നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള നാട്ടുവൈദ്യത്തിന്റെ നന്മകൾ ശാസ്ത്രീയമായ തെളിവുകളോടെ മഹാമാരികളെ തുരത്തുവാൻ തിരിച്ചെത്തുന്നു. അന്തരീക്ഷശുദ്ധി, ആരോഗ്യം, ഐശ്വര്യം എന്നിവയ്ക്കായി വൈദ്വമഹാസഭ ബഹുജന സമക്ഷം അഭിമാനപൂർവ്വം സമർപ്പിക്കുന്നു.
മാന്നാർ ജി. രാധാകൃഷ്ണൻ വൈദ്യരുടെ തപോവനം സവിശേഷ ധൂമചൂർണ്ണം
പ്രശസ്ത പാരമ്പര്യ നാട്ടുവൈദ്യനും കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി റിട്ട. ഫിസീഷ്യനും വൈദ്യ മഹാസഭ ചെയർമാനുമായ മാന്നാർ ജി. രാധാകൃഷ്ണൻ വൈദ്യരുടെ തപോവനം സവിശേഷ ധൂമചൂർണ്ണം.
(പാരമ്പര്യ നാട്ടുവൈദ്യ വിധി അവലംബം : സ്വകാര്യ താളിയോല)
രാജസദസുകൾ, മുനിമാരുടെ ആശ്രമം, മണിയറകൾ, കിടപ്പറകൾ തുടങ്ങിയ ഇടങ്ങളിൽ ഉപയോഗിച്ചിരുന്ന ധൂമചൂർണ്ണം പൗരാണിക വിധി പ്രകാരമുള്ള അപരാജിത ചൂർണ്ണ ചേരുവകൾക്കൊപ്പം പാരമ്പര്യ നാട്ടു വൈദ്യവിധി പ്രകാരമുള്ള ഓഷധികളും ചേർത്ത് സമ്പുഷ്ടമാക്കിയത്.
ദേവതാരം, ഗുൽഗുലു, ചെഞ്ചല്യം, അകിൽ, വയമ്പ്, എരുക്ക്, രാമച്ചം തുടങ്ങിയ പത്ത് ഓഷധികൾ ചേർന്ന സവിശേഷ ധൂമപൂർണ്ണം. രോഗവാഹകരായ കീടാണുക്കളിൽ നിന്നും ക്രിമിജങ്ങളിൽ നിന്നും സംരക്ഷണം.
ധൂമചൂർണം പുകച്ചാൽ ഫംഗസ് കുറയുന്നു
സുഗന്ധം പരത്തുന്ന ഈ ധൂമചൂർണ്ണം അന്തരീക്ഷത്തിൽ തങ്ങിനിന്ന് രോഗാണുക്കളെ തുരത്തുകയും നശിപ്പിക്കുകയും ചെയ്യുന്നു. വീട്, ഓഫീസ്, സ്ഥാപനങ്ങൾ, മണ്ഡപങ്ങൾ തുടങ്ങി എല്ലാ സ്ഥലങ്ങളിലും ഇത് ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്.
കൊവിഡ് ബാധിതരിൽ കണ്ടുവരുന്ന മക്കോർമ കോസിസ് (ബ്ലാക്ക് ഫംഗസ്) രോഗത്തിന് കാരണമാകുന്ന മക്കർമൈസെറ്റ്സ് അടക്കമുളള മക്കർ ജനുസിലുള്ള ഫംഗസുകളുടെ തോത് അപരാജിത ധൂമചൂർണം മൂന്നു ദിവസം തുടർച്ചയായി പുകച്ചാൽ കുറയുന്നതായി ഭാരതീയ ചികിത്സാവകുപിന്റെ പഠനറിപ്പോർട്ട്.
കഴിഞ്ഞ മേയിൽ തൃശൂരിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ അപരാജിത ധൂമചൂർണം മൂന്നു ദിവസം പുക നടത്തിയ പഠനത്തിൽ മ്യൂക്കർ ജനുസിലുള്ള ഫംഗസ് നശിച്ചിരുന്നു. ആദ്യദിവസം തന്നെ ഫംഗസിന്റെ സാന്ദ്രത കുറഞ്ഞു. റൈസോപ്പസ് വർഗത്തിലുള്ള ഫംഗസ് രണ്ട് ദിവസത്തെ ധൂപനത്തിനുശേഷം പൂർണമായി നശിക്കുന്നതായും കണ്ടെത്തി.
വിവിധതരം ബാക്ടീരിയകൾ 99.25 ശതമാനവും ഫംഗസുകൾ 98.92 ശതമാനവും കുറഞ്ഞു. ആദ്യദിനം പുകച്ചപ്പോൾ തന്നെ 95, 96 ശതമാനം വീതം ബാക്ടീരിയയും ഫംഗസും കുറഞ്ഞതായാണ് റിപ്പോർട്ടിലുള്ളത്. ചൂർണത്തെ സംബന്ധിച്ചുള്ള പഠന, പരീക്ഷണങ്ങളുടെ സമഗ്ര റിപ്പോർട്ട് ജില്ലാ കളർടകർക്ക് ഭാരതീയ ചികിത്സാ വകുപ്പ് കൈമാറിയിട്ടുണ്ട്. നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ, ആയുഷ് സെക്രട്ടറി എന്നിവർക്കും റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
കൊവിഡവ്യാപനം തടയുന്നതിന്റെ ഭാഗമായി കളക്ടർ എസ്. ഷാനവാസ് ആയുഷ് വിഭാഗത്തോട് നിർദ്ദേശിച്ചതനുസരിച്ചാണ്, സീതാറാം ഫാർമസിയിലെ മൈക്രോ ബയോളജസ്റ്റിന്റെയും വിദഗ്ദ്ധരുടെയും നേതൃത്വത്തിൽ ഒമ്പത് ദിവസങ്ങളിലായി പരീക്ഷണം നടത്തിയത്. ചൂർണം പുകച്ചതു കൊണ്ട് പാർശ്വഫലങ്ങളില്ലെന്നും വ്യക്തമായി.
പകരില്ലെങ്കിലും സൂക്ഷിക്കണം
ബ്ലാക്ക് ഫംഗസ് പകരുന്ന രോഗമല്ലെന്നതിനാൽ പകർച്ചവ്യാധി ഭയം വേണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയെങ്കിലും ജാഗ്രത പുലർത്തേണ്ടതുണ്ട്.
Manufactured by
- Thapovanam Parambarya Nattuvaidya Madam,
- (Reg. No.SSI/PMT/09/07/14350)
- PB.No.117, Palakkad-678001
- Mob. 9447352982
Promoted by:
- Vaidya Maha Sabha, Santhigram, Thiruvananthapuram-695526.
- Phone: 0471 2269780. Helpline : 9895714006, 9072302707
- www.vaidyamahasabha.com
Share your comments