ഉമിക്കരി പേസ്റ്റ്
നമ്മൾ മലയാളികളുടെ പല്ലുതേക്കൽ സംസ്കാരം എന്നത് ഉമിക്കരിയുമായി ബന്ധപ്പെട്ടതാണ്. കരിച്ചെടുത്ത ഉമി കൊണ്ടാണ് നമ്മുടെ മുൻ തലമുറകൾ പല്ലുകളെ സംരക്ഷിച്ചിരുന്നത്. പിൽക്കാലത്ത് ടൂത്പൗഡരുകളും ഇപ്പോൾ ടൂത്ത് പേസ്റ്റ്കളും ഉമിക്കരിയുടെ സ്ഥാനം അപഹരിച്ചു. കട്ടിയുള്ള ഉമിക്കരി പല്ലിന്റെ തേയ്മാനത്തിനും മോണയിൽ മുറിവ് ഉണ്ടാകുന്നതിനും കാരണമാകും എന്നതാണ് പേസ്റ്റ് പ്രചരിപ്പിച്ചവർ എടുത്തു കാണിച്ചത്. ഒരുപാട് ഗുണങ്ങൾ ഉണ്ടായിരുന്ന ഉമിക്കരിയെ അതോടെ നമ്മൾ ഉപേക്ഷിച്ചു.
എന്നാൽ ഇന്ന് അതിന് പരിഹാരമായി ഉമിക്കരി പേസ്റ്റ് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയും.അതിനായി നമുക്ക് വേണ്ടത് ഉമിക്കരി,നാടന്‍ കോഴിമുട്ടയുടെ തോട്,ശുദ്ധമായ വെളിച്ചെണ്ണ എന്നിവ ആണ്.നന്നായി പൊടിച്ച അര ടീസ്പൂണ് ഉമിക്കരിയിൽ മുട്ടയുടെ തോട് പൊടിച്ചത്ഒരു ടേബിൾ സ്പൂണ് എന്ന അനുപാതത്തിൽ മിക്സ് ചെയ്‌ത് അല്പം വെളിച്ചെണ്ണയും ചേർത്ത് പേസ്റ്റ് രൂപത്തിൽ ആക്കാം.
മോണരോഗം, പല്ലിലെ പ്ലെക്ക്,പല്ലിലെ കറ,മുതലായവക്ക് ഉത്തമ പ്രതിവിധി ആണ് ഉമിക്കരി പേസ്റ്റ്. ആധുനിക കാലത്തെ പേസ്റ്റുകൾ പല്ലിന്റെ ആരോഗ്യം കളയുമ്പോൾ പല്ലിന് ഉള്ള ഏറ്റവും നല്ല സംരക്ഷണ രീതിയാണ് ഉമിക്കരി പേസ്റ്റ്. ഉമിക്കരിക്ക് ഉണ്ടായിരുന്ന ദോഷം പരിഹരിച്ചു കൊണ്ട് അതിന്റെ എല്ലാ ഗുണങ്ങളും നിലനിർത്താനും പേസ്റ്റ് സഹായകമാണ്.
Share your comments