

21. ഒലിവ്‌ ഓയില്‍ ഫേസ്‌ മാസ്‌ക്കായും, സ്‌ക്രബ്‌, ബോഡി ഓയില്‍, ഹെയര്‍ ടോണിക്‌, ഫേസ്‌ പാക്കായും ഉപയോഗിക്കാം.

22. പെട്ടെന്ന്‌ മുടി വളരാന്‍ സഹായിക്കുന്നതാണ്‌ ആവണക്കെണ്ണ. മുടിക്ക്‌ നല്ല ബലവും അഴകും നല്‍കാന്‍ ആവണക്കെണ്ണ സഹായിക്കും.

23. മുടിയുടെ വളര്‍ച്ചയ്‌ക്ക് സഹായിക്കുന്ന പ്രോട്ടീനിനെ കെരാട്ടീന്‍ എന്ന്‌ വിളിക്കുന്നു. ഇതടങ്ങിയ ഭക്ഷണം വേണം ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍. മുട്ട, ചിക്കന്‍, ടോഫു, സോയാബീന്‍, ബീന്‍സ്‌ എന്നിവയില്‍ ഇത്‌ അടങ്ങിയിട്ടുണ്ട്‌.

24. വൈറ്റമിന്‍ എ മുടിയുടെ വളര്‍ച്ചയ്‌ക്ക് സഹായിക്കും. മാങ്ങ, പപ്പായ, ഓറഞ്ച്‌, ക്യാരറ്റ്‌ തുടങ്ങിയ പഴങ്ങളില്‍ ധാരാളം വൈറ്റമിന്‍ എ അടങ്ങിയിട്ടുണ്ട്‌.

25. വൈറ്റമിന്‍ ബി മുടിയുടെ വളര്‍ച്ചയ്‌ക്ക് വേണം. രക്‌തത്തിലെ ഹീമോഗ്ലോബിന്റെ അളവ്‌ വര്‍ദ്ധിപ്പിക്കാന്‍ ഇത്‌ സഹായിക്കും. ഉരുളക്കിഴങ്ങ്‌, നേന്ത്രപ്പഴം, ചിക്കന്‍, ഓട്‌സ്, മത്സ്യം, ബീന്‍സ്‌ എന്നിവ കഴിക്കുക.

26. കൊളാജന്റെ ഉത്‌പാദനം മെച്ചപ്പെടുത്താന്‍ മുടിക്ക്‌ വൈറ്റമിന്‍ ആവശ്യമാണ്‌. സിട്രസ്‌ അടങ്ങിയ പഴങ്ങള്‍ ധാരാളം കഴിക്കുക. നെല്ലിക്ക, ഓറഞ്ച്‌, കിവി, പേരയ്‌ക്ക എന്നിവ കഴിക്കാം.

27. തലയോടിന്റെ ആരോഗ്യത്തിന്‌ വൈറ്റമിന്‍ ഇ ആവശ്യമാണ്‌. ഇത്‌ രക്‌തപ്രവാഹം കൂട്ടും. ധാന്യങ്ങള്‍, സണ്‍ഫല്‍ര്‍ ഓയില്‍, സൊയാബീന്‍ ഓയില്‍, ടോഫു എന്നിവയില്‍ ധാരാളം വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്‌.

28. അയേണ്‍ അടങ്ങിയ ഗ്രീന്‍ വെജിറ്റബിള്‍ മുടി വളര്‍ച്ചയ്‌ക്ക് സഹായിക്കും.

29. നനവ്‌ നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രകൃതിദത്ത ഉത്‌പന്നമാണ്‌ തേന്‍. തേന്‍ പുരട്ടി കഴുകുന്നത്‌ വരണ്ട പാറിപറന്ന മുടിയ്‌ക്ക് നനവ്‌ നല്‍കാന്‍ സഹായിക്കും. രണ്ട്‌ കപ്പ്‌ ചൂട്‌ വെള്ളത്തില്‍ 1 ടീസ്‌പൂണ്‍ തേന്‍ ചേര്‍ത്തിളക്കി ഉപയോഗിക്കാം.

30. ഒരു കപ്പ്‌ പാല്‍ അല്ലെങ്കില്‍ തേങ്ങാപ്പാല്‍ എടുക്കുക. ഇതിലേക്ക്‌ 2-3 ടീസ്‌പൂണ്‍ കടലമാവ്‌ ചേര്‍ത്തിളക്കുക. കുഴമ്പ്‌ രൂപത്തിലാക്കി മുടിയില്‍ പുരട്ടുക. മുടിയുടെ അറ്റത്ത്‌ കൂടുതല്‍ തേയ്‌ക്കാന്‍ ശ്രദ്ധിക്കണം പതിനഞ്ച്‌ മിനുട്ടിന്‌ ശേഷം ഷാമ്പു തേച്ച്‌ കഴുകി കളയാം.

English Summary: To grow hair upto ankle use this 30 tips

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds