എല്ലാവരിലും കഴിക്കുന്ന ഭക്ഷണത്തിലൂടെയും കുടിയ്ക്കുന്ന വെള്ളത്തിലൂടെയും വായുവിലൂടെയും മരുന്നുകളിലൂടെയും ധാരാളം മാലിന്യങ്ങളും വിഷാംശങ്ങളും സ്റ്റിറോയിഡുകളും ശരീരത്തിലെത്തുന്നുണ്ട്. ഇവയെ എല്ലാം നിർവ്വീര്യമാക്കുകയും പുറം തള്ളുവാൻ വിവിധ Excretory organs നെ ചുമതലപ്പെടുത്തുന്നതും നിയന്ത്രിക്കുന്നതും ചെയ്യുന്നത് കരളാണ്.
കരളിനെ ശുദ്ധീകരിക്കുവാനുള്ള കഴിവ്
കരൾ ശക്തമായി നിന്നാൽ നമ്മൾ ശക്തരാണ്. കരളിനെ ബലമായി നിർത്തുന്നതിനും കരളിനെ ബാധിക്കുന്ന രോഗങ്ങൾക്കും ഫാറ്റി ലിവർ പോലുള്ള (കരൾവീക്കം) രോഗങ്ങൾക്കും പൂവരശ്ശ് നല്ല പ്രതിവിധിയാണ്. ധാരാളം ഫാറ്റി ലിവർ രോഗികൾക്ക് 10 പൈസ മുടക്കില്ലാതെ രോഗശമനം സാദ്ധ്യമായിട്ടുണ്ട് . കരളിനെ ശുദ്ധീകരിക്കുവാനുള്ള കഴിവ് പൂവരശ് ഇലയ്ക്കുണ്ട് . കൂടാതെ ആൻ്റി ഓക്സിഡൻറുകൾ സമൃദ്ധമായി അടങ്ങിയവയുമാണ്. അമ്മൂമ്മ വൈദ്യത്തിൽ പണ്ടു മുതൽക്കേ പൂവരശ്ശ് ഇലയുടെ ഉപയോഗം കാണാം. പണ്ടു മുതൽക്കേ വീടുകളിൽ അപ്പം/ ഇടിയപ്പം/ഇഡ്ഡലി ഉണ്ടാക്കുവാനും ഈ ഇല ഉപയോഗിച്ചിരുന്നു.
ഫാറ്റിലിവർ ഉള്ളവരോട്
കുറച്ചു നാളുകൾക്കു മുൻപ് കേരളം വളരെ ശ്രദ്ധിച്ച ഒരു മരുന്നായിരുന്ന കാമിലാരി പൂവരശ്ശ് ഇലയുടെ സത്ത് ആയിരുന്നു. കരളിന് ശക്തി പകരുക. ശരീരത്തിൻ്റെ റഗുലേറ്ററി അതോറിറ്റി കരളാണ്. കാമിലാരിയുടെ പരസ്യത്തിൽ പറഞ്ഞിരുന്നതു പോലെ കരൾ ശക്തമാണങ്കിൽ ശരീരവും ശക്തമാവും. അതിനാലാണ് നമ്മൾ എല്ലാവരോടും പൂവരശ്ശ് ഇല തിളപ്പിച്ച വെള്ളം കുടിക്കുവാൻ പറയുന്നത്. ഒപ്പം കരൾവീക്കം (ഫാറ്റി ലിവർ) ഉള്ളവരോട് കുടിവെള്ളം കൂടാതെ കൂമ്പ് ഇലകൾ ചവച്ച് കഴിക്കാനും പറയാറുണ്ട്. കാരണം തളിരിലകളിലാണ് ഹോർമോണുകളുടെ അളവ് കൂടുതൽ. (ഷുഗർ രോഗികളോട് ഗ്രീൻ ടീ കുടിക്കുവാൻ പറയുന്നതിൻ്റെ കാരണം മനസ്സിലായില്ലെ. പാൻക്രിയാസിനെ ഉത്തേജിപ്പിക്കുന്ന ഒരു തരം ഹോർമോൺ തേയിലയുടെ തളിരിലയിലുണ്ട്).
കരൾവീക്കം വീക്കത്തിനു് ഗുളിക കഴിക്കുന്നവർ Stop ചെയ്യരുത് . പതുക്കെ പരിശോധനയിലൂടെ അളവ് കുറച്ചു കൊണ്ടുവന്ന് ഗുളിക ഇല്ലാതെ തന്നെ കൺട്രോളിൽ എത്താം.
കരൾ ശക്തമാക്കി നിർത്തുവാൻ:
1) കല്ലുപ്പിലേക്ക് Shift ചെയ്യുക
2) അകത്തി ചെടി നട്ടുപിടിപ്പിക്കുക ഇല ഉപയോഗിക്കുക (ഗോയിറ്റർ ഉണ്ടോ ഇല്ലയോ എന്നത് നോക്കണ്ട)
3) പൂവരശ്ശ് നട്ടുപിടിപ്പിക്കുക
4) അലുമിനിയം പാത്രങ്ങളുടെ ഉപയോഗം ഇല്ലാതാക്കുക
5) വീട്ടിൽ ചാഴിപ്പൊടി / ഹിറ്റ്/ലക്ഷ്മണരേഖ തുടങ്ങിയവ കയറ്റാതിരിക്കുക
6) മദ്യം/പുകയില എന്നിവ ഒഴിവാക്കുക
7) ടിന്നിലടച്ച food എന്നിവ ഒഴിവാക്കുക 8) കോഴി ഒഴിവാക്കുക
മോഹൻ ദാസ് K. R
(ഡിപ്ളോമ ഇൻ ഓർഗാനിക് ഫാമിംഗ്) നാച്ചുറോ തെറാപ്പിസ്റ്റ്, ജൈവകൃഷി / സമഗ്രചികിത്സാ പ്രചാരകൻ, SWAP - വർക്കിംങ് പ്രസിഡന്റ്
Share your comments