<
  1. Health & Herbs

തക്കാളി സൂപ്പിന്റെ അത്ഭുത ഗുണങ്ങൾ

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയമുള്ള ഒന്നാണ് തക്കാളി സൂപ്പ്. നമ്മുടെ എല്ലാവരുടെയും അടുക്കളയിൽ സ്ഥാനം പിടിച്ചിരിക്കുന്ന തക്കാളി സൂപ്പ് നിരവധി ആരോഗ്യഗുണങ്ങൾ ഉള്ളതാണ്.

Priyanka Menon
തക്കാളി സൂപ്പ്
തക്കാളി സൂപ്പ്

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയമുള്ള ഒന്നാണ് തക്കാളി സൂപ്പ്. നമ്മുടെ എല്ലാവരുടെയും അടുക്കളയിൽ സ്ഥാനം പിടിച്ചിരിക്കുന്ന തക്കാളി സൂപ്പ് നിരവധി ആരോഗ്യഗുണങ്ങൾ ഉള്ളതാണ്. പക്ഷേ കടകളിൽ നിന്നു വാങ്ങുന്ന തക്കാളി സൂപ്പ് നേക്കാൾ ഏറ്റവും മികച്ചത് നാം തന്നെ പാകപ്പെടുത്തുന്ന വിഭവമാണ്. അത് വിപണിയിൽ ലഭ്യമാകുന്ന തക്കാളി സൂപ്പ് നേക്കാൾ സ്വാദിഷ്ടവും ആരോഗ്യദായകവും ആണ്.

ജീവകങ്ങൾ ആയ ഇ, എ, സി, കെ എന്നിവയും മറ്റു ആവശ്യ ധാതുക്കളും അടങ്ങിയ ഈ വിഭവം ദൈനംദിന ഭക്ഷണക്രമത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ്. ഇവയുടെ ആരോഗ്യഗുണങ്ങൾ നിങ്ങൾക്ക് അറിയേണ്ടേ?

ധാരാളം വിറ്റാമിൻ സി അടങ്ങിയി രിക്കുന്ന തക്കാളി നിരവധി രോഗങ്ങളിൽ നിന്ന് നമ്മുടെ ശരീരത്തെ സംരക്ഷിക്കുകയും രോഗപ്രതിരോധശേഷി ഉയർത്തുകയും ചെയ്യുന്നു.

ഇതിലടങ്ങിയിരിക്കുന്ന ലൈക്കോപ്പിൻ, കരോട്ടിനോയ്ഡ് എന്ന ഘടകങ്ങൾ ക്യാൻസർ സാധ്യത ഇല്ലാതാക്കുന്നു. വിറ്റാമിൻ കെ, കാൽസ്യം എന്നിവ സമ്പുഷ്ടമായ അളവിൽ അടക്കി അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം വർദ്ധിക്കുകയും, രക്തചംക്രമണം നല്ലരീതിയിൽ നടക്കുകയും ചെയ്യുന്നു. വിറ്റാമിൻ എ അടങ്ങിയ തക്കാളി കാഴ്ചശക്തി വർദ്ധിപ്പിക്കുവാൻ മികച്ചതാണ്. തക്കാളിക്ക് ചുവപ്പു നിറം പകരുന്ന ലൈകോപീൻ എന്ന ഘടകം ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നു.

ശരീരത്തിലെ അനാവശ്യ ടോക്സിനുകളെയും കൊഴുപ്പിനെ യും പുറന്തള്ളാനുള്ള അതി സവിശേഷമായ കഴിവുണ്ട് തക്കാളി സൂപ്പിന്. ഇത് ദിവസവും കഴിക്കുന്നത് ശരീരത്തിലെ അമിത വണ്ണം കുറയ്ക്കാൻ നല്ലതാണ്. കലോറിയും വളരെ കുറഞ്ഞ അളവിൽ മാത്രമേ ഇതിലുള്ളൂ. ധാരാളം ജലാംശം അടങ്ങിയിരിക്കുന്നതിനാൽ തക്കാളി സൂപ്പ് നിർജ്ജലീകരണം തടയുന്നു. പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു ഈ വിഭവം ഹൃദയത്തെ സംരക്ഷിക്കുന്നു.

Tomato soup is a favorite of children and adults alike. Tomato soup, which is in the kitchen of all of us, has many health benefits. But it's a dish we cook ourselves better than store - bought tomato soup. It is tastier and healthier than the tomato soup available in the market. Containing vitamins E, A, C, K and other essential minerals, this dish is a must-have in your daily diet.

ചീത്ത കൊളസ്ട്രോളിനെ പുറന്തള്ളുവാൻ ഏറ്റവും മികച്ച തക്കാളി സൂപ്പ് തന്നെ. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപ്പിൻ എന്ന ഘടകം കോശങ്ങളിലെ ഡിഎൻഎ തകരാറുകൾ തടയുന്നതിന് അത്യുത്തമമാണ്. ഇതിലടങ്ങിയിരിക്കുന്ന ക്രോമിയം എന്ന ഘടകം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ഇത്തരം ഒട്ടേറെ ഗുണങ്ങളാൽ സമ്പുഷ്ടമായ തക്കാളി സൂപ്പ് നിങ്ങളുടെ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തുക.

English Summary: Tomato soup is a favorite of children and adults alike tomato soup which is in the kitchen of all of us has many health benefits

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds