വെങ്കായ സാദം അഥവാ ഉള്ളിച്ചോറ് വെറുതെ കഴിക്കാൻ തന്നെ സൂപ്പർ ആണ്. പെട്ടന്ന് ആക്കാം. ലഞ്ച് ബോക്സിൽ ഒക്കെ കൊണ്ട് പോകാൻ പറ്റിയ ഫുഡ് ആണ്. ഉരുളകിഴങ് ഫ്രൈ സൂപ്പർ കോമ്പിനേഷൻ ആണ് ഇതിന്റെ കൂടെ.
തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു ഇച്ചിരി കടുക്, ജീരകം പൊട്ടിക്കുക. കറിവേപ്പില ഇടുക. അതിൽ ഒരു ചെറിയ കഷ്ണം ഇഞ്ചി,10അല്ലി വെളുത്തുള്ളി,ഒരു വലിയ പച്ചമുളക് എന്നിവ ചെറുതായ് അരിഞ്ഞു ഇടുക.ഇതിന്റെ പച്ചമണം മാറിയാൽ രണ്ടു മീഡിയം സൈസ് വലിയ ഉള്ളി നേർമ ആയി മുറിച്ചു ഇടുക. ഉള്ളി നല്ല ഗോൾഡൻ കളർ ആയാൽ 1/4 ടീസ്പൂൺ മഞ്ഞൾ പൊടി, 1/2 ടീസ്പൂൺ കുരുമുളക് പൊടി, 3/4 ടീസ്പൂൺ മുളക്പൊടി എന്നിവ ആവിശ്യത്തിന് ഉപ്പ് ഇട്ടു വഴറ്റുക.
ഇതിന്റെ പച്ചമണം മാറിയാൽ വേവിച്ച ചൂട് ആറിയ രണ്ടു കപ്പ് ചോറ് ഇതിൽ ഇട്ടു മിക്സ് ചെയ്യുക.ആവിശ്യത്തിന് ഉപ്പ് ഇടുക.കുറച്ചു മല്ലിയില ഇട്ടു ഇറക്കി വെക്കുക. ഉള്ളിച്ചോർ റെഡി.
Share your comments