വിവേകമില്ലാത്ത വിദ്യാഭ്യാസത്തിന്റെ അപകടം
ഭക്ഷണസാധനങ്ങള്‍ക്ക് രുചി കൂട്ടാന്‍ നാം സ്ഥിരമായി ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ എല്ലാംതന്നെ, പലവിധ ഔഷധഗുണങ്ങള്‍ നിറഞ്ഞവയാണ്. നമ്മുടെ രോഗ പ്രതിരോധശേഷി നിലനിർത്തുന്ന വൈറ്റമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ, പല പാരമ്പര്യ ഔഷധക്കൂട്ടുകളിലും ഇവ ധാരാളമായി ഉപയോഗിച്ചു വരുന്നു.
എന്നാൽ, ഭൂരിപക്ഷം വരുന്ന ബോധമില്ലാത്ത അലോപ്പതി ഡോക്ടർമാരും, അവർ തങ്ങളുടെ ആരോഗ്യം സംരക്ഷിക്കും എന്ന മിഥ്യാധാരണയിൽ ജീവിക്കുന്ന, ഇവിടുത്തെ അഭ്യസ്തവിദ്യരെന്ന് അഭിമാനിക്കുന്ന, പഠിച്ച് കുറേ certificate പേപ്പറുകൾ സൂക്ഷിക്കുന്ന, സ്വന്തം ശരീരത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചു പോലും ഒന്നുമറിയില്ലെന്ന് തിരിച്ചറിയാനുള്ള ബോധംപോലും ഇല്ലാത്ത ഇന്നത്തെ തലമുറയ്ക്കും, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾ, കറിവേപ്പില, തുടങ്ങിയവ കറിയിലിടുന്ന ചില വസ്തുക്കൾ എന്നേ അറിയുകയുള്ളൂ. ഇവയിൽ പലതിന്റെയും ഉപയോഗത്തിലെ കുറവുകൊണ്ടും, വിഷമടങ്ങിയവ സ്ഥിരമായി കഴിക്കുന്നതിനാലും സംഭവിക്കുന്ന രോഗങ്ങൾക്ക് പരിഹാരം, രാസ മരുന്നുകൾകൊണ്ട് നേടിത്തരാമെന്നു പറയുന്ന ചൂഷകരെ തിരിച്ചറിയാനുള്ള ബോധംപോലും നൽകാത്തതാണ്, ഇന്നത്തെ നമ്മുടെ വിദ്യാഭ്യാസം എന്ന് തിരിച്ചറിയുക.
അലോപ്പതി ശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ ഹിപ്പോക്രാറ്റ്സ് പോലും പറഞ്ഞത്, ആഹാരം തന്നെയാണ് ഔഷധം എന്നാണ്. എന്നാൽ, അദ്ദേഹത്തിന്റെ പിന്മുറക്കാർ ഭൂരിഭാഗംപേരും ഇന്ന് പ്രവർത്തിക്കുന്നത്, രാസമരുന്നു കമ്പനികളുടെ അടിമകളായി നിന്നുകൊണ്ടാണ്. ആഹാരം കഴിക്കുന്നതു പോലെ 3 നേരവും ജീവിതകാലം മുഴുവൻ ഈ രാസ മരുന്നുകൾ കഴിക്കണമെന്ന് അവർ നിർബന്ധിക്കുന്നു. സ്ഥിരമായി ഈ Chemical മരുന്നുകൾ ഉപയോഗിക്കുന്നതിലൂടെ, തന്റെ തന്നെ കിഡ്നിയും കരളും അടങ്ങുന്ന ആന്തരിക അവയവങ്ങൾ നശിക്കുന്നു എന്ന് തിരിച്ചറിയാൻ ബോധമില്ലാത്ത അഭ്യസ്തവിദ്യരുടെ പണംകൊണ്ട്, രാസമരുന്നു വ്യവസായവും ആശുപത്രി വ്യവസായവും കൊഴുക്കുന്നു.
ഇതിന്റെയെല്ലാം ഫലമോ ആന്തരിക അവയവങ്ങളും immunity യും നഷ്ടപ്പെട്ട്, ഏത് നിസ്സാരമായ വൈറസിനു മുന്നിലും അടിമപ്പെടുന്ന ഒരു സമൂഹം ഇവിടെ രൂപപ്പെടുന്നു.
ലോകത്തിന്റെ മുഴുവൻ വീഴ്ചയും വളർച്ചയാക്കി മാറ്റുന്ന കച്ചവട കണ്ണുള്ള രാസമരുന്നു വ്യവസായികൾ, ആരോഗ്യ സംരക്ഷകരെന്ന ലേബൽ അണിഞ്ഞു നടക്കുന്ന ചൂഷകരെ മറയാക്കികൊണ്ട്, വാക്സിൻ എന്ന തന്ത്രപ്രയോഗത്തിനാണ് രൂപം കൊടുക്കുന്നത്.
കാരണം, രോഗത്തിന് മരുന്ന് കണ്ടെത്തിയാൽ അത് രോഗികളിൽ മാത്രമെ കൊടുക്കാൻ കഴിയൂ. പ്രതിരോധ ഔഷധമെന്ന ഓമനപ്പേരിൽ, വാക്സിൻ കൊണ്ടു വന്നാൽ, മരണഭയം കൊണ്ടു നടക്കുന്ന മണ്ടന്മാരെയെല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ട് എത്രയോ അധികം കോടികളുടെ ലാഭം കൊയ്യാം.
എന്നാൽ, നമ്മുടെ ഭക്ഷണം ശുദ്ധമാക്കുകയും, അതിന്റെ ഗുണങ്ങൾ അറിഞ്ഞ് ഭക്ഷിക്കാൻ തയ്യാറാകുകയും, ദഹനക്രമങ്ങളെ അടിസ്ഥാനമാക്കി ഭക്ഷണത്തിന്റെ ഇടവേളകൾ ക്രമപ്പെടുത്തുകയും, തമ്മിൽ ചേരാത്തവ ചേർത്ത് ഭക്ഷിക്കാതിരിക്കാൻ ശീലിക്കുകയും, കഴിച്ച ഭക്ഷണങ്ങൾ ശരീരത്തിന്റെ ആരോഗ്യത്തിന് പ്രയോജനപ്പെടുന്ന രീതിയിൽ ഉപാപചയ പ്രവർത്തനങ്ങൾ നടക്കുന്നതിന് അത്യന്താപേക്ഷിതമായ ഓക്സിജൻ ശരിയായ അളവിൽ കിട്ടുന്ന രീതിയിൽ ശ്വസനക്രമങ്ങളും, ശരിയായ വ്യായാമക്രമങ്ങളും പാലിക്കുകയും ചെയ്താൽ, ഏത് വൈറസിനെയും ബാക്ടീരിയയെയും ഫംഗസിനെയും അതിജീവിക്കുന്ന, ശരിയായ immunity നിലനിർത്തി ആരോഗ്യത്തോടെ ജീവിക്കാൻ കഴിയും.
അല്ലായെന്നുണ്ടെങ്കിൽ, ഇന്ന് നമ്മൾ അഭിമുഖീകരിക്കുന്ന പ്രശ്നം ഒരു കടംകഥയായി തുടർന്നുകൊണ്ടിരിക്കും. ഒരു വൈറസിനായി കണ്ടെത്തിയ വാക്സിൻ, വൈറസിന്റെ പുതിയ വകഭേദങ്ങൾക്ക് പ്രയോജനപ്പെടാതെ, വീണ്ടും പുതിയ വാക്സിനുകൾക്ക് വേണ്ടി തിരയുകയോ, രൂപപ്പെടുത്തിയ വാക്സിൻ പ്രയോജനപ്പെടാത്തതിനാൽ നശിപ്പിച്ചാൽ കമ്പനികൾക്കുണ്ടാകുന്ന നഷ്ടത്തെ ഓർത്ത്, തിരിച്ചറിയാൻ ബോധമില്ലാത്തവരിൽ കുത്തിവയ്ക്കുകയോ ചെയ്യുന്ന പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കും.
ഈ കളികളുടെയെല്ലാം അപകടങ്ങൾ തിരിച്ചറിഞ്ഞ് കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിലെങ്കിലും, ശരിയായ ആരോഗ്യ ഭക്ഷണക്രമങ്ങളും ജീവിതക്രമങ്ങളും പാലിക്കാൻ വിവേകമുള്ളവർ തയ്യാറാകണം. ഇല്ലെങ്കിൽ കടത്തിൽ മുങ്ങിയ ആരോഗ്യമില്ലാത്ത ഒരു തലമുറയെ വാർത്തെടുക്കുന്നതിന് നമ്മൾ കാരണമായി തീരും.
ശരിയായ ആരോഗ്യ വിദ്യാഭ്യാസം നമ്മൾ ശീലിച്ചാലേ, അടുത്ത തലമുറയ്ക്കും പകർന്നു കൊടുക്കാൻ കഴിയൂ
Share your comments