ശരീരത്തിൻ്റെ ആരോഗ്യത്തിനും, അവയവങ്ങളുടെ സുഗമമായ പ്രവർത്തനത്തിനും അത്യാവശ്യ ഘടകമാണ് വെള്ളം. ദിവസത്തിൽ 2 ലിറ്റർ വെള്ളം അല്ലെങ്കിൽ 8 ഗ്ലാസ്സ് വെള്ളം എങ്കിലും കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്.
പ്രത്യേകിച്ച് വേനൽക്കാലങ്ങളിൽ ശരീരത്തിൽ വെള്ളം ഇല്ലെങ്കിൽ അത് പല വിധത്തിലുള്ള രോഗങ്ങൾക്കും കാരണമാകുന്നു. ശരീരത്തിൽ നിന്ന് വിയർപ്പായും, മൂത്രമായും പുറത്തേക്ക് പോകുന്നത് വെള്ളമാണ്, അത്കൊണ്ട് തന്നെ ഇതിനെ പൂർവ്വ സ്ഥിതിയിലെത്തിക്കാൻ ശരീത്തിന് ആവശ്യത്തിന് വെള്ളം വേണം.
സാധാരണ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത് എല്ലാവർക്കും ഇഷ്ടമല്ല! വെള്ളം തിളപ്പിക്കുമ്പോൾ അതിൻ്റെ സ്വാദിനായി എന്തെങ്കിലും നമ്മൾ ചേർക്കും. തുളസി, കറിവേപ്പില, ദാഹശമനി എന്നിവയാണ് സാധാരണയായി ഉപയോഗിക്കുന്നത്.
എന്നാൽ ഇതിനൊക്കെ പകരമായി ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് രാമച്ചം. ഇത് നൽകുന്ന ആരോഗ്യ ഗുണങ്ങൾ ചില്ലറയല്ല. Vetiver എന്നാണ് രാമച്ചത്തിനെ പറയുന്നത്. നെൽച്ചെടിയെ പോലെ വളരുന്ന ഈ ചെടിയുടെ വേരുകളാണ് ആയുർവേദത്തിൽ ഉപയോഗിക്കാറുള്ളത്.
രാമച്ചത്തിന് പ്രത്യേക സുഗന്ധമാണ്, അത് ചർമ്മത്തിനും, ആരോഗ്യത്തിനും ഒരുപോലെ ഗുണങ്ങൾ നൽകുന്നു.
രാമച്ച വെള്ളത്തിൻ്റെ ഗുണങ്ങളെന്തൊക്കെയെന്ന് നോക്കാം...
മൂത്രസംബന്ധമായ രോഗങ്ങൾക്ക്
രാമച്ചം ഇട്ട് വെള്ളം കുടിക്കുന്നത് മൂത്രസംബന്ധമായ രോഗങ്ങൾ ഉള്ളവർക്കുള്ള മികച്ച പ്രതിവിധിയാണ്. ഇത് മൂത്രത്തിലെ അണുബാധയെ ഇല്ലാതാക്കുന്നതിനും മൂത്രം നന്നായി പോകുന്നതിനും സഹായിക്കുന്നു. രാമച്ചവും ഇഞ്ചിയും ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാം.
തലവേദനയ്ക്ക്
തലവേദനയുള്ള ആളാണോ നിങ്ങൾ എങ്കിൽ നിങ്ങൾക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് രാമച്ചം. എന്നാൽ ഇത് തലവേദനയ്ക്ക് മാത്രം അല്ല, വാതം പോലെയുള്ള അസുഖങ്ങൾക്കും ഇത് വളരെ നല്ലതാണ്.
ശരീരത്തിനെ തണുപ്പിക്കുന്നു
വേനൽക്കാലത്ത് രാമച്ചം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിനെ തണുപ്പിക്കുന്നതിന് സഹായിക്കുന്നു. വേനൽക്കാലത്ത് ഉണ്ടാകുന്ന വിയർപ്പ്, കുരു എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്കും രാമച്ചം നല്ലതാണ്. അമിത വിയർപ്പിനെ ഇല്ലാതാക്കുന്നതിന് രാമച്ചം ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കാം.
ബിപി
ബ്ലഡ് പ്രഷർ എന്നറിയപ്പെടുന്ന ബിപിയ്ക്കും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വളരെ നല്ലതാണ് രാമച്ചം. രാമച്ചം, ഉണക്കിയ തണ്ണിമത്തൻ കുരു എന്നിവ ചതച്ച് ഒരു ടേബിൾ സ്പൂൺ വീതം കഴിക്കുന്നത് ബിപി നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
പനിയ്ക്ക്
രാമച്ചം ഇട്ട് തിളപ്പിച്ച വെള്ളത്തിൽ ആവി പിടിക്കുന്നത് പനിയ്ക്ക് നല്ല ആശ്വാസമാണ്. ചുമയുണ്ടെങ്കിൽ ഇത് കത്തിച്ച് അതിൻ്റഎ പുക ശ്വസിക്കാവുന്നതാണ്.
മലബന്ധനത്തിന്
വയറിളക്കം ഛർദി എന്നിവ പോലെയുള്ള രോഗങ്ങൾക്ക് വളരെ നല്ലതാണ് രാമച്ചം, രാമച്ചമിച്ച് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മലബന്ധനത്തിനും നല്ലൊരു പരിഹാരമാണ്.
ബന്ധപ്പെട്ട വാർത്തകൾ: മുഖക്കുരുവാണോ പ്രശ്‌നം? ഈ ഭക്ഷണങ്ങൾ കഴിക്കാം, മുഖക്കുരു വരില്ല !
Share your comments