ശരീരഭാരം കുറയ്ക്കാൻ പല മാർഗ്ഗങ്ങൾ ഉണ്ടെങ്കിലും പ്രകൃതിദത്തമായ രീതിയിൽ ചെയ്യുമ്പോൾ പാർശ്വഫലങ്ങളെ കുറിച്ചുള്ള പ്രശ്‌നങ്ങളെ പേടിക്കേണ്ടതില്ലല്ലോ. ശരീരഭാരം കുറയ്ക്കാൻ കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക എന്നത് മിക്കവർക്കും അറിയുന്ന കാര്യമാണ്. കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. താഴെ പറയുന്ന ചില പാനീയങ്ങൾ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. ഏതൊക്കെയാണെന്ന് നോക്കാം.
- ശരീരഭാരം കുറയ്ക്കാന്‍ രാവിലെ വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് നല്ലതാണ്. ജീരകത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഈ നാരുകള്‍ വിശപ്പ് കുറയ്ക്കാനും ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ചെറുക്കാനും സഹായിക്കുന്നു. ജീരക വെള്ളത്തില്‍ കലോറിയും കുറവാണ്.
- നാരങ്ങാനീര് ഇളം ചൂടുവെള്ളത്തില്‍ ഏതാനും തുള്ളി ചേർത്തു രാവിലെ കുടിച്ചാൽ ശരീരത്തിലെ കൊഴുപ്പ് കുറഞ്ഞുകിട്ടും.
- നാരങ്ങയും പുതിനയും ചേർത്തുണ്ടാക്കിയ ചായ ശരീരഭാരം നിയന്ത്രിക്കാന്‍ നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: നാരങ്ങയുടെ നിങ്ങൾക്കറിയാത്ത 10 ആരോഗ്യാനുകൂല്യങ്ങൾ
- ദിവസവും ഇഞ്ചി ചായ കുടിക്കുന്നതും വയറിലെ കൊഴുപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
- ഗ്രീന്‍ ടീ കുടിച്ചാല്‍ ഭാരം കുറയ്ക്കാനാവുമെന്ന് പഠനങ്ങൾ പറയുന്നുണ്ട്.
Share your comments