പഴം എന്ന് കേട്ട ഉടനേ വാഴപ്പഴത്തിന്റ ചിത്രമായിരിക്കും അധികമാളുകളുടെയും മനസ്സിലേക്ക് ഓടിയെത്തുക
അതു കൊണ്ട് വാഴയും,വാഴപഴവും അതിന്റെ ഗുണങ്ങളുമാവട്ടെ ഇന്നത്തെ അന്ന വിചാരം .
1, മെലിഞ്ഞിരിക്കുന്ന കുട്ടികൾ തടിവെക്കാൻ ദിവസവും നേന്ത്രപ്പഴം (ഏത്തപ്പഴം) ചെറുതായി മുറിച്ച് തേൻ ചേർത്ത് കഴിച്ചാൽ മതി.
2, നേന്ത്രപ്പഴം നാടൻ പശുവിൻ നെയ്യിൽ വഴറ്റി കഴിച്ചാൽ ധാതുപുഷ്ടി .
3. പച്ച നാടൻ (മോറീസ്) ഇപ്പോഴത്തെ T9 അല്ലാട്ടോ. നല്ല മണവും രുചിയും ഉള്ള പണ്ടത്തെ പച്ച നാടൻ പഴം കഴിച്ചാൽ സ്ത്രീ സഹജമായ രോഗങ്ങൾക്ക് പരിഹാരമാവും.
4 കുന്നൻ വാഴക്കയുടെ ഉണക്കിപ്പൊടിച്ച പൊടി കുറുക്ക് ഉണ്ടാക്കി
കുഞ്ഞുങ്ങൾക്ക് പ്രഥമഭക്ഷണമായി നൽകാം
5 അധികനേരം നിന്നു കൊണ്ട് ജോലി ചെയ്യുന്നവർക്ക് പെട്ടന്ന് വരുന്ന ഒരു രോഗമാണ് ഉപ്പൂറ്റി വേദന. ചെങ്കദളി പഴം 40 ദിവസം തുടർച്ചയായി ഒരുന്നേരത്തെ ഭക്ഷണമായി കഴിക്കുക. ഉപ്പൂറ്റി വേദന പമ്പ കടക്കും
6, ശോധനക്ക് ഒന്നാമൻ നമ്മുടെ പാളയംകോടൻ
ഇതിന്റെ വാഴപ്പൂ മണി (കുടപ്പൻ )മെഴുക്കുപുരട്ടി ഉണ്ടാക്കി തൈരിനൊപ്പം ചേർത്ത് കഴിച്ചാൽ ,ആർത്തവ വേദനയ്ക്ക് പരിഹാരമാണ് .
വാഴപ്പൂ മണിയെ പരുപ്പ് വടയിൽ ഒരു ചേരുവയായി ചേർത്ത് വട ഉണ്ടാക്കാം.
7, നാഗങ്ങളെ പൂജിക്കുന്ന അമ്പലങ്ങളിൽ പൂജക്കായ് ഉപയോഗിക്കുന്ന പൂജകദളി അല്ലെങ്കിൽ പച്ചകദളി ഗർഭാശയ ശുദ്ധിക്കും ബീജ ശുദ്ധിക്കും ഗുണം ചെയ്യുന്നു.
8. അരിക്കുന്നൻ വാഴക്ക ചെറുതായി അരിഞ്ഞ് (ഒരു വാഴക്ക 10 ദിവസത്തേക്ക് എന്ന കണക്കിൽ ) രാത്രിയിൽ വെള്ളത്തിൽ ഇട്ടു വച്ച് രാവിലെ വാഴക്കയുടെതുണ്ട് എടുത്തു കളഞ്ഞ് ആ വെള്ളം കുടിച്ചാൽ രക്തശുദ്ധി ഉണ്ടാവും
9, പൂവൻപഴം
പേര്, നിറം, മണം. എല്ലാം പുരുഷനോട് സാമ്യം ഉള്ളതാണ്. ദിവസവും കഴിക്കുകയാണങ്കിൽ ധാതു പുഷ്ടിക്ക് അതി വിശേഷമാണ്.
10, കർപ്പൂര വള്ളി (ഓരോരോ പ്രദേശത്തും.പല പലപേരിലും അറിയപ്പെടുന്നുണ്ട്.)
കട്ടിയുള്ള തൊലി ,പഴത്തിന്റെ തൊലി ഉരിഞ്ഞാൽനാരോടുകൂടി ഇരിക്കും അർശ്ശസിന് ഫലപ്രദമാണ്.
11, ഭോഗരുടെ നവപാഷാണ [ പഴണി ] ശിലയിൽ അഭിഷേകം ചെയ്യുന്ന പഞ്ചാമൃതത്തിൽ ഉപയോഗിക്കുന്ന (ഉപയോഗിച്ചത് )വിൽപ്പാച്ചി പഴം മലൈ വാഴപ്പഴം എന്നും പേരുണ്ട് ഔഷധ കലവറയാണ്.
12. ഗ്യാസ്റ്റിക്ക് അൾസറിന് വാഴപ്പഴം ഒരു ഉത്തമ മരുന്നാണ്.
13, ഒരു പാട് ആയുർവേദ മരുന്നുകളിലും വാഴപ്പഴം ഒരു ചേരുവയാണ്.
14, നല്ല ഉറക്കം വേണ്ടവർ വൈകുന്നേരങ്ങളിൽ വാഴപ്പഴം ശീലമാക്കുക.
15, വാഴപ്പഴത്തിലെ ഔഷധ മൂലകങ്ങൾ ഹൃദ് രോഗത്തെ ചെറുക്കുന്നു.
16. പഴുത്താൽ വെണ്ണയെ തോൽപ്പിക്കുന്ന മൃദുത്വമുള്ളതും
തുശ്ശൂർ ശക്തൻ തമ്പുരാന്റെ ഇഷ്ടവിഭവമായ പഴ പ്രഥമൻ ഉണ്ടാക്കുന്നതിനു ഉപയോഗിക്കുന്നതും
ശ്രീ ഗുരുവായൂരപ്പന്റയും, ശ്രീ പത്മനാഭന്റെയും കാഴ്ച്ചകുലയായും തിളങ്ങി നിൽക്കുന്ന നമ്മുടെ ചെങ്ങാലിക്കോടനും .,തുടങ്ങി മറ്റൊരു പഴത്തിനും അവകാശപ്പെടാൻ പറ്റാത്തത്ര എണ്ണിയാലൊടുങ്ങാത്ത സവിശേഷത ഉള്ളതാണ് നമ്മുടെ വാഴയും വാഴപ്പഴവും.
പാലക്കാട് ഉണ്ണിത്തണ്ടും (വാഴപ്പിണ്ടി ) കൊള്ളും( മുതിര ) ചേർത്ത് കറി ഉണ്ടാക്കാറുണ്ട്.
ഇവ ചേർന്നുള്ള കറി കഴിച്ചാൽ സ്ത്രീകളുടെ അംഗലാവണ്യം കൂടും എന്ന് ഒരു നാട്ട് ചെല്ലും ഉണ്ട്.
വാഴയിലക്കും ഉണ്ട്ട്ടോ മഹത്വം
വാഴയിലയിൽ പൊതിഞ്ഞെടുത്ത ഭക്ഷണം പെട്ടെന്ന് കേട് വരുകയില്ല.
അതു കൊണ്ട് തന്നെയാവും മൃതദേഹം വാഴയിലയിൽ കടത്തുന്ന ആചാരം വന്നത്.
ഇനി അൽപ്പം കൃഷി കാര്യം.
ഒരു വീട്ടിൽ ഒരു . ഔഷധ വാഴയെങ്കിലും നമ്മുക്ക് നടാം.
മുഴുവൻ കല്ല് പാകിയ മുറ്റമാണങ്കിൽപ്പോലും കാറിന്റെ പഴയമൂന്നോ നാലോ ടയർ മേലോട്ട് അടുക്കി വച്ച്. ( ടയർ പെയിന്റടിച്ച് ഭംഗിയാക്കാം.)
മണ്ണ്. + കരിയില + ചാണകം അതിനകത്തേക്ക് നിറച്ച് കൊടുക്കുക. വാഴ നടുക.
കുല വന്നതിനു ശേഷം കുലക്ക് എതിർദിശയിൽ വളരുന്ന സൂചിക്കന്നിനെ വളരാൻ അനുവദിക്കുക.
രീതിയിൽ ഒരു പ്രാവശ്യം വാഴ നട്ടാൽ ഒരുപാട് തവണ കുല വെട്ടാം.എല്ലാ 8 - 9 മാസം ത്തിലും കുല ലഭിക്കും. കുല വെട്ടിയതിനു ശേഷം വാഴയുടെ എല്ലാ അവശിഷ്ട്ടവും ആ മണ്ണിൽത്തന്നെ ചേർത്തു കൊടുക്കണം.
Share your comments