ഏറെ ഔഷധ ഗുണമുള്ള ഒന്നാണ് മഞ്ഞൾ. ഏത് കറി വെക്കുവാൻ തുടങ്ങുമ്പോഴും കുറച്ച് മഞ്ഞൾപ്പൊടി കഷണങ്ങൾ മുകളിൽ വിതറുക സർവ്വസാധാരണമാണ്. ഇങ്ങനെ ചെയ്യുക വഴി കറി കഷണങ്ങളിലെ വിഷാംശം ഇല്ലാതാക്കാം. ദിവസവും ഓരോ ടീസ്പൂൺ വീതം ശുദ്ധമായ മഞ്ഞൾപ്പൊടി തേനിൽ ചാലിച്ച് കഴിച്ചു കൊണ്ടിരുന്നാൽ ഏതുവിധത്തിലുള്ള അർബുദം തടയാൻ കഴിയുമെന്ന് കണ്ടെത്തിയിരിക്കുന്നു. പ്രമേഹരോഗത്തിന് മഞ്ഞളിൻറെ ഉപയോഗം ഗുണം ചെയ്യും.
നെല്ലിക്കാനീരിൽ മഞ്ഞപ്പൊടി ചേർത്ത് കഴിക്കുന്നത് വഴി പ്രമേഹത്തെ തടയാം എന്ന് അഷ്ടാംഗഹൃദയത്തിൽ പരാമർശിക്കുന്നു. കുഴിനഖത്തിന് മഞ്ഞൾ മരോട്ടി എണ്ണയിലോ വേപ്പെണ്ണയിലോ ചാലിച്ച് പുരട്ടിയാൽ ശമനം ലഭിക്കും. ത്വക്ക് രോഗശമനത്തിനും മഞ്ഞൾ കൈകൊണ്ട ഔഷധമാണ്. മരോട്ടി എണ്ണയിൽ മഞ്ഞൾപ്പൊടി ചേർത്ത് പുരട്ടിയാൽ എല്ലാവിധത്തിലുള്ള ത്വക്ക് രോഗങ്ങളും പരിഹരിക്കപ്പെടുന്നു. മഞ്ഞൾ പാലിൽ ചേർത്ത് പുരട്ടുന്നത് വഴി മുഖഭംഗി കൂടും.
സ്ത്രീകളിൽ ഉണ്ടാകുന്ന അമിത രോമവളർച്ച ഇല്ലാതാക്കുകയും ചെയ്യും. അലർജി സംബന്ധമായ അസുഖങ്ങൾ അതായത് തുമ്മൽ, ശ്വാസംമുട്ട്, എക്സിമ തുടങ്ങിയ രോഗങ്ങൾക്ക് മഞ്ഞളും കറിവേപ്പിലയും കൂട്ടി അരച്ച് പ്രഭാതത്തിൽ ഒരു നെല്ലിക്ക വലുപ്പത്തിൽ കഴിച്ചാൽ പെട്ടെന്ന് ഭേദമാകും. മഞ്ഞൾ ഉണക്കിപ്പൊടിച്ച് 60 ഗ്രാം, ഇടങ്ങഴി വെള്ളത്തിൽ കഷായം വെച്ച് ഉരിയാക്കി നല്ലവണ്ണം അരച്ചെടുത്തു തണുത്താൽ ഒരു ഔൺസ് ചെറുതേനും ഒരു ഔൺസ് പനിനീരും ചേർത്ത് നല്ലവണ്ണം യോജിപ്പിച്ച് നാലു തുള്ളി വീതം രണ്ടുനേരം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ് മാറും.
Turmeric has many medicinal properties. When starting to put any curry, it is common to sprinkle a few pieces of turmeric powder on top. Doing so will eliminate the toxins in the curry pieces. It has been found that consuming one teaspoon of pure turmeric powder mixed with honey daily can prevent any type of cancer. The use of turmeric is beneficial for diabetes. The Ashtanga Heart mentions that adding turmeric powder to gooseberry juice can prevent diabetes. Dip one foot into warm paraffin and apply it on the affected area. Turmeric is a hand remedy for skin ailments. Adding turmeric powder to Maroti oil cures all types of skin ailments. Adding turmeric milk and applying it will enhance the complexion. It also eliminates excessive hair growth in women. For allergic diseases such as sneezing, shortness of breath and eczema, add turmeric and curry leaves and eat a gooseberry-sized amount in the morning.
ഏതുതരം വിഷമേറ്റാലും പച്ചമഞ്ഞൾ അരച്ച് പുരട്ടുന്നത് നല്ലതാണ്. കടയിൽ നിന്ന് ലഭ്യമാകുന്ന മഞ്ഞൾപൊടിയിൽ ധാരാളം വിഷാംശങ്ങൾ ഉണ്ട്. ഇത് പല രോഗങ്ങൾക്കും കാരണമാകും.
Share your comments