സുഗന്ധവ്യഞ്ജനങ്ങളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള കഴിവ് കണക്കിലെടുത്ത് ആയുഷ് മന്ത്രാലയം തുളസി, കറുവ, ഇഞ്ചി, കുരുമുളക് എന്നിവയുടെ കൂട്ടിനെ ആയുഷ് ഖ്വാത്, അല്ലെങ്കിൽ ആയുഷ് കുടിനീർ അഥവാ ആയുഷ് ജോഷന്ദ എന്ന പേരിൽ ജനങ്ങളുടെ ആരോഗ്യത്തിനായി അവതരിപ്പിച്ചിട്ടുണ്ട്.
തുളസി - ഇലകൾ നാലുഭാഗം
കറുവപ്പട്ട - പുറംതൊലി രണ്ടുഭാഗം
ഇഞ്ചി - ഭൂകാണ്ഡം രണ്ടുഭാഗം
കുരുമുളക് - കായ്കൾ ഒരു ഭാഗം
ഉണങ്ങിയ ചേരുവകളെല്ലാം തരിയായി പൊടിച്ചെടുക്കുക. ഇവ മൂന്നു ഗ്രാം വീതമുള്ള ടീ ബാഗുകളാക്കിയോ 500 മില്ലി ഗ്രാം ടാബ്ലറ്റുകളാക്കിയോ സൂക്ഷിക്കുക. 150 മില്ലി തിളപ്പിച്ച ചൂടുവെള്ളത്തിൽ അവ ഇട്ട് ചായ പോലെയോ ചൂടുവെള്ളമായോ ദിവസം രണ്ടോ മൂന്നോ നേരം കുടി ക്കാം.
ശർക്കര അല്ലെങ്കിൽ നാരങ്ങാനീര് ചേർക്കുന്നത് രുചി വർദ്ധിപ്പിക്കും.
Share your comments